ആപ്പിള്‍ വാച്ച് ഇന്ത്യയിലെത്തി


ഐഫോണിന്‍റെ പിന്നാലെ ആപ്പിള്‍ വാച്ചും ഇന്ത്യന്‍ വിപണിയിലെത്തി. ആപ്പിള്‍ സിഇഒ ടിം കുക്കാണ് ഇത് അവതരിപ്പിച്ചത്. നിരവധി സവിശേഷതകളുള്ള ഈ വാച്ച് കാഴ്ചയിലും വളരെ ആകര്‍ഷണീയമാണ്. 30,900രൂപ മുതല്‍ 9.9ലക്ഷം വരെയാണിതിന്‍റെ വില.

Advertisement

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങുക:

Advertisement

ആപ്പിള്‍ വാച്ച് ഇന്ത്യയിലെത്തി

ഈ വെള്ളിയാഴ്ചയാണ് ആപ്പിള്‍ വാച്ച് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്.

ആപ്പിള്‍ വാച്ച് ഇന്ത്യയിലെത്തി

ആപ്പിള്‍ സിഇഒ ടിം കുക്കാണ് ആപ്പിള്‍ വാച്ച് അവതരിപ്പിച്ചത്.

ആപ്പിള്‍ വാച്ച് ഇന്ത്യയിലെത്തി

കോളുകള്‍ സ്വീകരിക്കാനും, ഇമെയില്‍ വായിക്കാനും, മ്യൂസിക് കണ്‍ട്രോള്‍ ചെയ്യാനും, ഫോട്ടോയെടുക്കാനും, നിങ്ങളുടെ ഫിറ്റ്നസ്സ് നില അറിയാനും, ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോസ് മാനേജ് ചെയ്യാനുമൊക്കെ ഈ വാച്ചില്‍ സാധിക്കും.

ആപ്പിള്‍ വാച്ച് ഇന്ത്യയിലെത്തി

വാച്ച് ഒഎസ്2.0.1 ആണ് ആപ്പിള്‍ വാച്ചില്‍ ഉപയോഗിച്ചിട്ടുള്ളത്.

ആപ്പിള്‍ വാച്ച് ഇന്ത്യയിലെത്തി

38എംഎം 42എംഎം എന്നീ വ്യത്യസ്ത വലിപ്പമുള്ള ഡിസ്പ്ലേകളാണ് പുതിയ വാച്ചിലുള്ളത്.

ആപ്പിള്‍ വാച്ച് ഇന്ത്യയിലെത്തി

ഇതില്‍ അലൂമിനിയം, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍, റോസ് ഗോള്‍ഡ്‌ എന്നിങ്ങനെ മൂന്ന് വേരിയന്റ്റുകളുമുണ്ട്.

ആപ്പിള്‍ വാച്ച് ഇന്ത്യയിലെത്തി

38എംഎം വിഭാഗത്തില്‍, അലൂമിനിയം ഫിനിഷില്‍ വരുന്ന വാച്ചിന് 30,900രൂപയും സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ മോഡലിന് 48,900രൂപയുമാണ്.

ആപ്പിള്‍ വാച്ച് ഇന്ത്യയിലെത്തി

ഈ വിഭാഗത്തിലെ പ്രീമിയം മോഡല്‍ 18കാരറ്റ് റോസ് ഗോള്‍ഡ്‌ ഫിനിഷിലുമാണുള്ളത്. ഇതിന്‍റെ വില 8.2ലക്ഷം രൂപയാണ്.

ആപ്പിള്‍ വാച്ച് ഇന്ത്യയിലെത്തി

42എംഎം വിഭാഗത്തില്‍, അലൂമിനിയം ഫിനിഷില്‍ വരുന്ന വാച്ചിന് 34,900രൂപയും സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ മോഡലിന് 52,900രൂപയുമാണ്.

ആപ്പിള്‍ വാച്ച് ഇന്ത്യയിലെത്തി

ഈ വിഭാഗത്തിലെ പ്രീമിയം മോഡല്‍ 18കാരറ്റ് റോസ് ഗോള്‍ഡ്‌ ഫിനിഷിലുമാണുള്ളത്. ഇതിന്‍റെ വില 9.9ലക്ഷം രൂപയാണ്.

ആപ്പിള്‍ വാച്ച് ഇന്ത്യയിലെത്തി

ഇന്ത്യയിലെ എല്ലാ പ്രീമിയം ആപ്പിള്‍ സ്റ്റോറുകളിലും ഈ സ്മാര്‍ട്ട് വാച്ച് ലഭ്യമാണ്.

Best Mobiles in India

English Summary

Apple watch launched in India.