ഇതും ക്ലോക്കുകള്‍ തന്നെ; പക്ഷെ വെറും ക്ലോക്കുകൾ മാത്രമല്ല.. സംഭവം അല്പം ഹൈടെക്ക് ആണ്!


ഹൈ-ടെക്ക് ഇത്രയേറെ പ്രശസ്ഥിയായത് ഈയിടെയാണ്. ഹൈ-ടെക് കട്ടില്‍, ഹൈ-ടെക് സ്‌കൂള്‍, ഹൈ-ടെക് ബാത്ത് റൂം എന്നിങ്ങനെ എല്ലാം ഹൈ-ടെക് ആയി മാറി വരുകയാണ്.

Advertisement

ഇന്ന് ഞങ്ങള്‍ ഇവിടെ പരിചയപ്പെടുത്തുന്ന ഉത്പന്നമാണ് ഹൈ-ടെക് ക്ലോക്ക്. ഹൈ-ടെക് ക്ലോക്ക് എന്നു കേട്ടപ്പോള്‍ നിങ്ങള്‍ ഒന്നു ഞെട്ടി അല്ലേ? ക്ലോക്കില്‍ എന്തു ഹൈ-ടെക് എന്നായിരിക്കും ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നത്.

Advertisement

ഈ താഴെ പറയുന്ന ഉപകരണങ്ങള്‍ കൃത്യ സമയം പറയും, എന്നാല്‍ ഇതു കൂടാതെ മറ്റു പല കാര്യങ്ങളും ഇതില്‍ ഒളിഞ്ഞിരിപ്പുണ്ട്.

എക്കോ സ്‌പോട്ട്

ഏറെ സവിശേഷതകളിലാണ് ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നത്. സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടു കൂടി മറ്റു പല ഉത്പന്നങ്ങളും വിപണിയില്‍ നിന്നും എന്നന്നേക്കുമായി മറഞ്ഞു. അതു പോലൊരു ഉത്പന്നമാണ് അലാം ക്ലോക്കകള്‍. എന്നാല്‍ ആമസോണിന്റെ 'എക്കോ സ്‌പോട്ട്' അലാം ക്ലോക്കുകള്‍ക്ക് പുനര്‍ ജന്മം കൊടുക്കുന്നു എന്നു കരുതാം.

ഈ ചെറിയ അര്‍ദ്ധ വൃത്താകൃതിയിലും പരന്ന മുഖവുമായ ക്ലോക്കിന് ടച്ച് സ്‌ക്രീനാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ടിവി കാണാനും വീഡിയോ കോളുകള്‍ ചെയ്യാനും സാധിക്കുന്നു. ഇതില്‍ ആമസോണിന്റെ AI അസിസ്റ്റന്റ് അലെക്‌സാ സജ്ജമാക്കിയിരിക്കുന്നു. കൂടാതെ ഒരു പ്രഭാത സന്ദര്‍ശനം എന്ന നിലയില്‍ നിങ്ങളുടെ കിടപ്പു മുറിയില്‍ വെളിച്ചം നല്‍കുന്നു.

129 ഡോളറിന് ആമസോണ്‍ എക്കോ സ്‌പോട്ട് ലഭ്യമാണ്.

ഗ്ലാന്‍സ് ക്ലോക്ക്

ലോകത്തിലെ ഏറ്റവും സ്മാര്‍ട്ട് ക്ലോക്ക് എന്നറിയപ്പെടുന്നത് ഗ്ലാന്‍സ് ക്ലോക്കിനെയാണ്. ഗ്ലാന്‍സ് ക്ലോക്കില്‍ കാലാവസ്ഥ, വരാനിരിക്കുന്ന മീറ്റിങ്ങുകള്‍, ഇന്‍കമിംഗ് ഫോണ്‍ കോളുകള്‍, പ്രധാനപ്പെട്ട തീയതികള്‍, കലണ്ടറുകള്‍ മറ്റ് ആപ്ലിക്കേഷന്‍ എന്നിവ സമന്വയിപ്പിച്ചതാണ്.

199 ഡോളറിന് ഗ്ലാന്‍സ് ക്ലോക്ക് ലഭ്യമാണ്.

ഓബോ

ദീര്‍ഘചതുരാകൃതിയിലുളള ഓബോയില്‍ രണ്ടു ഭാഗങ്ങളാണുളളത്. ഓബോ സ്മാര്‍ട്ട് ക്ലോക്ക് നിങ്ങളുടെ ദൈനംദിന ജീവിതത്തലെ പല കാര്യങ്ങളിലും ഏറെ സഹായകരമാകുന്നു. നിങ്ങളുടെ സമയം ലാഭിക്കാന്‍ ഈ ക്ലോക്ക് വളരെ മികച്ചതാണ്. രാവിലെ അലാം വച്ചു നിങ്ങളെ വിളിച്ചുണര്‍ത്തുന്നതു മുതല്‍ അന്നത്തെ നിങ്ങളുടെ എല്ലാ കാര്യങ്ങള്‍ക്കും ഓബോ ക്ലോക്ക് കൂടെയുണ്ടാകും.

അതായത് ഓരോ ദിവസം നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങളും അതിനെ അടിസ്ഥാനമാക്കിയ സമയവും ഇതില്‍ കാണാം. ഹൈക്വാളിറ്റി പാട്ടുകള്‍ കേള്‍ക്കാനുളള സൗകര്യവും ഇതിലുണ്ട്. ഓബോ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അതിലെ വൈ-ഫൈ ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാം. നാളത്തെ സമയം ഷെഡ്യൂള്‍ ചെയ്തു വയ്ക്കുകയും ചെയ്യാം. ഡ്യുവല്‍ യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്, ഒപ്പം വയര്‍ലെസ് ചാര്‍ജ്ജിങ്ങ് പാഡ് ഉപയോഗിച്ച് അത് ചാര്‍ജ്ജും ചെയ്യാം.

93 ഡോളറിന് ഓബോ നിങ്ങള്‍ക്കു ലഭ്യമാണ്.

ലാമെട്രിക് ടൈം

വീട്ടിലും ഓഫീസിലും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് ലാമെട്രിക് ടൈം. ഇത് വളരെ കട്ടി കുറഞ്ഞ, ദീര്‍ഘചതുരാകൃതിയിലുളള ഉപകരണമാണ്. ഇത് ലാമെട്രിക് എന്ന ഫോണ്‍ ആപ്പിലുടെ നിങ്ങളുടെ എല്ലാ വിവരങ്ങളും പങ്കുവയ്ക്കാം. ഓരോ ദിവസത്തെ കാലവസ്ഥയും അറിയാം.

കൂടാതെ ഓഫീസിലെ ഫയലുകളുടെ വിശദാംശങ്ങളും അറിയാന്‍ സാധിക്കും. 'ലെഫ്റ്റ്, ഹോം, റൈറ്റ്' എന്ന മൂന്നു ടച്ച് ബട്ടണുകളും ഇതിലുണ്ട്. ഇതിലെ വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ മെയിലുകള്‍ പരിശോധിക്കാനും മറ്റു ആവശ്യമുളള കാര്യങ്ങളും ഓണ്‍ലൈനില്‍ നോക്കാം. IFTTT കണക്ട് ചെയ്ത് നിങ്ങള്‍ക്കു വരുന്ന പാര്‍സലിന്റെ വിവരങ്ങളും അറിയാം.

199 ഡോളറിന് ലാമെട്രിക് ടൈം നിങ്ങള്‍ക്കു ലഭ്യമാണ്.

ഐപിഎൽ 2018 അൺലിമിറ്റഡായി ഫ്രീയായി കാണാനുള്ള ഓഫറുമായി എയർടെൽ

Best Mobiles in India

English Summary

Clocks can do all kinds of awesome futuristic stuff, like project the time onto a wall, show the sunlight pattern on earth in real time, and even help you learn to read binary