വാട്‌സാപ്പിന്റെ സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ഷന്‍ ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യം; ഉദ്ദേശ്യം വിശദീകരിച്ച് വാട്‌സാപ്പ്


തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ വാട്‌സാപ്പ് വഴി പ്രചരിപ്പിക്കുന്നത് തടയുന്നതിനായി കമ്പനി 'സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ഷന്‍' എന്ന ഫീച്ചര്‍ അവതരിപ്പിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയിരിക്കുന്ന ഫീച്ചര്‍ വാട്‌സാപ്പ് ആന്‍ഡ്രോയ്ഡ് ബീറ്റ 2.18.2014 ഉപയോക്താക്കളില്‍ ചെറിയൊരു വിഭാഗത്തിനാണ് ലഭ്യമാക്കിയിരിക്കുന്നത്.

Advertisement

സംശയകരമായ ലിങ്കുകള്‍ ചുവന്ന നിറത്തില്‍ പ്രദര്‍ശിപ്പിക്കുകയാണ് 'സസ്പീഷ്യസ് ലിങ്ക് ഡിറ്റക്ടര്‍' ചെയ്യുക. വിശ്വസീനയമായ വെബ്‌സൈറ്റുകള്‍ എന്ന് തോന്നിപ്പിക്കുമെങ്കിലും ഇവ കുഴപ്പം പിടിച്ച ഏതെങ്കിലും സൈറ്റിലേക്കായിരിക്കും നമ്മളെ നയിക്കുകയെന്ന് വാട്‌സാപ്പ് പുറത്തിറക്കിയ കുറിപ്പ് വിശദീകരിക്കുന്നു.

Advertisement

ലിങ്കുകള്‍ സംശയകരമാണോയെന്ന് വാട്‌സാപ്പ് സ്വയം പരിശോധിക്കും. ഉപയോക്താവിന്റെ ഫോണില്‍ തന്നെയായിരിക്കും പരിശോധന നടക്കുക. സംശയകരമായ ലിങ്ക് കണ്ടാല്‍ അത് തുറക്കാതിരിക്കുക. ഇതില്‍ അസ്വാഭാവിക ക്യാരക്ടറുകള്‍ അടങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പ് വാട്‌സാപ്പ് നല്‍കും.

സമ്മാനങ്ങള്‍, സൗജന്യ റീചാര്‍ജ്ജ് കൂപ്പണുകള്‍ എന്നിവ കാട്ടി പ്രലോഭിപ്പിച്ച് ഉപയോക്താക്കളെ വ്യാജ സെറ്റുകളിലേക്കും മറ്റും നയിക്കുന്നത് തടയുന്നതിനായാണ് വാട്‌സാപ്പ് പുതിയ ഫീച്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. പലപ്പോഴും വ്യക്തി വിവരങ്ങള്‍ അടക്കമുള്ളവ ചോര്‍ത്തിയെടുക്കുന്നതിനുള്ള ശ്രമമായിരിക്കും ഇത്തരം ലിങ്കുകളില്‍ ഒളിഞ്ഞിരിക്കുന്നത്. ഈ ഫീച്ചര്‍ വഴി എന്തിലാണ് ക്ലിക്ക് ചെയ്യാന്‍ പോകുന്നതെന്ന് ഉപയോക്താവിനെ ഓര്‍മ്മിപ്പിക്കാനും കഴിയും.

'ഫോര്‍വേഡ് ലേബല്‍' എന്ന ഫീച്ചര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു. എല്ലാ വാട്‌സാപ്പ് ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാക്കിയിട്ടുണ്ട്. നമുക്ക് വരുന്ന സന്ദേശം അയച്ച ആള്‍ എഴുതിയതാണോ ഫോര്‍വേഡ് ചെയ്തതാണോ എന്ന് മനസ്സിലാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരു സന്ദേശം ഫോര്‍വേഡ് ചെയ്യുന്നത് തടയുന്നതിനുള്ള ശ്രമവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇത് പരീക്ഷണ ഘട്ടത്തിലാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പുതിയ ഫീച്ചറുകള്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് വാട്‌സാപ്പ്.

Advertisement

IRCTC ട്രെയിന്‍ സ്റ്റാറ്റസ് വാട്ട്‌സാപ്പില്‍ എങ്ങനെ പരിശോധിക്കാം..?

Best Mobiles in India

Advertisement

English Summary

whatsapp-suspicious-link-detection-live-android-beta-users