ഒരു ഗെയിമര്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ആക്‌സിസറീസുകള്‍


ഇപ്പോഴത്തെ ഈ കാലഘട്ടത്തിന്‍ ഗെയിമിംഗ് വ്യവസായം ദിനംപ്രതി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2022 ആകുമ്പോഴേക്കും 230 ബില്ല്യന്‍ ഡോളറിന്റെ മൂല്യത്തില്‍ എത്തുമെന്നു പ്രതീക്ഷിക്കാം. പിസി ഗെയിമിന്റെ വളര്‍ച്ച ഹാര്‍ഡ്വയറിലൂടെയായിരുന്നു.

Advertisement

ഇന്നത്തെ വിപണിയില്‍ ധാരാളം ആക്‌സിസറീസുകള്‍ ലഭ്യമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എക്‌സ്‌ബോക്‌സ് അല്ലെങ്കില്‍ പ്ലേസ്‌റ്റേഷന്‍ കണ്‍സോളുകള്‍ക്കായി പുറത്തിറക്കിയ എല്ലാ ആക്‌സിസറിയും പിസി അനുരൂപമാണ്.

Advertisement

നിങ്ങള്‍ ഒരു മികച്ച ഗെയിമര്‍ ആണെങ്കില്‍ ഈ പറയുന്ന ആക്‌സറീസുകള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഉണ്ടായിരിക്കണം.

കീബോര്‍ഡ്

ഇതില്‍ ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത് ലോജിടെക് പ്രോ ആണ്. ഇത് ഒരു പ്രൊഫഷണല്‍ ഗെയിമിംഗ് കീബോര്‍ഡാണ്. ഇതിലെ ഒരു സവിശേഷതയെന്നാല്‍ ഇത് 26 കീ-റോളറുകള്‍ ഉണ്ട്. അതായത് ഒരേ സമയത്ത് കീബോര്‍ഡിലെ ഓരോ അക്ഷരമാല കീകളും അമര്‍ത്താനാകും.

മൗസ്

നല്ല ഗെയിമിംഗ് വാഗ്ദാനം ചെയ്യുന്ന ധാരാളം മൗസുകള്‍ വിപണിയിലുണ്ട്. നിങ്ങളുടെ ജോലി കൃത്യമായി ചെയ്യാന്‍ സാധിക്കുന്ന ബജറ്റ് മൗസ് തിരഞ്ഞെടുക്കുക. ഡ്രൗഗണ്‍വാര്‍ ELE-G9 ഗെയിമിംഗ് മൗസ് നിങ്ങള്‍ക്ക് അനുയോജ്യമാണ്, ഇതിന്റെ വില 1,500 രൂപയാണ്. ഇത് എര്‍ഗണോമിക് ഡിസൈനും 7 നിയന്ത്രണ ബട്ടണുകളും ഉണ്ട്.

ഹെഡ്‌സെറ്റുകള്‍

നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനായി അനേകം ഹെഡ്‌സെറ്റുകളും വിപണിയില്‍ ലഭ്യമാണ്. ഇവിടെ Sennheiser GSP തിരഞ്ഞെടുക്കാം. നിലവില്‍ വിപണിയില്‍ വില കുറഞ്ഞ ഹെഡ്‌സെറ്റുകളില്‍ ഒന്നാണ്.

പുതിയ ഐഫോണുകള്‍ക്ക് സൂപ്പര്‍ ഓഫറുകള്‍, വേഗമാകട്ടേ

കണ്ട്രോളറുകള്‍

ചിലപ്പോഴൊക്കെ മികച്ച ടൂള്‍ ആയി ഗെയിമുകളില്‍ ഉപയോഗിക്കുന്നത് പ്ലെയിന്‍ ഓള്‍ഡ് കണ്ട്രോളറുകളാണ്. Xbox One കണ്ട്രോളല്‍ വളരെ എളുപ്പത്തില്‍ ഉപയോഗിക്കാം.

വിആര്‍ ഹെഡ്‌സെറ്റ്

ടെക്‌നോളജിയുടെ പുരോഗമനത്താല്‍ വെര്‍ച്ച്വല്‍ റിയാലിറ്റി അവതരിപ്പിച്ച് ഗെയിമിംഗ് കൂടുതല്‍ ആകര്‍ഷണീയമാക്കാം. എച്ച്ടിസി വൈവ് അല്ലെങ്കില്‍ ഒക്യൂള്‍സ് റിഫ്റ്റ് വിആര്‍ എന്നീ ഹെഡ്‌സെറ്റുകള്‍ മികച്ചതാണ്.

റെയിസിംഗ് വീല്‍

ഗെയിമുകള്‍ മെച്ചപ്പെടുത്താനായി റെയിസിംഗ് വീല്‍ വളരെ മികച്ചതാണ്. അതിനായി നിങ്ങള്‍ക്ക് ലോജിടെക്‌സിന്റെ G920 ഡ്യവല്‍-മോട്ടോര്‍ ഫീഡ്ബാക്ക് ഡ്രൈവിഗ് ഫോഴ്‌സ് റെയിസിംഗ് വീല്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടെ പിസിയിലും എക്‌സ്‌ബോക്‌സ് വണ്ണിലും ഉപയോഗിക്കാം.

Best Mobiles in India

English Summary

Thus with innovation, features and value in mind, we have compiled a list of some of the best PC gaming accessories including standard controllers, headsets, steering wheel and more for gamers. The accessories have been selected to complement your gaming rig, to bring out the best in those cutting-edge internals.