വാട്‌സ്ആപ്പില്‍ ഇനി പുതിയ ഇമോജികള്‍


ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കായുള്ള ബീറ്റ പതിപ്പില്‍ നിരവധി പുതിയ ഫീച്ചറുകള്‍ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് വാട്‌സ് ആപ്പ്. അയച്ച് മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യുക, വീഡിയോ വോയ്‌സ് കോളുകള്‍ തമ്മില്‍ മാറുക, ഗ്രാനുലാര്‍ സ്‌റ്റോറേജ് കണ്‍ട്രോള്‍ തുടങ്ങി വ്യത്യസ്തങ്ങളായ നിരവധി ഫീച്ചറുകള്‍ പുതിയ പതിപ്പില്‍ കൂട്ടിച്ചേര്‍ക്കാനുള്ള പരിശ്രമത്തിലാണ് വാട്‌സ് ആപ്പ്

Advertisement


ഇതിന്റെ ഭാഗമായി വാട്‌സ് ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പിലേക്കുള്ള പുതിയ ഒരു കൂട്ടം യൂണിവേഴ്‌സല്‍ ഇമോജികള്‍ അവതരിപ്പിച്ചിരിക്കുകയാണ് . ആപ്പിളിന്റെ ഇമോജികളുമായി നല്ല സാമ്യമുണ്ട് നിലവില്‍ വാട്‌സ് ആപ്പ് പുറത്തിറക്കിയരിക്കുന്ന ഇമോജികള്‍ക്ക്. എന്നാല്‍, ഇനിമുതല്‍ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റം ഏത് തന്നെയാണെങ്കിലും ഈ പുതിയ സ്‌മൈലി ഫേസുകള്‍ ഒരു പോലെ കാണപ്പെടും.

ആന്‍ഡ്രോയ്ഡ് ബീറ്റ പതിപ്പിന് വേണ്ടിയുള്ള പുതിയ ഇമോജികള്‍ വാട്‌സ് ആപ്പ് തിങ്കളാഴ്ച മുതല്‍ ലഭ്യമാക്കി തുടങ്ങി. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് വാട്‌സ് ആപ്പില്‍ പുതിയ ഇമോജികള്‍ കാണാന്‍ കഴിയും.

Advertisement


് വാട്‌സ് ആപ്പിലെ പുതിയ ഇമോജികളെ താരതമ്യം ചെയ്തു കൊണ്ട് ഇമോജി പീഡിയ പ്രസിദ്ധീകരിച്ചിരിക്കുന്ന ഇമേജാണ് താഴെ കാണുന്നത്. ഇമോജികളില്‍ ആപ്പിളിന്റേതില്‍ നിന്നും അല്‍പം വ്യത്യസ്ത കൊണ്ടുവരാന്‍ വാട്‌സ് ആപ്പ് ശ്രമിച്ചിട്ടുണ്ട്.

ഫോട്ടോഗ്രാഫര്‍ അറിഞ്ഞിരിക്കേണ്ട ഫോട്ടോഷോപ്പ് വിദ്യകള്‍

ഇപ്പോഴും ഇതില്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ് അതിനാല്‍ യഥാര്‍ത്ഥ പതിപ്പില്‍ ഇമോജികള്‍ ചിലപ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായിരിക്കാനും സാധ്യത ഉണ്ട്.

അധികം തിരുത്തലുകള്‍ ആവശ്യമില്ലെങ്കിലും പ്രതികരണം മികച്ചതാണെങ്കിലും ഇമോജികള്‍ ഉടന്‍ എല്ലാവരിലേക്കും എത്തും. ഐഒഎസിലും ആന്‍ഡ്രോയിഡിലും ഇവയ്ക്ക് കൂടുതല്‍ യോജിപ്പുണ്ടാകും.

പുതിയ ഇമോജികള്‍ എന്നാണ് ഔദ്യോഗികമായി പുറത്തിറക്കുക എന്നതിനെ കുറിച്ച് കൃത്യമായ അറിയിപ്പ് ഉണ്ടായിട്ടില്ലെങ്കിലും ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ ഈ വര്‍ഷം അവസാനത്തോടെ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ.

Best Mobiles in India

Advertisement

English Summary

WhatsApp has just unveiled its own set of universal emojis for Android beta.