വാട്ട്‌സാപ്പ് യുപിഐ പേയ്‌മെന്റ് ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകും


ഈ വര്‍ഷം തുടക്കത്തില്‍ തന്നെ വാട്ട്‌സാപ്പ് പേയ്‌മെന്റ് ഫീച്ചര്‍ അവതരിപ്പിച്ചു കൊണ്ട് ഡിജിറ്റല്‍ പേയ്‌മെന്റ് മാര്‍ക്കറ്റില്‍ പ്രവേശിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏകീകൃത പേയ്‌മെന്റ് ഇന്റര്‍ഫേസ് മാനദണ്ഡം ഉപയോഗിച്ചു കൊണ്ട് പണം അയക്കാനും സ്വീകരിക്കാനും ഇതിലൂടെ സാധിക്കുന്നതാണ്. എന്നാല്‍ ചില നിയമപരമായ പ്രശ്‌നങ്ങള്‍ കാരണം എല്ലാ ഉപയോക്താക്കള്‍ക്കും ഈ സവിശേഷത ലഭ്യമായിട്ടില്ല.

Advertisement


എന്നാല്‍ ഏതാനും മാസത്തെ പരീക്ഷണത്തിനു ശേഷം വാട്ട്‌സാപ്പിലെ ഈ സവിശേഷത എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. എന്നാല്‍ ഇതേ കുറിച്ച് വാട്ട്‌സാപ്പില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണം ഒന്നും തന്നെ ഇല്ല. എന്നാല്‍ ഒരു എന്‍ട്രാക്കര്‍ റിപ്പോര്‍ട്ട് പറയുന്നത് വാട്ട്‌സാപ്പിന്റെ പേയ്‌മെന്റ് ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ് എന്നാണ്.

വാട്ട്‌സാപ്പിന്റെ ഈ പേയ്‌മെന്റ് ഫീച്ചര്‍ എല്ലാവര്‍ക്കും ലഭിച്ചില്ല എങ്കില്‍ ഈ ഫീച്ചര്‍ ലഭിച്ചവര്‍ മറ്റു ഉപയോക്താക്കളെ അതേ രീതിയില്‍ ക്ഷണിക്കാന്‍ കഴിയും. ഇതു വളരെ എളുപ്പമാണ്.

Advertisement

ഈ സവിശേഷത അറ്റാച്ച്മെന്റ് മെനു വഴി ഒരു ചാറ്റ് വിന്‍ഡോയില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും.യുപിഐയുമായി ബന്ധിപ്പിക്കുവാന്‍ താത്പര്യമുണ്ടെഹ്കില്‍ താത്പര്യമുളള ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുക്കാവുന്നതാണ്. യുപിഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ഇതു വരെ ഉപയോഗിച്ചിട്ടില്ലെങ്കില്‍ പിന്‍ നമ്ബര്‍ ആവശ്യപ്പെടും. ഇതു കൂടാതെ യുപിഐ ആപ്ലിക്കേഷനോ ബാങ്കിന്റെ വെബ്‌സൈറ്റോ, ആപ്ലിക്കേഷനോ വഴി യുപിഐ അക്കൗണ്ട് ഉണ്ടാക്കണം. ഗാലറി, വീഡിയോ, ഡോക്യുമെന്റുകള്‍ മുതലായ ഓപ്ഷനുകള്‍ക്കൊപ്പമാണ് ഈ ഓപ്ഷനും കാണാന്‍ സാധിക്കുന്നത്. പേയ്‌മെന്റുകളില്‍ ക്ലിക്ക് ചെയ്താല്‍ ഒരു disclaimer വിന്‍ഡോ തുറക്കും. അതിനു ശേഷം ബാങ്കുകള്‍ തിരഞ്ഞെടുക്കാം.

വാട്ട്‌സാപ്പ് പേയ്‌മെന്റ് ഫീച്ചര്‍

നേരത്തെ സൂചിപ്പിച്ചിരുന്നു വാട്ട്‌സാപ്പ് പേയ്‌മെന്റ് ഫീച്ചര്‍ വളരെ ലളിതമാണെന്ന്. ഏതാനും ലളിതമായ പ്രക്രിയയിലൂടെ പേയ്‌മെന്റുകള്‍ നടത്താം. മറ്റു പേയ്‌മെന്റ് ആപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാട്ട്‌സാപ്പില്‍ 5000 രൂപയാണ് ഒറ്റ തവണത്തെ ട്രാന്‍സാക്ഷന്‍ ലിമിറ്റ്. ഭാവിയില്‍ ഇത് ഉയര്‍ന്ന തുകയാക്കുമെന്നും നമുക്കു പ്രതീക്ഷിക്കാം.

Advertisement

ഇതു കൂടാതെ ഫേസ്ബുക്ക് ഉടമസ്ഥതയിലുളള വാട്ട്‌സാപ്പ് മറ്റു രണ്ടു സവിശേഷതകള്‍ കൂടി അവതരിപ്പിച്ചു. അതായത് QR കോഡുകള്‍ സ്‌കാന്‍ ചെയ്ത് UPI ഐഡിയിലേക്ക് പണം നേരിട്ട് അയക്കാനുളള ഒപ്ഷനായിരിക്കും ഒന്ന്. മറ്റൊന്ന് പ്ലാറ്റ്‌ഫോമില്‍ മറ്റു ഉപയോക്താക്കളില്‍ നിന്നും പണം ആവശ്യപ്പെടുന്നതിനുളള മറ്റൊരു ഫീച്ചര്‍ കൂടി അവതരിക്കപ്പെട്ടു.

ലോകത്തിലെ ഏറ്റവും മികച്ച മൈബൈലെ ഗെയിമുകളിൽ ഒന്നായ PUBG കളിക്കാനുള്ള ചില ടിപ്സുകൾ

Best Mobiles in India

Advertisement

English Summary

WhatsApp reportedly opens UPI payments to everyone