വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ ഇനി വീഡിയോ കോളിങ്


പുതിയ വീഡിയോ കോളിങ് സംവിധാനവവുമായി വാട്ട്സ് ആപ്പ് എത്തുന്നു .ഇത്തവണ വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകൾക്ക് മുൻഗണന നൽകിക്കൊണ്ടാണ് വാട്ട്സ് ആപ്പ് എത്തിയിരിക്കുന്നത് .2009 ൽ ആണ് ഈ ആപ്പ്ലികേഷനുകൾ നമുക്ക് ലഭിച്ചുതുടങ്ങിയിരുന്നത് .എന്നാൽ 2014 നു ശേഷം അത് ഫേസ്ബുക്ക് ഏറ്റെടുക്കുകയായിരുന്നു .

Advertisement

2014 ഫെബ്രുവരി 19 നാണ് വാട്സ് ആപ്പിനെ ഫെയ്സ്ബുക്ക് വാട്സ്ആപ്പിനെ സ്വന്തമാക്കിയത്. ഏകദേശം 1.21 ലക്ഷം കോടിക്കായിരുന്നു വിൽപ്പന. എന്നാൽ ഫേസ്ബുക്ക് എടുത്തതിനു ശേഷമാണ് വാട്ട്സ് ആപ്പിൽ കൂടുതൽ സവിശേഷതകൾ ഉൾകൊള്ളിച്ചത് .

Advertisement

ആദ്യം ഒരുമെസ്സെൻജർ ആയിമാത്രമാണ് തുടങ്ങിയത് എങ്കിലും പിന്നീട് ഇതിൽ ഗ്രൂപ്പ് ചാറ്റിങ്ങുകളും അതുപോലെ തന്നെ വീഡിയോ കോൾ ,വോയിസ് കോളിങ് സവിശേഷതകളും ഉൾപ്പെടുത്തി .

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഇതിന്റെ വിവരങ്ങൾ പുറത്തുവിട്ടിരുന്നത് .എന്നാൽ 2018 ൽ വാട്ട്സ് ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനവും ഏർപ്പെടുത്തിയിരിക്കുന്നു .

ഗ്രൂപ്പ് വീഡിയോ കോളിങ്

വാട്ട്സ് ആപ്പുകളിൽ നിലവിൽ ഗ്രൂപ്പ് ഒഴികെ ഉപഭോതാക്കൾക്ക് വീഡിയോ കോളിങ് ചെയ്യാവുന്നതാണ് .എന്നാൽ പുതിയ അപ്പ്ഡേഷനുകൾ പ്രകാരം ഗ്രൂപ്പുകളിലും ഇനി വീഡിയോ കോളിങ് ചെയ്യാവുന്നതാണ് .

ഒരേസമയം ഗ്രൂപ്പുകളിലുള്ള 3 ആളുകൾക്ക് പരസ്പരം വീഡിയോ കോളിങ് ചെയ്യാവുന്നതാണ് .

എന്നാൽ ഈ ഗ്രൂപ്പ് വീഡിയോ കോളിങ് സംവിധാനം ലഭിക്കണമെങ്കിൽ ആൻഡ്രോയിഡിന്റെ ബെറ്റ 2.18.39 ആയിരിക്കണം .വാട്ട്സ് ആപ്പ് ഈ വർഷം പുറത്തിറക്കിയ ബിസിനസ് ആപ്പ്ലികേഷനുകൾക്ക് തൊട്ടുപിന്നാലെയാണ് പുതിയ അപ്പ്‌ഡേഷനുകൾ പുറത്തിറക്കിയത് .

എങ്ങനെ വാട്ട്സ് ആപ്പിൽ ഗ്രൂപ്പ് വീഡിയോ കോളിങ് നടത്താം

ആദ്യം തന്നെ വാട്ട്സ് ആപ്പിൽ ഗ്രൂപ്പ് വീഡിയോ കോളിങ് നടത്തണമെങ്കിൽ ആൻഡ്രോയിഡിന്റെ ബെറ്റ 2.18.39 വേർഷൻ ആയിരിക്കണം .കൂടാതെ ഒരേസമയം ഗ്രൂപ്പുകളിലെ 3 മെമ്പറുകൾക്ക് മാത്രമേ വീഡിയോ കോളിങ് നിലവിൽ ലഭ്യമാകുകയുള്ളു .

അതുപോലെതന്നെ ബിസിനസ്സ് ആപ്പ്ലികേഷനുകളിൽ ഈ സംവിധാനം ആശയവിനിമയം നടത്തുന്നതിന് കൂടുതൽ സഹായകമാകുന്നു .

ഉറക്കമില്ലാത്തവരെ സഹായിക്കുന്ന സാങ്കേതിക ഉത്പന്നങ്ങള്‍

ഗ്രൂപ്പ് കോളിങ് കൊണ്ടുള്ള ഉപയോഗം & നേട്ടം

പ്രധാനമായും ഇത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നത് ബിസിനസ്സ് ആപ്പ്ലികേഷനുകൾ വഴി പുതിയ ബിസിനസ്സ് നടത്തുവാൻ ആഗ്രഹിക്കുന്നവർക്കാണ് .ഈ ആപ്പ്ലികേഷനുകൾ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും ലഭിക്കുന്നതാണ് .സ്മാർട്ട് മെസേജിങ് ടൂൾ എന്ന രീതിയിൽ സമയം ലഭിക്കുവാനും ഇത് സഹായകരമാകും .

Source

Best Mobiles in India

English Summary

WhatsApp beta version 2.18.39 for Android is likely to bring support for group video calls. This feature is said to support a maximum of four participants. Initially, the group video calling feature will be rolled out for the Android users and later will be expanded to the iOS and Windows 10 Mobile users.