വാട്‌സാപ്പ്, ഗൂഗിള്‍ തേസ്, ഫോണ്‍പേ, പേടിഎം, ഭീം; ഏതാണ് ഉപയോഗിക്കാൻ ഏറ്റവും നല്ലത്?


വാട്‌സാപ്പിന്റെ UPI പേയ്‌മെന്റ് സംവിധാനം അടുത്തിടെ നിലവില്‍ വന്നിരുന്നു. ഇന്ത്യയില്‍ നിരവധി പേയ്‌മെന്റ് ആപ്പുകള്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇതിനിടയിലേക്കാണ് വാട്‌സാപ്പ് കൂടി കടന്നുവന്നിരിക്കുന്നത്. ഗൂഗിള്‍ തേസ്, ഫ്‌ളിപ്കാര്‍ട്ടിന്റെ ഫോണ്‍പേ, പേടിഎം, ഭീം എന്നിവയാണ് ഇന്ത്യയിലെ പ്രധാന പേയ്‌മെന്റ് ആപ്പുകള്‍.

ആപ്പുകളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ഏത് തിരഞ്ഞെടുക്കണമെന്ന ആശയക്കുഴപ്പം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഓരോ ആപ്പും നല്‍കുന്ന സേവനങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും ഉപയോഗപ്രദമായ ആപ്പ് ഏതെന്ന് വിലയിരുത്തുകയാണ്. തുടര്‍ന്ന് വായിക്കുക.

ഗൂഗിള്‍ തേസ്

എന്‍പിസിഐയുടെ UPI അടിസ്ഥാന പേയ്‌മെന്റ് സംവിധാനമാണ് ഗൂഗിളിന്റെ തേസ്. മറ്റ് വാലറ്റുകളില്‍ നിന്ന് വ്യത്യസ്തമായി തേസ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിലേക്കും മറ്റ് വാലറ്റുകളിലേക്കും നേരിട്ട് പണം കൈമാറ്റം ചെയ്യാന്‍ കഴിയും.

ലഭ്യത

iOS & ആന്‍ഡ്രോയ്ഡ്

പ്രതിദിന പരിധി

ദിവസം 20 തവണയില്‍ അധികം

ഉയര്‍ന്ന പരിധി

ഒരുലക്ഷത്തിന് മുകളില്‍

മറ്റ് സവിശേഷതകള്‍

വൈദ്യുതി- ഫോണ്‍ ബില്ലുകള്‍, ഡിടിച്ച്, മുതലായവ

UPI ഇടപാടുകള്‍

ലഭ്യമാണ്

ബാങ്ക് ട്രാന്‍സ്ഫര്‍ ചാര്‍ജ്

ഇല്ല

ഭീം

ആദ്യ UPI അടിസ്ഥാന ആപ്പ് ആണ് ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി അഥവാ ഭീം. ഇതുപയോഗിച്ച് നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാം. QR കോഡിന്റെ സഹായത്താലും ഇടപാടുകള്‍ നടത്താന്‍ കഴിയും.

പ്രതിദിന പരിധി

ഒരു ഇടപാടില്‍ 20000 രൂപ വരെ

പരമാവധി പരിധി

പ്രതിദിനം 20000 രൂപ

മറ്റ് സവിശേഷതകള്‍

സ്‌കാന്‍ & പേ, റിക്വസ്റ്റ് മണി, മുതലായവ

UPI ഇടപാടുകള്‍

ലഭ്യമാണ്

ബാങ്ക് ട്രാന്‍സ്ഫര്‍ ചാര്‍ജ്

ഇല്ല

വാട്‌സാപ്പ് പേയ്‌മെന്റ്‌സ്

രാജ്യത്തെ മുന്‍നിര ബാങ്കുകളുമായി സഹകരിച്ചാണ് വാട്‌സാപ്പ് പേയ്‌മെന്റ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. HDFC, ICICI, Axis, SBI തുടങ്ങിയ ബാങ്കുകള്‍ ഇതില്‍ സഹകരിക്കുകയോ സഹകരിക്കാന്‍ സന്നദ്ധത അറിയിക്കുകയോ ചെയ്തിട്ടുണ്ട്. വാട്‌സാപ്പ് ആക്കൗണ്ട് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പണം ഒടുക്കാനും സ്വീകരിക്കാനും കഴിയും.

പ്രതിദിന പരിധി

ഒരു ഇടപാടില്‍ 5000 രൂപ

പരമാവധി പരിധി

ദിവസം 20 തവണ

മറ്റ് സവിശേഷതകള്‍

പണം അയക്കാം, റിക്വസ്റ്റ് മണി, മുതലായവ

UPI ഇടപാടുകള്‍

ലഭ്യമാണ്

ബാങ്ക് ട്രാന്‍സ്ഫര്‍ ചാര്‍ജ്

ഇല്ല

ഫ്‌ളിപ്കാര്‍ട്ട് ഫോണ്‍പേ

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ പേയ്‌മെന്റ് സംവിധാനമാണ് ഫോണ്‍പേ. UPI അടിസ്ഥാന പേയ്‌മെന്റ് സംവിധാനമായ ഫോണ്‍പേ ഉപയോഗിച്ച് ബാങ്കില്‍ നിന്ന് നേരിട്ട് പണം അയക്കുകയും സ്വീകരിക്കുകയും ചെയ്യാനാകും. ഡിടിച്ച്, വൈദ്യുതി, ഫോണ്‍ ബില്ലുകളും ഇതുവഴി അടയ്ക്കാം.

പ്രതിദിന പരിധി

ദിവസം 20 തവണ

പരമാവധി പരിധി

10000 രൂപ (വാലറ്റ്)

ഒരുലക്ഷം രൂപ (UPI)

മറ്റ് സവിശേഷതകള്‍

വൈദ്യുതി, ഫോണ്‍ ബില്ലുകള്‍, ഡിടിച്ച്, മുതലായവ

UPI ഇടപാടുകള്‍

ലഭ്യമാണ്

ബാങ്ക് ട്രാന്‍സ്ഫര്‍ ചാര്‍ജ്

ഇല്ല്

പേടിഎം

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമാണ് പേടിഎം. 2010-ല്‍ നിലവില്‍ വന്ന പേടിഎം ഇപ്പോള്‍ ആപ്പ് രൂപത്തില്‍ ലഭ്യമാണ്. UPI അടിസ്ഥാന പേയ്‌മെന്റ് സംവിധാനമായ പേടിഎം ഉപയോഗിച്ച് വിമാനടിക്കറ്റുകള്‍, സിനിമ ടിക്കറ്റുകള്‍ എന്നിവ ബുക്ക് ചെയ്യാനും വൈദ്യുതി-ഫോണ്‍ ബില്ലുകള്‍ അടയ്ക്കാനും കഴിയും.

പ്രതിദിന പരിധി

20 തവണ (UPI)

പരിധിയില്ല (വാലറ്റ്)

പരമാവധി പരിധി

ഒരുലക്ഷം (വാലറ്റ്)

ഒരുലക്ഷത്തിന് മുകളില്‍ (UPI ബാങ്ക് ഇടപാട്)

മറ്റ് സവിശേഷതകള്‍

പേയ്‌മെന്റ് ബാങ്ക്, UPI പേയ്‌മെന്റുകള്‍, സിനിമ ടിക്കറ്റുകള്‍, വിമാന ടിക്കറ്റുകള്‍, ബസ് ടിക്കറ്റുകള്‍ മുതലായവ

UPI ഇടപാടുകള്‍

ലഭ്യമാണ്

ബാങ്ക് ട്രാന്‍സ്ഫര്‍ ചാര്‍ജ്

ഇല്ല

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണിന്റെ ക്യാമറ സെന്‍സര്‍ മോഡല്‍ നമ്പര്‍ എങ്ങനെ കണ്ടു പിടിക്കാം?

ഏതാണ് മികച്ചത്?

സേവനങ്ങളുടെയും മികവിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏററവും മികച്ച പേയ്‌മെന്റ് ആപ്പ് പേടിഎം ആണെന്ന് നിസ്സംശയം പറയാം. ഇന്ന് ലഭ്യമായ ഏറെക്കുറെ എല്ലാ സേവനങ്ങളും ഇതിലുണ്ട്. ഗൂഗിള്‍ തേസും ഉപയോഗപ്രദമാണ്. എല്ലാ സൗകര്യങ്ങളും ആവശ്യമുള്ളവര്‍ പേടിഎം ഉപയോഗിക്കുക. ഇ-വാലറ്റിന്റെ തലവേദനകള്‍ എടുക്കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് അനുയോജ്യം ഗൂഗിള്‍ തേസ് ആയിരിക്കും.

Most Read Articles
Best Mobiles in India
Read More About: whatsapp paytm bhim tez

Have a great day!
Read more...

English Summary

Whatsapp payments, Google Tez, PhonePay, PaytM, Bhim-Who wins?