നിങ്ങൾക്ക് വാങ്ങാൻ മികച്ച 10 ബ്ലൂട്ടൂത്ത് സ്പീക്കറുകള്‍


സ്മാര്‍ട്ട്‌ഫോണുകള്‍ ഏറെ പ്രചാരത്തിലുളള ഈ കാലത്ത് മെച്ചപ്പെട്ട ശബ്ദാനുഭവത്തിനു വേണ്ടിയാണ് ബ്ലൂട്ടൂത്ത് സ്പീക്കറുകള്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ സ്പീക്കറിന്റെ കണക്ടിവിറ്റികളിലും ഡിസൈനിലും ഏറെ മാറ്റം വന്നിരിക്കുകയാണ്. ഒരു സ്പീക്കര്‍ വാങ്ങുമ്പോള്‍ അതിന്റെ സൗണ്ട് ക്വാളിറ്റിയെ കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കണം. ശബ്ദത്തിന്റെ ക്വാളിറ്റി ഉറപ്പു വരുത്താനായി ലോ ഫ്രീക്വന്‍സി സ്പീക്കറാണ് നല്ലത്. ബാസ് കുറവിനായി ഹൈ എന്‍ഡ് ഫ്രീക്വന്‍സി സ്പീക്കര്‍ തിരഞ്ഞെടുക്കാം.

Advertisement


നല്ല ബ്ലൂട്ടൂത്ത് റേഞ്ചുളള സ്പീക്കര്‍ ആയിരിക്കണം എപ്പോഴും തിരഞ്ഞെടുക്കേണ്ടത്. ഇത് യൂസര്‍ എക്‌സ്പീരിയന്‍സ് ഉറപ്പു വരുത്തും. കൂടാതെ എന്‍എഫ്‌സി പോലുളള സൗകര്യങ്ങള്‍ ഉളള സ്പീക്കര്‍ ആണെങ്കില്‍ റേഞ്ച് പ്രശ്‌നം എളുപ്പം പരിഹരിക്കാം. സ്പീക്കര്‍ വാങ്ങുമ്പോള്‍ അതിന്റെ ബാറ്ററിയെ കുറിച്ചു ശ്രദ്ധിക്കേണ്ടത് മറ്റൊരു കാര്യമാണ്. ദീര്‍ഘനേരം തുടര്‍ച്ചയായി ബാറ്ററി ലൈഫ് ആയിരിക്കണം ഉണ്ടായിരിക്കേണ്ടത്.

ചെറുതും ഭാരം കുറവുളളതുമായ സ്പീക്കര്‍ കൊണ്ടു നടക്കാനും സൂക്ഷിക്കാനും എളുപ്പമായിരിക്കും. കൂടാതെ വെളളം, പൊടി, ഉലച്ചില്‍ എന്നിവ പ്രതിരോധിക്കാനുളള കഴിവും എമര്‍ജന്‍സി റീച്ചാര്‍ജ്ജ് സേവനവും സ്പീക്കേറിന് ഉണ്ടെന്ന് ഉറപ്പു വരുത്തണം.

Advertisement

ബ്ലൂട്ടുത്ത് സ്പീക്കര്‍ സ്വന്തമാക്കുമ്പോള്‍ തന്നെ ഒപ്പം സ്പീക്കര്‍ഫോണ്‍ സൗകര്യവും ഉണ്ടെന്ന് ഉറപ്പു വരുത്തണം. ഒപ്പം സ്പീക്കര്‍ വാട്ടര്‍ പ്രൂഫ് ആണോ എന്നും നോക്കുക. ചാര്‍ജ്ജര്‍ കണക്ട് ചെയ്ത സ്പീക്കറും വിപണിയില്‍ ലഭ്യമാണ്. ദൂരയാത്രകളില്‍ നിങ്ങള്‍ക്കിത് ഉപയോഗപ്രദമാകും. ഞാന്‍ ഈ പറഞ്ഞ ഇത്രയും കാര്യങ്ങള്‍ മനസ്സില്‍ വച്ചു കൊണ്ടു വേണം പുതിയ ബ്ലൂട്ടൂത്ത് സ്പീക്കറുകള്‍ വാങ്ങാന്‍.

2000 രൂപയ്ക്കുളളിലെ മികച്ച ബ്ലൂട്ടൂത്ത് സ്പീക്കര്‍

JBL Go

വിപണിയിലെ ഏറ്റവും മികച്ച ബജറ്റ് ബ്ലൂട്ടൂത്ത് സ്പീക്കറുകളില്‍ ഒന്നാണ് ഇത്. നല്ല വ്യക്തമായ ശബ്ദമാണ് JBL Go നല്‍കുന്നത്. 8.3x6.8x3.1 സെറ്റിമീറ്ററും 158 ഗ്രാം ഭാരവുമാണ് ഇതിന്. 5 മണിക്കൂര്‍ വരെ ബാറ്ററി നിലനില്‍ക്കും. 2,699 രൂപയാണ് ഇതിന്റെ വില. ഓണ്‍ലൈനില്‍ ഏകദേശം 1,800 രൂപയ്ക്കു വാങ്ങാം.

Logitech X50

ഇത് വളരെ മനോഹരവും അതു പോലെ കോംപാക്ട് ഡിസൈനുമാണ്. ലെഗസി ഡിവൈസുകള്‍ക്ക് 3.mm ഇന്‍പുട്ടും ഔട്ട്പുട്ട് 3W ഉും ഉണ്ട്. ബാറ്ററി ദൈര്‍ഘ്യം അഞ്ച് മണിക്കൂര്‍ വരെയാണ്. വ്യക്തവും വിശദവുമായ ശബ്ദമാണ് ഈ സ്പീക്കര്‍ നല്‍കുന്നത്‌. എന്നാല്‍ ബാസ് അല്‍പം കുറവുമാണ്. 2,495 രൂപയാണ് ഇതിന്റെ വില. ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് 2000 രൂപയ്ക്കു വാങ്ങാം.

Noise Aqua Mini

നോയിസ് അക്വ മിനി, ബ്ലൂട്ടൂത്ത് 4.1നെ പിന്തുണയ്ക്കുന്നു. 5W ആണ് ഇതിന്റെ പവര്‍ ഔട്ട്പുട്ട്. IPX7 ആണ് സ്പീക്കറിന്റെ ഏറ്റവും വലിയ USP, അതായത് ഒരു മീറ്റര്‍ വരെ വെളളത്തില്‍ അര മണിക്കൂറോളം വച്ചു നില്‍ക്കാം. എഫ്എം റേഡിയോ നോയിസ് അക്വ മിനി പിന്തുണയ്ക്കുന്നു. 10 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് നിലനില്‍ക്കും. 2,999 രൂപയാണ് ഈ ബ്ലൂട്ടൂത്ത് സ്പീക്കറിന്, ഓണ്‍ലൈനില്‍ നിങ്ങള്‍ക്ക് 2000 രൂപയ്ക്കു ലഭിക്കുന്നു.

5000 രൂപയ്ക്കു താഴെ വിലവരുന്ന ബ്ലൂട്ടൂത്ത് സ്പീക്കര്‍

JBL Flip 2 Black Edition

രണ്ട് 40 മില്ലീമീറ്റര്‍ ഡ്രൈവറുകളും ഒരു സമര്‍പ്പിത ബാസ് പോര്‍ട്ടും ഉളളതിനാല്‍ JBL ഫ്‌ളിപ് 2 കട്ടിയുളളതും തെളിഞ്ഞതുമായ ഹൈക്കുകള്‍ നല്‍കുന്നു. എക്കോ, നോയിസ് ക്യാന്‍സലേഷന്‍ സാങ്കേതിക വിദ്യകള്‍ ഇള്‍പ്പെടുത്തിയ ഇന്‍-ബില്‍റ്റ് മൈക്രോഫോണും സ്പീക്കറില്‍ ഉണ്ട്. അഞ്ച് മണിക്കൂര്‍ നിലനില്‍ക്കുന്ന ബാറ്ററി ലൈഫാണ് ഇതില്‍. 3,999 രൂപയാണ് ഫ്‌ളിപ്കാര്‍ട്ടില്‍ JBL ഫ്‌ളിപ് 2ന്റെ വില.

UE Roll 2

IPX7 സര്‍ട്ടിഫൈ ചെയ്ത ബ്ലൂട്ടൂത്ത് സ്പീക്കറാണ് UE Roll 2. അതിനാല്‍ ഒരു മീറ്റര്‍ ആഴമുളള വെളളത്തില്‍ 30 മിനിറ്റ് വരെ ഇട്ടു വയ്ക്കാം. ഒന്‍പത് മണിക്കൂര്‍ വരെ ബാറ്ററി നിലനില്‍ക്കും. ഒരേ സമയം രണ്ട് ബ്ലൂട്ടൂത്ത് ഉപകരണങ്ങളിലേക്ക് ഇത് ബന്ധിപ്പിക്കാന്‍ കഴിയും. ഇതിന്റെ യഥാര്‍ത്ഥ വില 8,495 ആണ്. എന്നാല്‍ ഓണ്‍ലൈനിലൂടെ 3500 രൂപയ്ക്കു നിങ്ങള്‍ക്കു ലഭിക്കുന്നു.

Ankir SoundCore

358 ഗ്രാം ഭാരമാണ് ഈ ബ്ലൂട്ടൂത്ത് സ്പീക്കറിന്. 6W ഡ്രൈവറുകളും സമര്‍പ്പിത ബാസ് പോര്‍ട്ടും ഉളളതിനാല്‍ ആഴമേറിയ മനോഹരമായ ശബ്ദമാണ് നിങ്ങള്‍ക്കു ലഭിക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ബാറ്ററി ലൈഫ് ആണ് ഈ സ്പീക്കറിന്റെ ഏറ്റവും വലിയ യുഎസ്ബി. ഇതിന്റെ യഥാര്‍ത്ഥ വില 5,499 രൂപയാണ്. ഓണ്‍ലൈനില്‍ നിങ്ങള്‍ക്കിത് 2,999 രൂപയ്ക്കു വാങ്ങാം.

10,000 രൂപയ്ക്കുളളിലെ മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകള്‍

Bose SoundLink Micro

ഇത് അവിശ്വസനീയമായ ഒരു ബ്ലൂട്ടൂത്ത് സ്പീക്കര്‍ ആണ്. ഇത് ഓഡിയോ നിലവാരത്തില്‍ മുന്നില്‍ നില്‍ക്കുന്നു. ചെറിയ സ്പീക്കറില്‍ ഇത്രയും മികച്ച ശബ്ദം കണ്ടെത്തുന്ന സ്പീക്കര്‍ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. ഈ സ്പീക്കറിന് IPX7 വാട്ടര്‍ റെസിസ്റ്റന്റ് റേറ്റിംഗ് ഉണ്ട്. ഫോണ്‍ കോളുകള്‍ ചെയ്യാനായി ഇന്‍-ബിള്‍റ്റ് മൈക്രോഫോണും ഇതിനുണ്ട്. ആറ് മണിക്കൂര്‍ മാത്രമേ ഇതിന്റെ ബാറ്ററി നിലനില്‍ക്കൂ. 8,990 രൂപയാണ് ഈ ബ്ലൂട്ടൂത്ത് സ്പീക്കറിന്റെ വില.

JBL Charge 3

20 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന 6000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍. യുഎസ്ബി വഴി സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലറ്റുകളും ചാര്‍ജ്ജ് ചെയ്യാന്‍ JBL ചാര്‍ജ്ജ് 3യ്ക്കു കഴിയും. ബാസ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് മികച്ചതാണ്.

ഒരേ സമയം മൂന്ന് ഉപകരണങ്ങളിലേക്ക് സ്പീക്കര്‍ കണക്ടു ചെയ്യാം. ഇതില്‍ നോയിസ്, എക്കോ ക്യാന്‍സലിംഗ് മൈക്രോഫോണുകള്‍ ഉണ്ട്. കൂടാതെ സിരിക്കും ഗൂഗിള്‍ അസിസ്റ്റന്റിനും വണ്‍-ടച്ച് ആക്‌സസ് നല്‍കുന്നു. IPX7 വാട്ടര്‍ റെസിസ്റ്റന്റ് സര്‍ട്ടിഫൈ ലഭിച്ചിട്ടുണ്ട്. ഇതിന്റെ യഥാര്‍ത്ഥ വില 13,999 രൂപയാണ്. എന്നാല്‍ ഓണ്‍ലൈനില്‍ നിന്നും 10,000 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം.

 

UE Boom 2

ഈ ബ്ലൂട്ടൂത്ത് സ്പീക്കര്‍ 360 ഡിഗ്രി സൗണ്ട് നല്‍കുന്നു. IPX7 വാട്ടര്‍ റെസിസ്റ്റന്റും ഉണ്ട്, അതായത് 30 മിനിറ്റ് വരെ ഒരു മീറ്റര്‍ വെളളത്തിനടിയില്‍ മുക്കി വയ്ക്കാം എന്നര്‍ത്ഥം. 15 മണിക്കൂര്‍ വരെയാണ് ബാറ്ററി ലൈഫ്. അള്‍ട്ടിമേഴ്‌സ് ഇയേഴ്‌സ് ബൂമിന്റെ വില 15,995 രൂപയാണ്. എന്നാല്‍ ഓണ്‍ലൈനില്‍ 9,999 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം.

20,000 രൂപയ്ക്കു താഴെ വിലയുളള ബ്ലൂട്ടൂത്ത് സ്പീക്കര്‍

Bose SoundLink Mini 2

ഇത് വളരെ സുന്ദരവും അതു പോലെ കോംപാക്ടുമാണ്. ഇതിലെ ബാസ് വളരെ ലളിതമാണ്. കൂടാതെ മികച്ച ബില്‍ഡ് ക്വാളിറ്റിയും വളരെ ഉറച്ച കണക്ടിവിറ്റിയുമാണ്. 10 മണിക്കൂര്‍ വരെയാണ് ബാറ്ററി നിലനില്‍ക്കുന്നത്. 16,200 രൂപയാണ് ഇതിന്റെ വില. ഓണ്‍ലൈനിലും ഓഫ്‌ലൈനുകളായ ക്രോമ, ബോസ് എന്നിവയിലും ഈ മിനി 2 സ്പീക്കര്‍ ലഭ്യമാകും.

Sony SRS-XB41

ഈ ബ്ലൂട്ടൂത്ത് സ്പീക്കര്‍ വെളളത്തേയും പൊടിയേയും പ്രതിരോധിക്കുന്നു. ശബ്ദങ്ങള്‍ സൃഷ്ടിക്കാനായി നിങ്ങളെ സഹായിക്കുന്ന ഒരു 'പാര്‍ട്ട് ബൂസ്റ്റര്‍' സംവിധാനം ഇതിലുണ്ട്. ലൈവ് മോഡ് സംവിധാനം 3D ഇഫക്ട് നല്‍കുന്നു. സോണി SRS-XB41ന് 14,000 രൂപയാണ്. ഓണ്‍ലൈന്‍ വഴി നിങ്ങള്‍ക്ക് 14,000 രൂപയ്ക്കു വാങ്ങാം.

Harman Kardon Onyx Studio 4

ഇത് വളരെ ഭാരം കുറഞ്ഞതാണ്. മികച്ച ഹോം സ്പീക്കറായി നിങ്ങള്‍ക്കിതിനെ ഉപയോഗിക്കാം. ഒരു ബട്ടിണിലൂടെ തന്നെ സിരിയും ഗൂഗിള്‍ അസിസ്റ്റന്റും ഉപയോഗിക്കാം. 8 മണിക്കൂര്‍ വരെ ബാറ്ററി നിലനിര്‍ത്തുന്നു. 13,990 രൂപയ്ക്ക് ഹാര്‍മാന്‍ ഓഡിയോസ് ഔദ്യോഗിക ഇന്ത്യന്‍ വെബ്‌സൈറ്റില്‍ ഈ സ്പീക്കര്‍ കാണാം

Best Mobiles in India

English Summary

Awesome Bluetooth Speakers You Can Buy in India at Various Price Points.