വാട്ട്‌സാപ്പില്‍ ഇനി ആപ്പ് തുറക്കാതെ മറുപടി നല്‍കാം, പുത്തന്‍ ഫീച്ചര്‍


ഫേസ്ബുക്ക് അക്കൗണ്ട് ഇല്ലെങ്കിലും വാട്ട്‌സാപ്പ് അക്കൗണ്ട് ഇല്ലാത്തവര്‍ ഇന്ന് വിരളമാണ്. കാരണം വാട്ട്‌സാപ്പില്‍ അത്രയേറെ സവിശേഷതകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

Advertisement

കഴിഞ്ഞ ആഴ്ച 'Mark as unread, Mute' എന്ന രണ്ടു സവിശേഷതകളുടെ പരീക്ഷണത്തിലാണ് വാട്ട്‌സാപ്പ് എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് 'Mute Button' എന്ന ഫീച്ചര്‍ അവതരിപ്പിച്ചു.

Advertisement

ജോലിത്തിരക്കിനിടയില്‍ വാട്ട്‌സാപ്പില്‍ വരുന്ന സന്ദേശങ്ങള്‍ ഇനി ആപ്പ് തുറക്കാതെ തന്നെ വായിക്കാനും മറുപടി നല്‍കാനും കഴിയും. നോട്ടിഫിക്കേഷനില്‍ തന്നെ സന്ദേശം വായിക്കാന്‍ സാധ്യമാകുന്ന ഫീച്ചറാണ് വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ കണ്ടെത്തല്‍. ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു കോണ്‍ടാക്റ്റില്‍ നിന്നും 51 സന്ദേശങ്ങളില്‍ കൂടുതല്‍ നിങ്ങള്‍ക്കു ലഭിക്കുമ്പോള്‍ നോട്ടിഫിക്കേഷന്‍ അറിയിപ്പു ബട്ടണ്‍ പ്രത്യക്ഷപ്പെടും. സ്റ്റിക്കറുകള്‍ ടെസ്റ്റ് ചെയ്യാനായി സ്റ്റിക്കര്‍ പ്രിവ്യൂവും വാട്ട്‌സപ്പിന്റെ പരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിന്റെ F8 ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് ഈ സവിശേഷത അവതരിപ്പിച്ചത്.

വാട്ട്‌സാപ്പ് ബീറ്റ വേര്‍ഷന്‍ 2.18.216ല്‍ ആണ് മ്യൂട്ട് ബട്ടണ്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാമില്‍ നിന്നോ അല്ലെങ്കില്‍ APK മിറര്‍ വഴിയോ ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് ഡിവൈസിലെ ഏറ്റവും പുതിയ വേര്‍ഷന്‍ ഉളളവര്‍ക്ക് ലഭിച്ചു തുടങ്ങി. WABetaInfo റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 'Mark as Read Button' നോട്ടിഫിക്കേഷന്‍ പാനലില്‍ നിന്നും നേരിട്ട് വായിക്കാം, ആ വായിച്ച ബട്ടണ്‍ അടയാളപ്പെടുത്തുകയും ചെയ്യും.

Advertisement

മ്യൂട്ട്ബട്ടണ്‍ റോള്‍ ഔട്ടിനു പുറമേ ഒരു സ്റ്റിക്കര്‍ പ്രിവ്യൂവും ഭാവിയില്‍ കൊണ്ടു വരുമെന്നും റിപ്പോര്‍ട്ടുണ്ട്. വാട്ട്‌സാപ്പ് സ്റ്റിക്കര്‍ സ്റ്റോറില്‍ '+' ബട്ടണില്‍ പച്ച ഡോട്ടായി ആണ് കാണിക്കുന്നത്. 'Update' ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഒറ്റ ടാപ്പിലൂടെ തന്നെ സ്റ്റിക്കര്‍ പാക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

ഇതു കൂടാതെ വ്യാജന്‍മാരെ തടയാനായി മറ്റൊരു സവിശേഷതയും വാട്ട്‌സാപ്പ് അവതരിപ്പിച്ചു. വ്യാജമായി നിര്‍മ്മിച്ച വാര്‍ത്തകളും മറ്റ് സന്ദേശങ്ങളും തടയാന്‍ വേണ്ടി 'സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ടീവ് ഫീച്ചര്‍' സംവിധാനമാണ് ഇതിനായി ചേര്‍ക്കുക. ബീറ്റ 2.18.204 ആന്‍ഡ്രോയിഡ് പതിപ്പിലാണ് ഈ പുതിയ സംവിധാനം ലഭ്യമാകുന്നത്. ഇതിലൂടെ വാട്ട്‌സാപ്പില്‍ എത്തുന്ന ലിങ്കുകള്‍ സംശയാസ്പദമാണോ എന്ന് തിരിച്ചറിയുവാന്‍ സാധിക്കും.

Advertisement

ലിങ്കില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കില്‍ ലേബല്‍ മുന്നിറിയിപ്പായി വരും. അതായത് ലിങ്ക് ഉപയോക്താവിനെ തെറ്റായ വെബ്‌സൈറ്റിലേലേക്ക്‌

കൊണ്ടു പോകുന്നുണ്ടോ എന്ന് ഈ ഫീച്ചര്‍ വഴി അറിയാം.

പുതിയ സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കേണ്ട 3 ഫീച്ചറുകള്‍

Best Mobiles in India

English Summary

WhatsApp Now Lets You Mute Notifications Without Opening the App