ഈ പാസ്സ്‌പോർട്ട് കൊണ്ട് 180 രാജ്യങ്ങളിലേക്ക് പോകാം; ഇതാണ് ഏറ്റവും കരുത്തുറ്റ പാസ്സ്‌പോർട്ട്


ലോകത്തിലെ ഏറ്റവും മികച്ച കരുത്തുറ്റ പാസ്സ്പോർട്ടുകൾ ഏതൊക്കെ രാജ്യങ്ങളുടേതാണെന്നുള്ള ഒരു ചെറിയ വിവരണവുമായാണ് ഞങ്ങൾ ഇന്ന് ഇവിടെ എത്തിയിരിക്കുന്നത്. 2018ലെ കണക്കുകൾ പ്രകാരമുള്ള വിവരങ്ങളാണ് ചുവടെ പറയാൻ പോകുന്നത്. ഇതിൽ ഏറ്റവും മികച്ച രാജ്യങ്ങളുടെ കൂടെയും ഇന്ത്യയില്ല ഏറ്റവും താഴെ തട്ടിൽ നിൽക്കുന്ന രാജ്യങ്ങളിലും ഇന്ത്യ ഇല്ലാ എന്നത് ശ്രദ്ധേയമാണ്.

Advertisement

ഏറ്റവും മുമ്പിലും ഏറ്റവും പിറകിലും

180 രാജ്യങ്ങളിലേക്ക് പ്രവേശനം അനുമതിച്ചു കൊണ്ട് ജപ്പാനും സിംഗപ്പൂരുമാണ് ലിസ്റ്റിൽ ഒന്നാമത്. 177 രാജ്യങ്ങളിലേക്ക് അനുമതി നൽകിക്കൊണ്ട് ജർമനി രണ്ടാം സ്ഥാനത്തും ഉണ്ട്. ഏറ്റവും കുറവ് രാജ്യങ്ങളിലേക്ക് അനുമതി നൽകുന്ന പാസ്സ്പോർട്ടുകളിൽ ഒന്നാം സ്ഥാനത്ത് അഫ്ഗാനിസ്താനാണ്. 24 രാജ്യങ്ങളിലേക്കാണ് അഫ്‌ഗാനിസ്ഥാൻ പാസ്പോർട്ട് പ്രവേശനം നൽകുന്നത്. മുഴുവൻ ലിസ്റ്റ് ചുവടെ നിങ്ങൾക്ക് കാണാം. ഇന്ത്യക്കാർക്ക് 59 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനാണ് അവസരം ലഭിക്കുക.

Advertisement
ഏറ്റവുമധികം രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ പറ്റിയ പാസ്പോർട്ടുകളുള്ള രാജ്യങ്ങൾ

1 ജപ്പാൻ, സിംഗപ്പൂർ (180 രാജ്യങ്ങളിലേക്ക് പ്രവേശനം)

2 ജർമ്മനി (177 രാജ്യങ്ങളിലേക്ക് പ്രവേശനം)

3 ഡെൻമാർക്ക്, ഫിൻലാൻഡ്, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, നോർവെ, സ്വീഡൻ, യുണൈറ്റഡ് കിംഗ്ഡം (175 രാജ്യങ്ങളിലേക്ക് പ്രവേശനം)

4 ഓസ്ട്രിയ, ബെൽജിയം, ലക്സംബർഗ്, നെതർലാൻഡ്സ്, സ്പെയിൻ, സ്വിറ്റ്സർലൻഡ് (174 രാജ്യങ്ങളിലേക്ക് പ്രവേശനം)

5 അയർലാൻഡ്, പോർച്ചുഗൽ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് (173 രാജ്യങ്ങളിലേക്ക് പ്രവേശനം)

6 കാനഡ കാനഡ (172 രാജ്യങ്ങളിലേക്ക് പ്രവേശനം)

7 ഓസ്ട്രേലിയ, ഗ്രീസ്, ന്യൂസിലൻഡ് (171 രാജ്യങ്ങളിലേക്ക് പ്രവേശനം)

8 ചെക്ക് റിപ്പബ്ലിക്ക്, ഐസ്ലാന്റ് (170 രാജ്യങ്ങളിലേക്ക് പ്രവേശനം)

9 മാൾട്ട (169 രാജ്യങ്ങളിലേക്ക് പ്രവേശനം)

10 ഹംഗറി (168 രാജ്യങ്ങളിലേക്ക് പ്രവേശനം)

 

ഏറ്റവും കുറവ് രാജ്യങ്ങളിലേക്ക് സഞ്ചരിക്കാൻ പറ്റിയ പാസ്പോർട്ടുകളുള്ള രാജ്യങ്ങൾ

1 അഫ്ഗാനിസ്ഥാൻ (24 രാജ്യങ്ങളിലേക്ക് പ്രവേശനം)

2 ഇറാഖ് (27 രാജ്യങ്ങളിലേക്ക് പ്രവേശനം)

3 സിറിയ (28 രാജ്യങ്ങളിലേക്ക് പ്രവേശനം)

4 പാകിസ്താൻ (30 രാജ്യങ്ങളിലേക്ക് പ്രവേശനം)

5 സോമാലിയ (32 രാജ്യങ്ങളിലേക്ക് പ്രവേശനം)

6 യെമൻ (35 രാജ്യങ്ങളിലേക്ക് പ്രവേശനം)

7 ലിബിയ, നേപ്പാൾ (36 രാജ്യങ്ങളിലേക്ക് പ്രവേശനം)

8 എറിത്രിയ, ഫലസ്തീൻ ടെറിട്ടറി (37 രാജ്യങ്ങളിലേക്ക് പ്രവേശനം)

9 ബംഗ്ലാദേശ്, ഇറാൻ, കൊസോവ, ലെബനോൻ (38 രാജ്യങ്ങളിലേക്ക് പ്രവേശനം)

10 എത്യോപ്യ, ഉത്തര കൊറിയ, ദക്ഷിണ സുഡാൻ (39 രാജ്യങ്ങളിലേക്ക് പ്രവേശനം)

ഒരു ടിവി വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

ഒരു ടിവി വാങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

വീട്ടിലേക്ക്‌ ടിവി വാങ്ങാന്‍ ആലോചിക്കുകയാണോ നിങ്ങള്‍? എങ്കില്‍ വാങ്ങും മുമ്പ്‌ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ നല്‍കുന്ന വിലയ്‌ക്കനുസരിച്ചുള്ള മൂല്യം തിരിച്ച്‌ കിട്ടണം എന്നുണ്ടെങ്കില്‍ ടിവിയില്‍ എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ മനസിലാക്കണം.

സ്‌മാര്‍ട്‌ ടിവി, എല്‍ഇഡി, ഒഎല്‍ഇഡി, 4കെ, എച്ച്‌ഡിആര്‍ എന്നിങ്ങനെ പലതരം ടിവികള്‍ ഇന്ന്‌ ലഭ്യമാകും. ടെലിവിഷന്‍ മേഖല ഓരോ ദിവസവും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്‌. അതിനാല്‍ ഒരു ടിവി വാങ്ങുന്നതിന്‌ മുമ്പ്‌ ചിലകാര്യങ്ങള്‍ പരിഗണിക്കണിക്കേണ്ടതുണ്ട്‌. ഇവയില്‍ ചിലതാണ്‌ താഴെ പറയുന്നത്‌.

 

സ്‌ക്രീന്‍ സൈസ്‌

ടിവി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം ഇതാണ്‌. വീട്ടിലെ എത്ര പേര്‍ ഒരേ സമയം ടിവി കാണും എന്നും എവിടെയാണ്‌ ടിവി വയ്‌ക്കേണ്ടതെന്നും ആദ്യം ചിന്തിക്കുക. വീട്ടില്‍ നിരവധി പേര്‍ ഉണ്ടെങ്കില്‍ വലിയ സെറ്റ്‌ തിരഞ്ഞെടുക്കുന്നതാണ്‌ ഉചിതം. നിങ്ങള്‍ ഇരിക്കുന്നിടത്തു നിന്നും സ്‌ക്രീനിലേക്കുള്ള ദൂരത്തിന്‌ ഇണങ്ങുന്ന സ്‌ക്രീന്‍ വലുപ്പവും റെസല്യൂഷനും ഉള്ള ടിവി ആയിരിക്കണം തിരഞ്ഞെടക്കുന്നത്‌.

സ്‌ക്രീന്‍ റെസല്യൂഷന്‍

ടിവിയിലെ ചിത്രങ്ങളുടെ തീഷ്‌ണത തീരുമാനിക്കുന്നത്‌ റെസല്യൂഷന്‍ ആണ്‌. 720പി, 1080 പി, ഫുള്‍ എച്ച്‌ഡി എന്നിങ്ങനെ വിവിധ റെസല്യൂഷനുകളില്‍ ഉള്ള ടിവികള്‍ ഇന്ന്‌ ലഭ്യമാകും. ചില ടെലിവിഷന്‍ നിര്‍മാതാക്കള്‍ എച്ച്‌ഡി ടിവികളില്‍ നിന്നും വളരെ പെട്ടെന്ന്‌ അള്‍ട്ര എച്ച്‌ഡി സെറ്റുകളിലേക്ക്‌ മാറുന്നുണ്ട്‌.

കൂടാതെ ഇപ്പോള്‍ നിരവധി 4കെ ടെലിവിഷനുകളും എത്തുന്നുണ്ട്‌ . ഇന്ന്‌ ഏറ്റവും സാധാരണമായിട്ടുള്ളത്‌ ഫുള്‍എച്ച്‌ഡി 1080 പി ആണ്‌. ഭാവിയിലേക്കും കൂടി ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ 4കെ ടിവി വാങ്ങാം.

 

റിഫ്രഷ്‌ റേറ്റ്‌

സെക്കന്‍ഡില്‍ സ്‌ക്രീനിലെ ഇമേജ്‌ എത്ര തവണ റിഫ്രഷ്‌ ചെയ്യപ്പെടും എന്നതാണ്‌ ടിവിയുടെ റിഫ്രഷ്‌ നിരക്ക്‌. ഹെട്‌സിലാണ്‌ ഇത്‌ അളക്കുന്നത്‌. അതിനാല്‍ 60ഹെട്‌സ്‌, 120 ഹെട്‌സി, 144ഹെട്‌സ്‌ എന്നിങ്ങനെയായിരിക്കും ടിവിയില്‍ കാണപ്പെടുക. ഉയര്‍ന്ന റിഫ്രഷ്‌ നിരക്കാണ്‌ ഇമേജുകള്‍ക്കിടയിലെ ഒഴുക്ക്‌ സുഗമമായിരിക്കാന്‍ നല്ലത്‌. മോഷന്‍ ബ്ലറര്‍ കുറയ്‌ക്കാനും ഇതാണ്‌ നല്ലത്‌.

എച്ച്‌ഡിഎംഐ പോര്‍ട്ട്‌

കൂടുതല്‍ എച്ച്‌ഡിഎംഐ പോര്‍ട്ടുകള്‍ ഉള്ള ടിവി വേണം തിരഞ്ഞെടുക്കാന്‍. അങ്ങനെയെങ്കില്‍ വളരെ പെട്ടെന്ന്‌ സൗണ്ട്‌ബാര്‍, ക്രോംകാസ്‌റ്റ്‌, റോകു എന്നിവ ഉപയോഗിക്കാം. 4കെ അള്‍ട്ര എച്ച്‌ഡി ആണ്‌ വാങ്ങുന്നതെങ്കില്‍ ഭാവിയിലെ അള്‍ട്ര എച്ച്‌ഡി സംവിധാനങ്ങള്‍ കൂടി ഉപയോഗിക്കുന്നതിന്‌ ടിവിയുടെ പോര്‍ട്ടുകള്‍ എച്ച്‌ഡിഎംഐ 2.0 സപ്പോര്‍ട്ട്‌ ചെയ്യുമെന്ന്‌ ഉറപ്പ്‌ വരുത്തണം. കുറഞ്ഞത്‌ ടിവിയില്‍ മൂന്ന്‌ പോര്‍ട്ട്‌ എങ്കിലും ഉണ്ടോ എന്ന്‌ നോക്കുക.

സ്‌മാര്‍ട്‌ ഫീച്ചറുകളേക്കാള്‍ ടിവിയുടെ വലുപ്പത്തിന്‌ പ്രാധാന്യം നല്‍കുക

സ്‌മാര്‍ട്‌ ഫീച്ചറുകളോട്‌ കൂടിയ ചെറിയ ടിവി തിരഞ്ഞെടുക്കുന്നതിനേക്കാള്‍ ഉചിതം വലിയ ടിവി തിരഞ്ഞെടുക്കുന്നതാണ്‌. യഥാര്‍ത്ഥ ഫീച്ചറുകളെക്കാള്‍ സ്‌മാര്‍ട്‌ ഫീച്ചറുകള്‍ തന്ത്രങ്ങള്‍ ആകാനാണ്‌ സാധ്യത.

സ്‌പീക്കറുകള്‍

മുറിയുടെ വലുപ്പം ചെറുതാണെങ്കിലും കൈകാര്യം ചെയ്യാന്‍ കഴിയുന്ന മികച്ച സ്‌പീക്കറുകളുമായാണ്‌ ഇന്ന്‌ പല ടിവികളും എത്തുന്നത്‌. ചില ടിവികളിലെ ചിത്രത്തിന്റെ ഗുണ നിലവാരമായിരിക്കും പലപ്പോഴും നിങ്ങളെ ആകര്‍ഷിക്കുക എന്നാല്‍ ഇവയുടെ ശബ്ദം നിങ്ങളെ നിരാശപെടുത്തും. വലിയ ടിവികള്‍ക്കൊപ്പം പ്രത്യേക സൗണ്ട്‌ ബാര്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.

കളര്‍ ഡെപ്‌ത്‌

നിറങ്ങളുടെ നിലവാരമാണ്‌ ടെലിവിഷന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. മിക്ക ടെലിവിഷനുകളും ഇക്കാര്യത്തില്‍ നിരാശപെടുത്താറില്ല. എന്നാല്‍ സാധാരണ വിലയില്‍ വാങ്ങുന്ന ടിവികളില്‍ 8 ബിറ്റ്‌സ്‌ / ചാനല്‍ ആയിരിക്കും ബിറ്റ്‌ ഡെപ്‌ത്‌ .

കണ്ണിന്‌ ഇണങ്ങുന്നതും നിലവിലെ ഫോട്ടോ-റിയലിസ്‌റ്റിക്‌ ഇമേജുകള്‍ക്ക്‌ അനുയോജ്യമായ തരത്തില്‍ നിറങ്ങള്‍ നല്‍കുന്നതുമായ ടിവി ആണന്ന്‌ ഉറപ്പ്‌ വരുത്തുക.

 

ബാക്‌ ലൈറ്റിങ്‌ ടെക്‌നോളജി

നിങ്ങള്‍ ഒരു എല്‍സിഡി ടിവി വാങ്ങാന്‍ പദ്ധതി ഉണ്ടെങ്കില്‍ ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ ആണന്ന്‌ മനസിലാക്കിയിരിക്കണം. സ്‌ക്രീനിന്റെ കോണ്‍ട്രാസ്‌റ്റില്‍ ഇതിന്‌ ഏറെ സ്വാധീനമുണ്ട്‌.

ചിലതില്‍ സ്‌ക്രീനിന്റെ വക്കുകളിലാണ്‌ ലൈറ്റ്‌ സ്ഥാപിച്ചിരിക്കുന്നത്‌ മറ്റ്‌ ചിലതില്‍ സ്‌ക്രീനിന്‌ നേരെ പിറകിലാണ്‌ ലൈറ്റ്‌ സ്ഥാപിച്ചിരിക്കുന്നത്‌. സ്‌ക്രീനിന്‌ പുറകില്‍ ലൈറ്റ്‌ വരുന്ന ടിവികളാണ്‌ എഡ്‌ജ്‌-ലൈറ്റ്‌ മോഡലുകളേക്കാള്‍ മികച്ച കോണ്‍ട്രാസ്‌റ്റ്‌്‌ നല്‍കുക.

 

കര്‍വ്‌ഡ്‌ ടിവി

2017 ല്‍ കര്‍വ്‌ഡ്‌ ടിവി അത്ര സാധാരണം അല്ലെങ്കിലും ടെലിവിഷന്‍ നിര്‍മാതാക്കളായ സാംസങ്‌ ഇത്തരം മോഡലുകള്‍ ലഭ്യമാക്കുന്നുണ്ട്‌.

കണ്ണിന്റെ ആകൃതിയാണ്‌ കര്‍വ്‌ഡ്‌ സ്‌ക്രീനുകള്‍ പിന്തുടരുന്നത്‌. അതിനാല്‍ ഫ്‌ളാറ്റ്‌ ടിവിയില്‍ കാണുന്നതിലും തീഷ്‌ണമായിരിക്കും ഇതിലെ ചിത്രങ്ങളുടെ കോര്‍ണറുകള്‍. കാഴ്‌ചാനുഭവം ഒന്നു കൂടി മികച്ചതായിരിക്കും ഇതില്‍ . എന്നാല്‍, ശരിയായ സ്ഥാനങ്ങളില്‍ ഇരുന്നല്ല കാണുന്നതെങ്കില്‍ ചിത്രങ്ങളുടെ ആകൃതിയില്‍ മാറ്റം അനുഭവപ്പെടും.

 

സ്‌മാര്‍ട്‌ ടിവി

സ്‌മാര്‍ട്‌ ടിവികള്‍ ഇന്റര്‍നെറ്റ്‌ുമായി കണക്ട്‌ ചെയ്‌ത്‌ കണ്ടന്റുകള്‍ സ്‌ട്രീം ചെയ്യാന്‍ കഴിയും. നെറ്റ്‌ഫ്‌ളിക്‌സ്‌ ഉള്‍പ്പടെയുള്ള ചില ആപ്പുകളോടെയാണ്‌ ഇത്‌ എത്തുന്നത്‌. ചിലത്‌ വൈ-ഫൈ വഴി കണക്ട്‌ ചെയ്യാം. വയറുകളും മറ്റും ഒഴിവാക്കി അലങ്കോലപ്പെടാതെ ടിവി ഉപയോഗിക്കണം എന്നുണ്ടെങ്കില്‍ സ്‌മാര്‍ട്‌ ടിവിയാണ്‌ മികച്ചത്‌.

ഫോൺ വെള്ളത്തിൽ വീണാൽ നിങ്ങൾ ആദ്യം ചെയ്യേണ്ട കാര്യങ്ങൾ

ചെയ്യാൻ പാടില്ലാത്തത്

ഫോൺ നനഞ്ഞു അല്ലെങ്കിൽ ഫോണിന്റെ ഉള്ളിൽ വെള്ളം കയറിയിട്ടുണ്ട് എന്ന് മനസ്സിലായാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ പാടില്ല എന്ന് നോക്കാം. ഇതിനാണ് നമ്മൾ ഏറെ പ്രാധാന്യം കൊടുക്കേണ്ടത്. കാരണം ഇത് അനുസരിച്ചായിരിക്കും നമ്മുടെ ഫോൺ വീണ്ടെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് തീരുമാനിക്കാൻ പറ്റുക.

1. ഫോൺ ഓൺ ചെയ്യരുത്.

2. ബട്ടണുകൾ ഒന്നും തന്നെ പ്രസ്സ് ചെയ്യരുത്.

3. അമർത്തുകയോ കുടയുകയോ ചെയ്യരുത്.

4. ഫോൺ താഴോട്ടും മുകളിലോട്ടും വശങ്ങളിലേക്കും ശക്തിയിൽ ഇളക്കരുത്. ഇത് വെള്ളം കയറിയിട്ടുണ്ടെങ്കിൽ മറ്റു ഭാഗങ്ങളിലേക്ക് കൂടെ എത്താൻ കാരണമാകും.

5. കൃത്യമായ അറിവില്ലാതെ അളവ് മനസ്സിലാക്കാതെ ഫോൺ ചൂടാക്കരുത്.

എന്തൊക്കെയാണ് ചെയ്യേണ്ടത്

മുകളിൽ പറഞ്ഞ ഓരോ കാര്യങ്ങളും നിങ്ങൾ ആദ്യമേ ശ്രദ്ധിക്കുക. ഇതിൽ ഏതെങ്കിലും ചെയ്തുപോയാൽ ഒരുപക്ഷെ അത് ഫോൺ ഒരിക്കലും തിരിച്ചുകിട്ടാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിക്കും. ഇനി ഈ വിഷയത്തിൽ എന്തൊക്കെയാണ് നിങ്ങൾ ചെയ്യേണ്ടത് എന്ന് നോക്കാം.

1. ഫോൺ ഓഫ് ചെയ്യുക.

മുകളിൽ പറഞ്ഞ കാര്യം അറിയാമല്ലോ. അതിനാൽ ഒരു കാരണവശാലും ഫോൺ ഓൺ ചെയ്യരുത്. ഇനി ഓൺ ആണെങ്കിൽ തന്നെ ഓഫ് ചെയ്യുക. നനഞ്ഞ അവസ്ഥയിൽ ഫോൺ പ്രവർത്തിപ്പിക്കുന്നത് ഉചിതമല്ല.

2. സിം, മെമ്മറി കാർഡ്, ബാറ്ററി എന്നിവ അഴിക്കുക

ഫോൺ ഓഫ് ചെയ്‌താൽ അടുത്തതായി ചെയ്യേണ്ടത് ഫോണിലെ മെമ്മറി കാർഡ്, സിം, ബാറ്ററി എന്നിവ അഴിക്കുക എന്നതാണ്. അതിൽ തന്നെ സൂക്ഷിക്കുന്ന പക്ഷം സിം, മെമ്മറി കാർഡ്, ബാറ്ററി എന്നിവക്കും പ്രശ്നം സംഭവിക്കാൻ കാരണമാകും. ബാറ്ററി അഴിക്കാൻ സാധിക്കാത്ത ഫോൺ ആണെങ്കിൽ ബലം പിടിച്ച് അഴിക്കരുത്. അതിന്റെ ആ അവസ്ഥയിൽ താനെ വിടുക.

3. ഫോൺ തുടയ്ക്കുക.

ഇനിയാണ് ഫോൺ വൃത്തിയാക്കുന്ന പ്രക്രിയ. മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഒട്ടും സമയം പാഴാക്കാതെ ചെയ്ത ശേഷം ഫോൺ വൃത്തിയുള്ള തുണിയോ കടലാസോ ഉപയോഗിച്ച് തുടയ്ക്കുക. കഴിയുന്ന അത്രയും ഭാഗങ്ങൾ പൂർണ്ണമായും തുടച്ചു വൃത്തിയാക്കുക.

4. സർവീസ് സെന്റർ

ഇത് എല്ലാം തന്നെ ചെയ്ത ശേഷം ചെറിയ രീതിയിൽ വെള്ളം കയറിയതാണ്, ആ വെള്ളം എല്ലാം തന്നെ പൂർണ്ണമായും ഒഴിവായി എന്ന് പൂർണ്ണമായും ഉറപ്പുണ്ടെങ്കിൽ മാത്രം കുറച്ചു സമയം കഴിഞ്ഞു മാത്രം ഉപയോഗിച്ച് നോക്കാം. എന്നിട്ട് പരിശോധിക്കുക ഏതെല്ലാം പ്രവർത്തിക്കുന്നു, ഏതൊക്കെ കേടായി എന്നതെല്ലാം. അല്ലാത്ത പക്ഷം ഒരു സർവീസ് സെന്ററിൽ ഫോൺ നേരെയാക്കാൻ കൊടുക്കാവുന്നതാണ്.

ഫോണിനുള്ളിലെ വെള്ളം പൂർണ്ണമായും വലിച്ചെടുക്കാനുള്ള ഉപകരണം ലഭ്യമാണ്. ഇത് നിങ്ങൾക്ക് ലഭ്യമാണെങ്കിൽ, നിങ്ങൾക്ക് ഉപയോഗിക്കാൻ അറിയുമെങ്കിൽ സർവീസ് സെന്ററിൽ പോകേണ്ടതില്ല. ഇതുപോലെ വേറെയും മാർഗ്ഗങ്ങളുണ്ട്. ചിലതെല്ലാം തന്നെ വ്യക്തമായ അറിവില്ലാതെ ചെയ്താൽ കൂടുതൽ കുഴപ്പങ്ങളെ സൃഷ്ടിക്കൂ എന്നതിനാൽ ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല. ഈ ലേഖനം നിങ്ങൾക്ക് സഹായകമാകും എന്ന് വിശ്വസിക്കുന്നു.

 

ഈ വാക്കുകൾ ഗൂഗിളിൽ ഒരിക്കൽ പോലും സെർച്ച് ചെയ്യരുത്

അങ്ങനെയും ചില വാക്കുകളുണ്ടോ എന്നായിരിക്കും ചിന്ത. എന്നാൽ ഉണ്ട്. ഗൂഗിളിൽ എന്നല്ല, ഇന്റർനെറ്റിൽ തന്നെ എവിടെയും സെർച്ച് ചെയ്യാനോ ടൈപ്പ് ചെയ്യാനോ പാടില്ലാത്ത ചില വാക്കുകൾ. അവയിൽ പ്രധാനപ്പെട്ടവ ഏതൊക്കെയാണെന്ന് നോക്കാം.

അതിനു മുമ്പായി ചില കാര്യങ്ങൾ പ്രിയവായനക്കാരുടെ അറിവിലേക്കായി. ഈ ലേഖനം വായിച്ചയുടനെ ഈ വാക്കുകൾ ഗൂഗിളിൽ കയറി തിരയേണ്ട. കാരണം ഫലം അത്ര നല്ലതായിരിക്കില്ല. പലതും ഞെട്ടിപ്പിക്കുന്നതും ഒരിക്കലും മറക്കാൻ കഴിയാത്തവയുമായിരിക്കും. നിങ്ങളുടെ അറിവിലേക്കായി ഈ കാര്യങ്ങൾ മനസ്സിലാക്കി വെക്കുക എന്നത് മാത്രം ചെയ്യുക.

 

1

ആത്മഹത്യയുടെ ഇംഗ്ളീഷ് വാക്കായ സൂയിസൈഡ് ആണ് ഇവയിൽ പ്രധാനപ്പെട്ട ഒന്ന്. യാതൊരു കാരണവശാലും ഈ വാക്ക് ഗൂഗിൾ സെർച്ച് ചെയ്യാൻ നിൽക്കരുത്. സെർച്ച് ചെയ്‌താൽ തന്നെ നിങ്ങളോട് സഹായത്തിനായുള്ള വിവരങ്ങൾ ആവശ്യപ്പെടുകയും അവ നിങ്ങൾ കൊടുക്കുകയാണെങ്കിൽ നിങ്ങളെ തേടി പോലീസ് എത്തുകയും ചെയ്യും.

2

ഈ വാക്ക് കേൾക്കുമ്പോൾ എന്താണോ നിങ്ങൾ പ്രതീക്ഷിക്കുന്നത്, അതൊന്നുമായിരിക്കില്ല ഗൂഗിളിൽ ഈ വാക്ക് തിരഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുക. തികച്ചും ഭീതിജനകമായ ചില ചിത്രങ്ങളും വാർത്തകളും വിഡിയോകളും ആയിരിക്കും ലഭിക്കുക. ഒരു മനുഷ്യൻ ഒരു കുതിരയാൽ കൊല്ലപ്പെടുന്ന അതിഭീകരമായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളായിരിക്കും ലഭിക്കുക.

3

ഇതെന്ത്, ക്ലോക്കിന്റെ അത്രയും വലിപ്പമുള്ള ചിലന്തി ആണോ,,? അതെ. പക്ഷെ അതിനു മാത്രം എന്താണ് ഇത്ര പേടിക്കാനോ ഞെട്ടാനോ ഉള്ളതെന്ന് ചിന്തിക്കാൻ വരട്ടെ, കാരണം വിചാരിച്ച അത്രയും നിസ്സാരക്കാരനല്ല ഈ ചിലന്തി. നിങ്ങളുടെയൊക്കെ സകല കണക്കുകൂട്ടലുകൾക്കും ഇത് തെറ്റിക്കും. അതിനാൽ ആ വഴിക്കേ പോകാൻ നിൽക്കേണ്ട.

4

ലോകത്തിലെ ഏറ്റവും വൃത്തികെട്ട ഒരു നായയുടെ ചിത്രവും വിഡിയോയുമാണ് ഈ വാക്ക് തിരഞ്ഞാൽ നിങ്ങൾക്ക് ലഭിക്കുക. കണ്ടാൽ അറപ്പ് തോന്നുന്ന ഒരു നായ. എന്നാൽ ചിലർക്കെങ്കിലും അതിനെയെടുത്ത് ഒരു ഡോഗ് സലൂണിൽ കൊണ്ടുപോകാനും മുടിയൊക്കെ വെട്ടി സുന്ദരാക്കാനും തോന്നിയേക്കാം.

ഇത് മാത്രമല്ല, ഇതിവിടെ കഴിയുന്നുമില്ല. കാരണം ഇതിലും മോശമായ, അറപ്പുണ്ടാക്കുന്ന ഭീതിജനകമായ പല വാക്കുകളും വേറെയുണ്ട്. അവയൊന്നും ഇവിടെ മനപ്പൂർവ്വം കൊടുക്കാതിരിക്കുകയാണ്. എന്തെങ്കിലും സാഹചര്യവശാൽ കാണാനിടയായാൽ ദിവസങ്ങളോളം നിങ്ങളെ വേട്ടയാടുന്നതായിരിക്കും അവ ഓരോന്നും എന്നതിനാൽ അത്തരത്തിലുള്ള ഒന്ന് പോലും ഇവിടെ ചേർത്തിട്ടില്ല. അതുപോലെ മുകളിൽ പറഞ്ഞത് അടക്കമുള്ള ഇത്തരം വാക്കുകൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രമായി എടുക്കുക.

 

Best Mobiles in India

English Summary

World's Most Powerful Passports