മികച്ച രീതിയിൽ പ്രയോജനപ്പെടുന്ന അഞ്ചു ഗാഡ്ജറ്റുകൾ

നമ്മുടെ പ്രിയപ്പെട്ടവര്ക്ക് കൊടുക്കാനായി ഏറ്റവും ഉപയോഗമേറിയ കുറച്ചു ഗാഡ്ജറ്റുകള്‍ ചുവടെ കൊടുക്കുന്നു.


കൊടുക്കുന്ന വിലയ്ക്ക് മികച്ച രീതിയിൽ പ്രയോജനപ്പെടുന്ന ചില ഗാഡ്ജറ്റുകളാണ് ഇവ. പണമുണ്ടാക്കാൻ മനസ്സുണ്ടെങ്കിൽ ഈ ഗാഡ്ജറ്റുകൾ വാങ്ങുന്നതിൽ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല.

Advertisement

നമ്മുടെ പ്രിയപ്പെട്ടർക്ക് കൊടുക്കാനായി ഏറ്റവും ഉപയോഗമേറിയ കുറച്ചു ഗാഡ്ജറ്റുകള്‍ ചുവടെ കൊടുക്കുന്നു.

Advertisement

JBL Link View smart display

ഇത് ഏറ്റവും വിലയേറിയ സമ്മാനങ്ങളില്‍ ഒന്നാണ്. JBL ലിങ്ക് വ്യൂ ഉപയോഗിച്ച് അമ്മമാര്‍ക്ക് ഏതു സമയവും പാട്ടുകള്‍ എവിടെ നിന്നു വേണമെങ്കിലും കേള്‍ക്കാം. മികച്ച സ്മാര്‍ട്ട് ഡിസ്‌പ്ലേയോടൊപ്പം വളരെ മികച്ച ഒരു ഓഡിയോ ഡിസ്‌പ്ലേ അനുഭവമാണ് ഇതിലൂടെ നല്‍കുന്നത്. യൂട്യൂബ് ട്യൂട്ടോറിയലിലൂടെ അമ്മമാര്‍ക്ക് പുതിയ കാര്യങ്ങള്‍ ഇതിലൂടെ പഠിക്കാം. എന്നു വച്ചാല്‍ അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ കൂടിയും ഈ ഉപകരണം ആസ്വദിക്കാനാകും.

28,248 രൂപയാണ് JBL ലിങ്ക് വ്യൂവിന്റെ വില.

Xiaomi Mi Band 3

ഓരോ മക്കളും അവരുടെ അമ്മമാര്‍ ആരോഗ്യവതിയായിരിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനു മികച്ചൊരു ഉപകരണമാണ് ഷവോമി മീ ബാന്‍ഡ് 3. 1,999 രൂപയാണ് ഇതിന്റെ വില. എന്നാല്‍ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഇതിനു പ്രത്യേകം ഓഫര്‍ നല്‍കിയിട്ടുണ്ട്. മീ ബാന്‍ഡ് ഫിറ്റ്‌നസ് ട്രാക്കിംഗ് സവിശേഷതയോടെയാണ് എത്തിയിരിക്കുന്നത്. ഇതിലൂടെ നിങ്ങളുടെ അമ്മയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ഈ സ്മാര്‍ട്ട് ബാന്‍ഡ് OLED ടച്ച് സ്‌ക്രീന്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിലൂടെ കോളുകള്‍ എടുക്കാനും, എസ്എംഎസ് വായിക്കാനും അതിലുപരി വാട്ട്‌സാപ്പ് പോലുളള മറ്റു ആപ്പ് നോട്ടിഫിക്കേഷനുകളും ലഭിക്കുന്നു. 20 ദിവസമാണ് ഇതിന്റെ ബാറ്ററി നിലനില്‍ക്കുന്നത്.

Saregama Carvaan Premium Portable Digital Music Player

ബോളിവുഡ് ഹിന്ദി പാട്ടുകള്‍ ഇഷ്ടപ്പെടുന്ന അമ്മമാര്‍ക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് ഈ ഉപകരണം. ഈ ഉപകരണത്തില്‍ 5000 പാട്ടുകള്‍ പ്രീ-ലോഡ് ചെയ്തിരിക്കുന്നു. ഇതില്‍ പഴയ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5600 രൂപയ്ക്ക് ആമസോണ്‍ ഇന്ത്യയില്‍ നിന്നും ഈ ഉപരണം നിങ്ങള്‍ക്ക് സ്വന്തമാക്കാം.

Eureka Forbes 0.4-Litre Robotic Vacuum Cleaner

ഇതൊരു വാക്വം ക്ലീനറാണ്. അമ്മയുടെ ജോലിഭാരം കുറയ്ക്കാന്‍ ഇത് ഏറെ സഹായിക്കുന്നു. കാര്‍പെറ്റ്, ടൈല്‍ എന്നിവ ഇത് വൃത്തിയാക്കുന്നു. വീടുകളിലെ എല്ലാ മൂലകളിലും ഈ ഉപകരണം എത്തി വൃത്തിയാക്കുന്നു. ഈ റോബോട്ടിക് വാക്വം ക്ലീനറില്‍ ആന്റി-ഫോളിംഗ് സെന്‍സറും നോണ്‍-കൊളിഷന്‍ സെന്‍സറം ഉളളതിനാല്‍ ഉപകരണം കോടാകില്ല. 18,127 രൂപയാണ് ആമസോണില്‍ ഇതിന്റെ വില.

Google Chromecast 3

മുവികളും അതു പോലെ സിനിമകളും കാണാന്‍ ആഗ്രഹിക്കുന്ന അമ്മമാര്‍ക്ക് ഏറ്റവും അനുയോജ്യമാണ് ഗൂഗിള്‍ ക്രോം കാസ്റ്റ് 3. സ്മാര്‍ട്ട്‌ഫോണ്‍ നേരിട്ട് ടിവിയില്‍ കണക്ട് ചെയ്യാവുന്നതാണ്. യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍, സോണിലൈവ്, ഗാന എന്നിവ ഉള്‍പ്പെടെ 800ല്‍ ആധികം ആപ്ലിക്കേഷവനുകള്‍ സ്ട്രീം ചെയ്യാവുന്നതാണ്. പുതിയ ക്രോംകാസ്റ്റ് 1080പിക്‌സല്‍ പിന്തുണയ്ക്കുന്നു ഒപ്പം ഗൂഗിള്‍ അസിസ്റ്റന്റോടു കൂടിയാണ് എത്തിയിരിക്കുന്നത്. 3499 രൂപയാണ് ഫ്‌ളിപ്കാര്‍ട്ടില്‍ ഇതിന്റെ വില.

ഏറ്റവും മികച്ച 48എംപി റിയര്‍ ക്യാമറ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍..!

Best Mobiles in India

English Summary

best-gadgets-to-buy