യൂട്യൂബിനും ഇനി പണം അടക്കേണ്ടി വരും..! യൂട്യൂബ് റെഡിന് എന്തു സംഭവിച്ചു?


ലോകത്തിലെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് പുതിയ സവിശേഷതകളുമായി എത്തുന്നു. അതായത് സംഗീത സേവനത്തിന്റെ പുതിയ പതിപ്പ് അവതരിപ്പിക്കാനുളള തിടുക്കത്തിലാണ് യൂട്യൂബ്. അതേ സമയം 'Karate Kid പോലുളള ഷോകള്‍ കാണാന്‍ കൂടുതല്‍ പണം ഈടാക്കാനും യൂട്യൂബ് ലക്ഷ്യമിടുന്നു.

Advertisement


രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് യൂട്യൂബ് അതിന്റെ 'യൂട്യൂബ് റെഡ്' സേവനം ആരംഭിച്ചത്. ഇത് സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഓണ്‍-ഡിമാന്റിന് മ്യൂസിക് സേവനം നല്‍കി. ഇപ്പോള്‍ യൂട്യൂബ് റെഡ് ലോകത്തിലെ ഏറ്റവും വലിയ സേവനത്തില്‍ നിന്നും നീക്കം ചെയ്യുന്നു.

യൂട്യൂബ് റെഡ് ഇപ്പോള്‍ യൂട്യൂബ് പ്രീമിയമായി മാറിയിരിക്കുന്നു. പരസ്യങ്ങള്‍ ഇല്ലാതെയുളള വീഡിയോ അനുഭവം ഉപയോക്താക്കള്‍ക്കു നല്‍കുകയാണ് യൂട്യൂബ് പ്രീമിയം ചെയ്യുക. പണം നല്‍കണം. അതായത് പ്രതിമാസം $9.99 മുതല്‍ $11.99 വരെയാണ്. ഉപയോക്താവിന്റെ ശീലങ്ങള്‍ മനസ്സിലാക്കി വ്യക്തിനിഷ്ഠ പ്ലേലിസ്റ്റുകള്‍ ഉണ്ടാക്കുകയാണ് യൂട്യൂബ് മ്യൂസിക് പ്രധാനമായും ചെയ്യുന്നത്. ഈ സേവനം ആദ്യം ആരംഭിക്കുന്നത് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, മെക്‌സികോ, ദക്ഷിണകൊറിയ എന്നിങ്ങനെ തിരഞ്ഞെടുത്ത രാജ്യങ്ങളിലാണ്.

Advertisement

വാട്ട്‌സാപ്പുമല്ല ഫേസ്ബുക്കുമല്ല, പിന്നെ ലോകത്തിലെ ഏറ്റവും ജനപ്രീയമായ ആപ്ലിക്കേഷന്‍ ഏതാണ്?

22-ാം തീയതി ഈ സേവനം ആരംഭിക്കുമെന്നും പറയുന്നു. പുതിയ ഉപയോക്താക്കള്‍ക്കു മാത്രമാണ് പുതിയ വില ബാധകമാകുന്നത്. നിലവിലെ ഉപയോക്താക്കള്‍ക്ക് $10 ആയി തുടര്‍ന്നു പോകാം.

ആഡ്-ഫ്രീ നിങ്ങള്‍ക്കു കാണണമെങ്കില്‍, യൂട്യൂബിന്റെ യഥാര്‍ത്ഥ ഷോയായ 'Cobra Kai' ക്ക് $10 നു പകരം $12 നിങ്ങള്‍ അടക്കേണ്ടി വരും.

Best Mobiles in India

Advertisement

English Summary

YouTube Red Is Replaced By YouTube Premium AndIt Will Cost Extra