നമ്മിൽ പലരും കേട്ടിട്ടുപോലുമില്ലാത്ത 10 കണ്ടുപിടിത്തങ്ങൾ


ശാസ്ത്ര സാങ്കേതികവിദ്യ ഏറെ പുരോഗതി പ്രാപിച്ചിട്ടുള്ള ഒരു കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്. പല തരത്തിലുള്ള വ്യത്യസ്തങ്ങളായ കണ്ടുപിടിത്തങ്ങളാണ് ദിനവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവയിൽ പലതിനെ കുറിച്ചും നമ്മൾ കേട്ടിട്ടുപോലുമുണ്ടാവില്ല. അത്തരത്തിൽ നമ്മളിൽ പലരും കേട്ടിട്ടുപോലുമില്ലാത്ത ചില കണ്ടുപിടിത്തങ്ങളെയും ഉപകരണങ്ങളെയും കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

Advertisement

Parrot pot

നമ്മൾ വീട്ടിലൊക്കെ വളർത്തുന്ന ചെടികൾ പലപ്പോഴും യഥാക്രമം നനയ്ക്കാനും പരിപാലിക്കാനുമൊന്നും സമയം കിട്ടാറില്ലാത്തതിനാൽ നശിച്ചുപോകുന്നു എന്നൊരു പ്രശ്നം പലപ്പോഴും നമുക്ക് ഉണ്ടാകാറുണ്ടല്ലോ. അതിനൊരു പരിഹാരമാണ് ഈ പോട്ട്. ഇത് ചെടിക്ക് ആവശ്യമായ അനുപാതത്തിലുള്ള വെള്ളം തനിയെ എത്തിച്ചുകൊടുക്കും. 30 ദിവസം വരെ ഇത് സാധിക്കും.

Advertisement
Cortex Cast

എവിടുന്നെങ്കിലും വീണിട്ട് കയ്യോ കാലോ പൊട്ടിയവർക്ക് അതിന്റെ വേദന നല്ലപോലെ അറിയാം. പക്ഷെ അതുപോലെ തന്നെ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ടാകും ആ പൊട്ടിയ എല്ല് ശരിയാകുന്നത് വരെ കയ്യിൽ ഇടുന്ന ചട്ടക്കൂട്. പലപ്പോഴും നമുക്ക് അരോചകമാകുകയും ചെയ്യാറുണ്ട് ഇവ. ഇതിന് പരിഹാരമായാണ് ഈ Cortex Cast എത്തുന്നത്. ഇത് നിങ്ങളുടെ കൈക്ക് ആവശ്യമായ രീതിയിലുള്ള പരിപാലനം ചെയ്തുകൊള്ളും.

Buhel ഗ്ലാസുകൾ

സ്മാർട്ട് ഉപകരണങ്ങൾ അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണല്ലോ. സ്മാർട്ട് വാച്ചും സ്മാർട്ട് ബാൻഡും എല്ലാം വിപണിയിൽ നല്ല മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്നുമുണ്ട്. അതുപോലെ ഒരു കണ്ടുപിടിത്തമായിരുന്നു സ്മാർട്ട് ഗ്ളാസെസ്സ്. സൂര്യപ്രകാശത്തിൽ നിന്നും കണ്ണുകൾക്ക് സംരക്ഷണമേകും എന്നത് മാത്രമല്ല, പാട്ട് കേൾക്കാനും സുഹൃത്തുക്കളോട് ചാറ്റ് ചെയ്യാനും വരെ ഇത് കൊണ്ട് സാധിക്കും.

നായയുടെ മനസ്സ് വായിക്കുന്ന റീഡർ

ഒരു EEG റീഡർ ആണ് സംഭവം. ഇത് നായയുടെ തലയിൽ പറ്റിച്ചുവെച്ചാൽ നായയുടെ മനസ്സിലുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും. ''എന്നെ വെറുതെ വിടൂ..'' ''ഇഷ്ടപ്പെട്ടു..'' തുടങ്ങിയ നായയുടെ വിചാരങ്ങളൊക്കെ ഇതിലൂടെ മനസ്സിലാക്കാൻ പറ്റും.

മടക്കാവുന്ന ഡിസ്പ്ളേകൾ

പല കമ്പനികളും ഇന്നും പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ആശയമായാണ് വളയ്ക്കാവുന്ന മടക്കാവുന്ന ഡിസ്പ്ളേകൾ. എന്നാൽ ഒരു ചൈനീസ് സ്റ്റാർട്ടപ്പ് ഈ ദൗത്യം പ്രാവർത്തികമാക്കി. വളയ്ക്കാവുന്ന പരന്ന പ്രതലത്തിലേക്ക് മാറ്റി വെക്കാവുന്ന ഒരു ഡിസ്പ്ളേ. ആദ്യ മോഡൽ ബ്ളാക്ക് ആൻഡ് വൈറ്റ് ആണെങ്കിലും ഈ വർഷം മുതൽ ലഭ്യമായിത്തുടങ്ങും.

LG signature ഫ്രിഡ്ജ്

വ്യത്യസ്തമായ മറ്റൊരു കണ്ടുപിടിത്തം. എൽജിയുടെ ഈ സ്മാർട്ട് ഫ്രിഡ്ജ്, അതിനുള്ളിലുള്ള സാധനങ്ങൾ എന്തൊക്കെയാണെന്ന് അറിയാൻ തുറന്നു നോക്കേണ്ട ആവശ്യമില്ല. പതിയെ ഫ്രിഡ്ജിൽ ഒന്ന് മുട്ടിനോക്കിയാൽ മതി. അതിനുള്ളിൽ എന്തൊക്കെയുണ്ടെന്ന് നമുക്ക് കാണിച്ചുതരും.

റോബോട്ട് സഹായി

നിങ്ങൾക്ക് ജോലിക്കാര്യങ്ങളിൽ സഹായിക്കാൻ പറ്റിയ ഒരു റോബോട്ടാണ് സംഭവം. ഇതിൽ നിന്നും നിങ്ങളുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള ട്രാൻസ്മിറ്ററിലേക്ക് സിഗ്നലുകളാൽ ബന്ധിപ്പിക്കപ്പെട്ടതിനാൽ നിങ്ങളെ തന്നെ ഈ റോബോട്ട് സാധനങ്ങളുമായി പിന്തുടർന്നുകൊള്ളും. ഒറ്റയടിക്ക് 50 പൗണ്ട് വരെ ഭാരം താങ്ങാനും മണിക്കൂറിൽ നാല് മൈൽ വരെ സഞ്ചരിക്കാനും ഇവയ്ക്കാകും.

ഫോൾഡബിൾ ഫോണുകൾ

നേരത്തെ പറഞ്ഞ മടക്കാനും നിവർത്താനും ഏത് രൂപത്തിലാക്കാനും പറ്റുന്ന ഡിസ്‌പ്ലെയുടെ ബാക്കിയാണിത്. മടക്കുകയും തുറക്കുകയും ചെയ്യുന്ന ഡിസ്പ്ളേ തന്നെയാണ് ഇവിടെയും ഇത്തരം ഒരു ഫോൺ നിലവിൽ വരണമെങ്കിൽ ആവശ്യമായ ഘടകം.

Aero-X

രണ്ട് ആളുകളെ വഹിച്ചു പറക്കാൻ കഴിയുന്ന ഒരു പടുകൂറ്റൻ ഡ്രോൺ ആണിത്. പറക്കാനും വെള്ളത്തിലൂടെ പോകാനും എല്ലാം തന്നെ ഇതിന് സാധിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഐഫോൺ വാങ്ങിയാൽ ആദ്യം ചെയ്യേണ്ട ചില കാര്യങ്ങൾ

സ്മാർട്ട് കോണ്ടാക്ട് ലെൻസ്

ഗൂഗിളും സാംസങ്ങും സോണിയും അടക്കം പല കമ്പനികളും കാര്യമായി പ്രയത്നിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു മേഖലയാണിത്. കണ്ണിനോട് ചേർന്ന് ഒരു ലെൻസ്, അതുവഴി ഒരു ഡിസ്പ്ളേ, അതിലൂടെ ഇമേജിങ്.. ഏതായാലും പരീക്ഷണങ്ങൾ ഇന്നും നടന്നുവരുന്നു.

Best Mobiles in India

English Summary

10 Innovative Tech Gadgets You Probably Didn't know