വാട്ട്‌സാപ്പ് സന്ദേശം അയച്ചയാള്‍ അറിയാതെ അത് എങ്ങനെ വായിക്കാം?


ഏവര്‍ക്കും അറിയാം ഈ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വാട്ട്‌സാപ്പില്‍ പുതിയ നിരവധി സവിശേഷതകളാണ് കൊണ്ടു വന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് 'റീഡ് റെസിപ്യന്റ് ഫീച്ചര്‍'.

Advertisement

അതായത് നിങ്ങള്‍ അയച്ച മെസേജ് സ്വീകര്‍ത്താവ് വായിച്ചു കഴിഞ്ഞാല്‍ അത് നീല നിറത്തില്‍ രണ്ട് ടിക്ക്‌സുകള്‍ കാണാം. ഇങ്ങനെ ചിലര്‍ അയച്ച മെസേജുകള്‍ നിങ്ങള്‍ വായിച്ചത് അവര്‍ അറിയണ്ടാ എന്ന് ഒരിക്കലെങ്കിലും നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടാകില്ലേ. എന്നാല്‍ അതിനൊരു പോം വഴിയുമായാണ് ഇന്ന് ഞങ്ങള്‍ ഗിസ്‌ബോട്ട് എത്തിയിരിക്കുന്നത്.

Advertisement

ഇതിനായി വാട്ട്‌സാപ്പിലെ ക്രമീകരണങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്, കൂടാതെ ചില പ്രത്യേക സവിശേഷതകള്‍ ഓഫാക്കാനും കഴിയും. ഇങ്ങനെ ചെയ്താല്‍ മറ്റു വ്യക്തിയും നിങ്ങളുടെ സന്ദേശം വായിച്ചോ ഇല്ലയോ എന്നറിയാനും സാധിക്കില്ല.

ഇതിനായി ഇവിടെ മുന്ന് മാര്‍ഗ്ഗങ്ങള്‍ കൊടുക്കുന്നു.

നോട്ടിഫിക്കേഷന്‍ ബാര്‍ താഴേക്ക് വലിച്ചിടുക

നോട്ടിഫിക്കേഷന്‍ ബാറില്‍, വാട്ട്‌സാപ്പ് നോട്ടിഫിക്കേഷന്‍ വന്നാല്‍ നിങ്ങള്‍ ആദ്യം ചെയ്യുന്നത് ഇതാണ്. ഉടന്‍ നിങ്ങള്‍ നോട്ടിഫിക്കേഷന്‍ ബാര്‍ താഴേക്ക് ട്രാഗ് ചെയ്യുകയും ആരാണ് മെസേജ് അയച്ചതെന്നും നോക്കും. ഇതിലൂടെ ആപ്പ് തുറക്കാതെ തന്നെ മെസേജ് ആരാണ് അയച്ചതെന്നും കൂടാതെ അവര്‍ അയച്ച മെസേജിന്റെ കുറച്ചു ഭാഗം വായിക്കാനും സാധിക്കുന്നു.

സന്ദേശങ്ങള്‍ വായിക്കാന്‍ നിങ്ങള്‍ വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് ആപ്ലിക്കേഷന്‍ തുറക്കുമ്പോള്‍ മാത്രം രണ്ട് നീല നിറത്തിലെ ടിക് മാര്‍ക്ക് കാണും.

ഏറോപ്ലേയിന്‍ മോഡ്

വാട്ട്‌സാപ്പില്‍ ഒരു വാചക സന്ദേശം എത്തിയാല്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത്, വാട്ട്‌സാപ്പ് തുറക്കാതെ സെറ്റിങ്ങ്‌സില്‍ പോയി ഏറോപ്ലേയിന്‍ മോഡ് ഓണ്‍ ചെയ്യുക. അതിനു ശേഷം വൈഫൈ കണക്ഷന്‍ ടേണ്‍ ഓഫ് ചെയ്യുക. ഇനി ആപ്പ് തുറന്ന് വാട്ട്‌സാപ്പ് സന്ദേശം വായിച്ചതിനു ശേഷം ഏറോപ്ലേയിന്‍ മോഡ് ഓഫ് ചെയ്ത് വൈഫൈ ഡാറ്റ ഓണ്‍ ചെയ്യുക. ഇതു നല്ലൊരു രീതിയാണ്.

ജിബോഡ് ആപ്‌സില്‍ 20ല്‍ ഏറെ പുതിയ ഭാഷകള്‍ പിന്തുണയ്ക്കുന്നു

റീഡ് റെസീപ്റ്റ്‌സ് അപ്രാപ്തമാക്കുക

ഇത് നിങ്ങളുടെ വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സില്‍ തന്നെ ചെയ്യാവുന്നതാണ്. ഇത് ഏറ്റവും ആധികാരികവും ലളിതവുമായ മാര്‍ഗ്ഗമാണ്. എന്നാല്‍ ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ മെസേജുകളും മറ്റുളളവര്‍ വായിച്ചോ എന്നറിയാന്‍ സാധിക്കില്ല.

ഇത് എങ്ങനെ ചെയ്യാമെന്നു നോക്കാം:

. ആദ്യം വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സില്‍ പോവുക.

. അതിനു ശേഷം അക്കൗണ്ട് > പ്രൈവസി എന്നതില്‍ ടാപ്പ് ചെയ്യുക.

. താഴേക്കു സ്‌ക്രോള്‍ ചെയ്താല്‍ Read receipts കാണാം. അത് അണ്‍ടിക്ക് ചെയ്യുക.

. ഇത്രയും ചെയ്താല്‍ മതി.

ഇനി പണമിടപ്പാടുകൾക്ക് വാട്ട്സ് ആപ്പ് മതി ,എങ്ങനെ ?

പുതിയ തന്ത്രങ്ങളുമായി നമ്മുടെ സ്വന്തം വാട്ട്സ് ആപ്പ് എത്തിക്കഴിഞ്ഞു .ഈ വർഷം തുടക്കത്തിൽ തന്നെ വാട്ട്സ് ആപ്പ് രണ്ട് പുതിയ അപ്പ്ഡേഷനുകളാണ് അവതരിപ്പിച്ചത് .വാട്ട്സ് ആപ്പിലൂടെ ഇനി പണമിടപാടുകൾ നടത്താം അതുപോലെതന്നെ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളി വീഡിയോ കോളിങ് എത്തുന്നു .എന്നാൽ ഇപ്പോൾ ഇവിടെ നമ്മൾ വാട്ട്സ് ആപ്പിലൂടെയും കൂടാതെ വാട്ട്സ് ആപ്പിലെ ഗ്രൂപ്പുകളിലും എങ്ങനെ പണമിടപാടുകൾ സാധ്യമാക്കാം . മൾട്ടിമീഡിയ മെസ്സഞ്ചർ പ്ലാറ്റ്‌ഫോമായ വാട്സാപ്പിലൂടെ ചിത്രങ്ങളും, വീഡിയോകളും ഒക്കെ അയക്കുന്നത് പോലെ ഇനി മുതൽ പണവും അയക്കാം. ഇത്തരത്തിൽ പണം ചാറ്റ് രൂപത്തിൽ കൈമാറുന്ന സേവനം ഇന്ത്യയിൽ ലഭ്യമായിത്തുടങ്ങി. നിലവിൽ ഇൻവൈറ്റ് ചെയ്യുന്നവർക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട് അതോടൊപ്പം വാട്സാപ്പിന്റെ ഏറ്റവും പുതിയ വേർഷൻ ആയിരിക്കണം നിങ്ങളുടെയും പണം സ്വീകരിക്കുന്ന ആളുടെയും ഗാഡ്ജറ്റിൽ ഉണ്ടായിരിക്കേണ്ടത്. രാജ്യത്ത് ഐ.സി.ഐ.സി.ഐ ബാങ്കുമായി ചേർന്നാണ് ഈ സേവനം വാട്സ്ആപ് അവതരിപ്പിച്ചിരിക്കുന്നത്. ഒരിക്കൽ അക്കൗണ്ട് വാട്സാപ്പുമായി ബന്ധപ്പെടുത്തിയാൽ ചാറ്റിലൂടെ പണം അയക്കുന്നത് വളരെയെളുപ്പമാണ്. യു. പി.ഐ എന്ന സേവനമുപയോഗിച്ചാണ് വാട്സാപ്പ് വഴിയുള്ള പണമിടപാട് എന്നതിനാൽ ഓരോ തവണ പണമയക്കുമ്പോഴും എം.പിൻ നൽകേണ്ടതാണ്. നേരത്തെ യു. പി.ഐ സേവനം ആക്ടിവേറ്റ് ചെയ്തവർക്ക് നിങ്ങളുടെ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് എം.പിൻ ഉപയോഗിച്ച് ഇടപാട് നടത്താനാകും.

വാട്ട്സ് ആപ്പിലൂടെ എങ്ങനെ പണമയക്കാം

സാധാരണ ഒരാളുമായി നാം ചാറ്റ് ചെയ്യുന്നതിനായി നാം ചാറ്റ് വിൻഡോ തുറക്കുമ്പോൾ അയാൾക്ക് ചിത്രങ്ങളോ , വീഡിയോകളോ പോലുള്ള മറ്റേതെകിലും ഉള്ളടക്കങ്ങൾ അയക്കാൻ വേണ്ടി അമർത്തുന്ന ക്ലിപ് അടയാളത്തിലുള്ള അറ്റാച്ച് ബട്ടൺ ടാപ്പ് ചെയ്യുമ്പോൾ ഈ സേവനം എനേബിൾ ചെയ്തിട്ടുള്ള വാട്സാപ്പ് അക്കൗണ്ടുകളിൽ പുതുതായി 'പേയ്‌മെന്റ്' എന്നൊരു ഐക്കൺ കൂടി കാണാനാകും. ഈ ഐക്കൺ അമർത്തി അയക്കേണ്ട തുക രേഖപ്പെടുത്തിയ ശേഷം എം.പിൻ കൂടി

വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെ എങ്ങനെ അയക്കാം ?

വാട്സാപ്പ് എന്നത് ഗ്രൂപ്പുകളുടെ കൂടി ലോകമാണല്ലോ അതുകൊണ്ട് ചിലപ്പോൾ ഒരു സംശയമുണ്ടായേക്കാം. ഏതെങ്കിലും വാട്സാപ്പ് ഗ്രൂപ്പിലേക്ക് പണം അയക്കാമോ? അയച്ചാൽ ആർക്കു പണം കിട്ടും?. ഗ്രൂപ്പിലേക്ക് ചാറ്റ് വിൻഡോയിലൂടെ പണമയക്കാം പക്ഷേ ഏതെങ്കിലും ഗ്രൂപ്പ് അംഗത്തെ തിരഞ്ഞെടുക്കണം എന്ന് മാത്രം. അതായത് നിലവിൽ ഒരാൾക്ക് ഒരു സമയം ചാറ്റിലൂടെ മറുവശത്തുള്ള ഒരാൾക്ക് മാത്രമേ വാട്സാപ്പിലൂടെ പണം അയക്കാൻ സാധിക്കൂ എന്നർത്ഥം.

പിന്നെ എന്തുണ്ട്

പിന്നെ എന്തുണ്ട് അതായത് ഒരു കൂട്ടം ആളുകൾക്ക് ഒറ്റയടിക്ക് ഗ്രൂപ്പിലൂടെ പണം അയക്കാൻ സംവിധാനം നിലവിലില്ല. എന്തായാലും ഗൂഗിൾ അവതരിപ്പിച്ച തേസിൽ നിന്നും വ്യത്യസ്തമായി കൈകാര്യം ചെയ്യാനുള്ള എളുപ്പം കൊണ്ട് ഡിജിറ്റൽ പേയ്‌മെന്റ് ലോകത്ത് മറ്റൊരു വിപ്ലവമാകും വാട്സാപ്പ് വഴിയുള്ള ഈ പണമിടപാട് സംവിധാനം.

Best Mobiles in India

English Summary

WhatsApp is one of the most popular Android messenger apps that provides real great features to keep in touch with our friends and family. WhatsApp messenger have already been download more than a billion times.