ഭക്ഷണ സാധനങ്ങള്‍ കേടാക്കി കളയേണ്ട, ഇനി മുന്നറിയിപ്പു നല്‍കും ആമസോണ്‍ അലക്‌സ..!


ആമസോണ്‍ അലക്‌സയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ? ആമസോണിന്റെ ജനപ്രീയമായ ഉല്‍പന്നമാണ് ആമസോണ്‍ അലക്‌സ. ആമസോണില്‍ നിന്നും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ആമസോണ്‍ അലക്‌സ വെര്‍ച്ച്വല്‍ വോയിസ് അസിസ്റ്റന്റ്‌ ഉപയോഗിക്കാം. ആവശ്യമുളള സാധനങ്ങള്‍ ടൈപ്പ് ചെയ്ത് തിരഞ്ഞു കണ്ടു പിടിക്കുന്നതിലും നിന്ന് വ്യത്യാസമായി അലക്‌സയോട് നിങ്ങള്‍ പറഞ്ഞാല്‍ മതി സാധനങ്ങള്‍ നിങ്ങളിലെത്തിക്കാന്‍ തുടര്‍ പ്രക്രിയകള്‍ ചെയ്യും.

Advertisement

എന്നാല്‍ ഇപ്പോള്‍ ആമസോണ്‍ അലക്‌സ മറ്റൊരു സവിശേഷതയുമായി എത്തിയിരിക്കുകയാണ്.

Advertisement

അതായത് ഇനി നിങ്ങളുടെ ഭക്ഷണത്തിന്റെ അവസ്ഥ എന്താണെന്ന് ആമസോണ്‍ അലക്‌സ പറയും. സ്മാര്‍ട്ട് ടെക് ഡവലപ്പര്‍ Ovie, 'Ovie Smartware' നായി ഒരു കിക്‌സ്റ്റാര്‍ട്ടര്‍ കാമ്പെയിന്‍ അവതരിപ്പിച്ചു. ഇത് ഭക്ഷണം സംഭരിക്കന്ന സിസ്റ്റവുമായി (Food Storage System) കണക്ട് ചെയ്തിരിക്കുന്നു. ഈ ഭക്ഷണം എത്ര സമയത്തിനുളളില്‍ കഴിച്ചു കഴിയണം എന്ന നോട്ടിഫിക്കേഷന്‍ ഒരു ആപ്പിലൂടെ ട്രാക്ക് ചെയ്തു നിങ്ങള്‍ക്കു ലഭിക്കും.

നിങ്ങള്‍ ഭക്ഷണം വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് കമ്പനിയുടെ സ്മാര്‍ട്ട്‌വയര്‍ 6-കപ്പ് കണ്ടെയ്‌നറുകള്‍ക്കുളളില്‍ അല്ലെങ്കില്‍ ഭക്ഷണത്തിന്റെ കണ്ടെയ്‌നറുകളില്‍ സ്മാര്‍ട്ട്ടാഗ് ട്രാക്കിംഗ് സെന്‍സര്‍ അറ്റാച്ചു ചെയ്യാം. ഇനി Ovie App- ഉുമായി സമന്വയിപ്പിക്കുന്നതിന് കണ്ടെനറിലെ അല്ലെങ്കില്‍ സെന്‍സറിലെ ഒരു ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ നിങ്ങളുടെ ഫ്രിഡ്ജിലെ എല്ലാ ആഹാരവും ട്രാക്ക് ചെയ്ത് അത് എത്രനേരം വരെ ഉപയോഗിക്കാന്‍ കഴിയുമെന്നും പറയുന്നു. അതു പോലെ തന്ന ചീര എത്രനേരം കേടാകാതെ ഇരിക്കുമെന്നും നമുക്ക് അറിയാന്‍ കഴിയും.

Advertisement

നിറത്തെ അടിസ്ഥാനമാക്കിയാണ് സമയം കടന്നു പോകുന്നത്. ആദ്യം പച്ച നിറം പിന്നെ മഞ്ഞ, അവസാനം ചുവപ്പു നിറം എന്നിങ്ങനെ ബട്ടണിന്റെ നിറം മാറം. നിറം മാറുന്നതനുസരിച്ച് നിങ്ങള്‍ക്കു മനസ്സിലാക്കാം കഴിക്കാനുളള ഭക്ഷണം ഏതാണെന്നും അതു പോലെ പാചകം ചെയ്യാനുളള ഭക്ഷണം ഏതാണെന്നും.

അതു പോലെ തന്നെ അടുത്തത് നിങ്ങള്‍ ഏതു ഭക്ഷണം കഴിക്കണമെന്നും പാചകം ചെയ്യണമെന്നും ആപ്പും നോട്ടിഫിക്കേഷന്‍ അയക്കും. അലെക്‌സ ഇനേബിള്‍ ചെയ്ത സ്മാര്‍ട്ട് സ്പീക്കര്‍ ഉളളവര്‍ക്ക് ആപ്പ് തുറക്കാതേയും ഫ്രിഡ്ജിന്റെ വാതില്‍ തുറക്കാതേയും ഭക്ഷണത്തിന്റെ 'സ്റ്റാറ്റസിനെ' കുറിച്ച് അലക്‌സയോട് ചോദിക്കാന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കും.

Advertisement

പലരും അവരുടെ ഭക്ഷണപദാര്‍ഥങ്ങളെ കുറിച്ച് ഒരു ട്രാക്ക് സൃഷ്ടിച്ചിരിക്കും. എന്നാല്‍ യഥാര്‍ത്ഥ സ്മാര്‍ട്ട് സെന്‍സറുകളും അലക്‌സയും ഒരു ആഴ്ചയില്‍ നിങ്ങള്‍ എത്ര ഭക്ഷണം പാഴാക്കുന്നു എന്ന് അറിയാന്‍ നിങ്ങളെ കൃത്യമായി സഹായിക്കും. എന്നാല്‍ ഈ സെന്‍സറുകള്‍ ഒരിക്കലും ഭക്ഷണത്തിന്റെ ഗന്ധം പരിശോധിക്കുകയോ ഭക്ഷണത്തിന്റെ നിരക്ക് കുറയ്ക്കുകയോ ഇല്ല.

ഏതൊരാൾക്കും എളുപ്പം ആനിമേഷൻ പഠിക്കണോ? ഈ വെബ്സൈറ്റ് നിങ്ങളെ സഹായിക്കും!

നിങ്ങളുടെ കിക്‌സ്റ്റാര്‍ട്ടര്‍ കിറ്റില്‍ ബ്ലൂട്ടൂത്ത്-ഇനേബിള്‍ഡ് സ്മാര്‍ട്ട്ടാഗ്‌സ്, സ്മാര്‍ട്ട്-ടാഗുകള്‍ക്കായി സ്മാര്‍ട്ട്‌വയര്‍ കണ്ടെയ്‌നറുകള്‍, യൂണിവേഴ്‌സല്‍ കണക്ടറുകള്‍, ബോക്‌സുകളിലും ബാഗുകളിലും അറ്റാച്ചു ചെയ്ത യൂണിവേഴ്‌സല്‍ കണക്ടറുകളും സ്മാര്‍ട്ട് ചിപ്പുകളും, സ്മാര്‍ട്ട്ടാഗ് സ്ലോട്ടുകളും ലഭ്യമാകും.

Best Mobiles in India

English Summary

Amazon Alexa-Enabled Tupperware Tells You When You Should Probably Throw Out Food