ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഷവോമി MIUI കലണ്ടര്‍ ആപ്പ്


ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു സന്തോഷവാര്‍ത്ത. ഷവോമിയുടെ കലണ്ടര്‍ ആപ്പ് വഴി നേരിട്ട് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയും. ക്ലിയര്‍ടാക്‌സുമായി സഹകരിച്ചാണ് ഷവോമി ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. MIUI-യില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഷവോമി സ്മാര്‍ട്ട്‌ഫോണുകളിലും ഈ സേവനം ലഭിക്കും.

മി കലണ്ടര്‍ ആപ്പ് ഉപയോഗിച്ച് ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് എങ്ങനെ

കലണ്ടര്‍ ആപ്പ് തുറന്ന് ഫയല്‍ ഐടിആര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതോടെ സൗജന്യമായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന പേജിലേക്ക് നിങ്ങള്‍ നയിക്കപ്പെടും. സിഎ സഹായത്തോടെയുള്ള ഫയലിംഗ് പ്ലാനുകള്‍ തിരഞ്ഞെടുക്കാനും ആദായനികുതിയുമായി ബന്ധപ്പെട്ട സമഗ്രമായ വിവരങ്ങള്‍ അറിയാനും അവസരമുണ്ട്.

മാസശമ്പളം വാങ്ങുന്നവര്‍ അവരുടെ ഫോം 16 അപ്ലോഡ് ചെയ്താല്‍ മാത്രം മതി. ക്ലിയര്‍ ടാക്‌സ് സോഫ്റ്റ്‌വെയര്‍ ഫോം 16-ലെ വിവരങ്ങള്‍ മനസ്സിലാക്കി സ്വയം വിവരങ്ങള്‍ പൂരിപ്പിക്കും. ഇത് പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഇ-ഫയല്‍ ചെയ്യുക.

ഫോം 16 ഇല്ലാത്തവര്‍ക്കും ഒന്നിലധികം ഫോം 16 ഉള്ളവര്‍ക്കും ചെറിയൊരു ഫീസ് നല്‍കി വിദഗ്ദ്ധരുടെ സഹായത്തോടെ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാം. ക്ലിയര്‍ടാക്‌സ് മ്യൂച്വല്‍ ഫണ്ട് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് മി കലണ്ടര്‍ ആപ്പിലൂടെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യാം.

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി അടുത്തുവരുന്നത് അനുസരിച്ച് തട്ടിപ്പ് സംഘങ്ങളും സജീവമായിട്ടുണ്ട്. ആദായനികുതി വകുപ്പില്‍ നിന്നുള്ളതെന്ന് തോന്നിപ്പിക്കുന്ന ഇ-മെയിലുകള്‍ അയക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. 'റീഫണ്ട് എമൗണ്ട്' തിരികെ ലഭിക്കുന്നതിന് ബാങ്ക് വിവരങ്ങള്‍ ആവശ്യപ്പെടും. അറിയാതെ വിവരങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ തട്ടിപ്പിനിരയാകും. donotreply@incometaxindiafilling.gov.in എന്ന് മെയില്‍ ഐഡിയില്‍ നിന്നാണ് തട്ടിപ്പ് മെയിലുകള്‍ വരുന്നത്. ആദായനികുതി വകുപ്പിന്റെ മെയില്‍ ഐഡിയിലുള്ള e ഇതില്‍ ഇല്ല. മാത്രമല്ല filing-ന്റെ സ്‌പെല്ലിംഗും തെറ്റാണ്.

47 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുമായി വോഡാഫോണ്‍..!

Most Read Articles
Best Mobiles in India
Read More About: xiaomi news app

Have a great day!
Read more...

English Summary

you can file income tax returns directly from Xiaomi’s MIUI Calendar app