യൂട്യൂബ് ഇനി നിങ്ങളെ വീഡിയോ കാണുന്നതിൽ നിന്നും അല്പം വിശ്രമിക്കാൻ പറയും!


ഇനിമുതൽ യൂട്യൂബ് നിങ്ങളോട് അല്പം വിശ്രമിക്കാൻ കൂടെ പറയും. മുഴുവൻ സമയവും വീഡിയോ കണ്ടിരിക്കാതെ അല്പം സമയം ജീവിതത്തിന് വേണ്ടി മാറ്റിവെക്കാൻ യൂട്യൂബ് തന്നെ നിങ്ങളോട് പറയും. ഇതെന്ത് എന്ന് മനസ്സിലാക്കണമെങ്കിൽ ഗൂഗിൾ 2018 വാർഷിക മീറ്റിൽ വെച്ച് നടത്തിയ ചില പ്രഖ്യാപനങ്ങൾ കൂടെ മനസ്സിലാക്കണം. എന്നാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. ചടങ്ങിൽ 'വെൽബീയിങ്' എന്നൊരു സംഭവം ഗൂഗിൾ അവതരിപ്പിക്കുകയുണ്ടായി. അതുമായി ചേർത്ത് വായിക്കുമ്പോൾ കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാകും.

Advertisement


കഴിഞ്ഞ ആഴ്ച നടന്ന ഗൂഗിൾ വാർഷിക മീറ്റിൽ ഒരുപിടി മികച്ച പ്രഖ്യാപനങ്ങൾ ഗൂഗിൾ നടത്തുകയുണ്ടായി. അതിൽ ഒന്നാണ് ആൻഡ്രോയിഡ് പിയുടെ പ്രഖ്യാപനം. ആൻഡ്രോയിഡിന്റെ ഈ പുതിയ പതിപ്പ് എത്താൻ അൽപ്പം വൈകുമെങ്കിലും ബീറ്റാ വേർഷൻ ചില മോഡലുകൾക്ക് ഇപ്പോഴേ ലഭ്യമാക്കിയിട്ടുണ്ട്. ഈ ആൻഡ്രോയിഡ് പിയിൽ ആണ് ഗൂഗിൾ തങ്ങളുടെ പുതിയ ആപ്പ് ആയ 'വെൽബീയിങ്' ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഈ ആപ്പ് പ്രകാരം നിങ്ങൾ ഒരു ദിവസം എത്ര തവണ ഫോൺ ഉപയോഗിച്ചു, ഏതൊക്കെ ആപ്പുകൾ ഉപയോഗിച്ചു, എത്ര സമയം വെറുതെ ഫോണിൽ ചിലവാക്കി എന്നു തുടങ്ങി നിങ്ങളുടെ ഫോൺ ഉപയോഗത്തിന്റെ സകല കണക്കുകളും ഗൂഗിൾ നിങ്ങൾക്ക് കാണിച്ചുതരും. ഇതുകൊണ്ടുള്ള മെച്ചം എന്തെന്ന് വെച്ചാൽ അനാവശ്യമായുള്ള ഫോൺ ഉപയോഗം കുറയ്ക്കാൻ നിങ്ങൾക്ക് സാധിക്കും എന്നത് തന്നെ. ഈ ആപ്പിന്റെ ചുവടുപിടിച്ചാണ് യുട്യൂബിലും ഗൂഗിൾ ഈ സേവനം കൊണ്ടുവന്നിരിക്കുന്നത്. എന്താണ് സംഭവം എന്ന് നോക്കാം.

Advertisement

യൂട്യൂബിന്റെ പുതിയ അപ്ഡേറ്റിൽ ആണ് ഈ സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനായി പുതിയ അപ്ഡേറ്റ് ആദ്യം നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. ശേഷം ആപ്പ് തുറന്ന് സെറ്റിങ്സിൽ പോകുക. അവിടെ ജനറൽ വിഭാഗം എടുത്ത ശേഷം അതിൽ “Remind me to take a break” എന്ന പുതിയ ഒരു ഓപ്ഷൻ കാണാം. ഇതാണ് സംഭവം. ഈ സൗകര്യം ക്ലിക്ക് ചെയ്യുന്നതോടെ "Never", “Every 15 minutes” 30.. 60.. 90.. 180.. എന്നിങ്ങനെ ഏത് ഓപ്ഷൻ വേണമെങ്കിലും നിങ്ങളുടെ സൗകര്യാർത്ഥം തിരഞ്ഞടുക്കാം. ഇതിന് ശേഷം നിങ്ങൾ തിരഞ്ഞെടുത്ത സമയത്തിന് അനുസൃതമായി നിങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചുകൊണ്ടിരിക്കും. ഇതാണ് സംഭവം.

Advertisement

ഇത് കൂടാതെ രണ്ടു സൗകര്യങ്ങൾ കൂടെ ഗൂഗിൾ യുട്യൂബിൽ പുതുതായി ചേർത്തിട്ടുണ്ട്. യുട്യൂബ് നോട്ടിഫികേഷൻ മെനു വഴിയാണ് ഇത് ഉപയോഗിക്കാൻ പറ്റുക. ഒന്ന് യുട്യൂബിൽ നിന്നുള്ള സകല നോട്ടിഫിക്കേഷനും നമ്മൾ നിശ്ചയിക്കുന്ന പരിധി വരെ നിർത്താൻ പറ്റുന്ന ഒരു ഓപ്ഷൻ ആണ്. മറ്റൊന്ന് നിങ്ങൾക്ക് യുട്യൂബിൽ നിന്നുള്ള സകല നോട്ടിഫികേഷനുകളും കൂടെ ഒരൊറ്റ സമയത്ത് ലഭിക്കുന്ന സൗകര്യമാണ്. ഇതിനായി ഏത് സമയമാണോ വേണ്ടത് അത് നിങ്ങൾക്ക് സെറ്റ് ചെയ്യുകയും ചെയ്യാം.

ഗൂഗിൾ മാപ്പ്സ് എങ്ങനെ ഇന്റർനെറ്റ് ഇല്ലാതെ ഉപയോഗിക്കാം?

Best Mobiles in India

Advertisement

English Summary

Youtube's New “Remind me to take a break” Feature Explained