വർഷങ്ങളായി നമ്മൾ കാത്തിരുന്ന ആ സൗകര്യം വാട്സാപ്പിൽ എത്തി!!


ഇന്നുള്ള ഏകദേശം എല്ലാ മെസ്സേജിങ് ആപ്പുകളിലും ലഭ്യമായിട്ടുള്ള ഒരു സേവനമാണ് ചാറ്റ് ചെയ്യുമ്പോൾ സ്റ്റിക്കറുകൾ അയക്കാനുള്ള സൗകര്യം. വ്യത്യസ്തങ്ങളായ സ്റ്റിക്കറുകളുടെ വലിയ ശേഖരം തന്നെ പല ആപ്പുകൾക്കും ഉണ്ട്. അതോടൊപ്പം തന്നെ വീഡിയോ സ്റ്റിക്കറുകൾ, AR സ്റ്റിക്കറുകൾ എന്നിവയുമെല്ലാം തന്നെ പല ആപ്പുകളുടെയും സവിശേഷതകൾ ആണ്.

വർഷങ്ങളായി നമ്മൾ കാത്തിരുന്ന സൗകര്യം

എന്നാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ക്രോസ് മെസ്സേജിങ് പ്ലാറ്റ്ഫോമായ വാട്സാപ്പിൽ മാത്രം ഈ സൗകര്യം ഇന്നും ലഭ്യമായിരുന്നില്ല. ഇത് ഉപഭോക്താക്കളിൽ തെല്ലൊരു അടുപ്പം വാട്സപ്പിനോട് കുറയ്ക്കുന്നതിന് കാരണവുമായിട്ടുണ്ട്. എന്തായാലും ആ പരാതി ഉടൻ തീരുകയാണ്. ഏറ്റവും പുതിയ വാട്സാപ്പ് ബീറ്റാ പതിപ്പിൽ സ്റ്റിക്കർ പിന്തുണ എത്തിയിരിക്കുകയാണ് ഇപ്പോൾ.

ഏതൊക്കെ വേർഷനിൽ..

ആൻഡ്രോയിഡ് വാട്സാപ്പ് ബീറ്റാ വേർഷൻ 2.18.329 ലും ഐഫോൺ വാട്സാപ്പ് വേർഷൻ 2.18.100ലും ആണ് ഈ അപ്‌ഡേറ്റ് ഇപ്പോൾ എത്തിയിരിക്കുന്നത്. എന്നാൽ വൈകാതെ തന്നെ എല്ലാവര്ക്കും ഉപയോഗിക്കാൻ പറ്റുന്ന പബ്ലിക്ക് വേർഷൻ ആയി വാട്സാപ്പ് എത്തും. ഇവിടെ നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ നിലവിൽ 12 തരാം സ്റ്റിക്കർ പാക്കുകളും ലഭ്യമാണ്. ഇത് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും തനിയെ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ഇത് കൂടാതെ ഒരുപിടി പുതിയ അപ്‌ഡേറ്റുകൾ

ഈ സൗകര്യം എത്തുന്നതോടെ വാട്സാപ്പിൽ ചാറ്റിങ് കുറച്ചുകൂടെ മെച്ചപ്പെട്ടതാകും. ഇത്തരത്തിൽ സ്റ്റിക്കർ സൗകര്യം പോലെ ഒരുപിടി സൗകര്യങ്ങൾ വേറെയും വാട്സാപ്പ് ഉടൻ അവതരിപ്പിക്കാൻ പോകുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് താഴെ വായിക്കാം.

വെക്കേഷന്‍/ സൈലന്റ് മോഡ് (Vacation or Silent mode)

ഇത് വാട്ട്‌സാപ്പിന്റെ വളരെ രസകരമായ ഒരു സവിശേഷതയാണ്. ഈ സവിശേഷത ഇപ്പോള്‍ പ്രവര്‍ത്തന ഘട്ടത്തിലാണ്. 'Silent Mode' നെ അടിസ്ഥാനമാക്കിയാണ് ഇത്. ഈ സവിശേഷത ചില ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങി. ഉപയോക്താക്കള്‍ ആഗ്രഹിക്കുന്നതു വരെ ഈ സവിശേഷത ആര്‍ക്കൈവ് ചെയ്തു വയ്ക്കാം.

ഗ്രൂപ്പ് അംഗങ്ങളുടെ പട്ടിക മറയ്ക്കാം

വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കാണ് ഈ സവിശേഷത ലഭ്യമാകുന്നത്. ഇതില്‍ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ മുഴുവന്‍ പട്ടികയും മറയ്ച്ചു വയ്ക്കാം. ശേഷം 'More' text എന്നതില്‍ ടാപ്പു ചെയ്താല്‍ ശേഷിക്കുന്ന ഭാഗം വെളിപ്പെടുത്താന്‍ കഴിയും.

ലിങ്കിഡ് അക്കൗണ്ട്‌സ് (Linked Accounts)

'Linked account' എന്ന സവിശേഷതയില്‍ വാട്ട്‌സാപ്പ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ഈ സവിശേഷതയുടെ ഉദ്ദേശം മറ്റു ലിങ്കുകളുടെ അക്കൗണ്ട് പാസ്വേഡുകള്‍ വീണ്ടെടുക്കുന്നതിന് ഇത് ഉപയോഗിക്കാന്‍ ആകുമെന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും ഈ ഫീച്ചറിന്റെ ഉദ്ദേശം ഇതു വരെ വ്യക്തമാക്കിയിട്ടില്ല.

സ്വയിപ് ടൂ റിപ്ലേ (Swipe To Reply)

ഐഒഎസ് ഉപകരണത്തില്‍ ഈ സവിശേഷത നേരത്തെ തന്നെ ഉണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് ബീറ്റ പതിപ്പിലാണ്. നിങ്ങള്‍ സന്ദേശത്തില്‍ വലതു സ്വയിപ്പ് ചെയ്ത് മറുപടി ടൈപ്പ് ചെയ്യാന്‍ ആരംഭിക്കാം.

വാട്ട്‌സാപ്പ് സ്‌റ്റേറ്റസില്‍ പരസ്യങ്ങള്‍

ഫേസ്ബുക്ക് വാട്ട്‌സാപ്പില്‍ അപ്‌ഡേറ്റുകളുടെ രൂപത്തില്‍ പരസ്യങ്ങള്‍ കൊണ്ടു വരാന്‍ ലക്ഷ്യമിടുന്നു എന്നു പല ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു.

വീഡിയോയില്‍ PiP Mode

വാട്ട്‌സാപ്പ് ആന്‍ഡ്രോയിഡില്‍ ഇപ്പോള്‍ പിക്ചര്‍-ഇന്‍-പിക്ചര്‍ മോഡ് കാണാം. ഐഒഎസ് പതിപ്പില്‍ നേരത്തെ തന്നെ ഈ സവിശേഷത എത്തി ക്കഴിഞ്ഞു. ചാറ്റ് ത്രെഡ് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ കൂടിയും ഉപയോക്താക്കള്‍ക്ക് വീഡിയോ തുര്‍ന്നു കൊണ്ട് പോകാന്‍ കഴിയും.

ഡാര്‍ക്ക് മോഡ്

വാട്ട്‌സാപ്പ് ഡാര്‍ക്ക് മോഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം WA Beta ഒരു ട്വീറ്റിലൂടെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഈ സവിശേഷത ബീറ്റ പതിപ്പില്‍ എത്തിയിട്ടില്ല. പിന്നീട് ഇതിനെ കുറിച്ച് മറ്റൊരു സ്ഥിരീകരണവും ഇല്ല.

മെസേജ് Recall Mode

ഒരു മണിക്കൂറിനുളളില്‍ തന്നെ അയച്ച സന്ദേശങ്ങള്‍ നിങ്ങല്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ അനുവാദമുണ്ട്. എന്നാല്‍ ഈ പുതിയ അപ്‌ഡേറ്റില്‍ 13 മണിക്കൂറിനുളളില്‍ സന്ദേശങ്ങള്‍ ഇല്ലാതാക്കിയാല്‍ മതിയാകും. ഈ സവിശേഷത ഇപ്പോഴും പരീക്ഷണാടിസ്ഥാനത്തിലാണ്.

ഡെലിവറി ബോയ് മുങ്ങിത്താഴുന്ന പെൺകുട്ടിയുടെ 'സൂപ്പർ ഹീറോ' ആയപ്പോൾ..; വീഡിയോ വൈറൽ!

Most Read Articles
Best Mobiles in India
Read More About: whatsapp apps social media android

Have a great day!
Read more...

English Summary

WhatsApp Stickers Now Official.