ആമസോണിൽ നിന്ന് ഈ റോബോട്ട് വാങ്ങു; നിങ്ങളുടെ ശൗചാലയം വൃത്തിയായി സൂക്ഷിക്കു

റോബോട്ട് ഘടിപ്പിക്കാന്‍ സൗകര്യമുള്ള ഒരു ടോയ്‌ലറ്റ് സീറ്റ് പാഡും റോബോട്ടിനൊപ്പം ആമസോണിൽ സൗജന്യമായി ലഭിക്കും.


എല്ലാവരുടെയും പൊതുവായുള്ളൊരു പ്രശ്‌നമാണ് ശൗചാലയം വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത്. വിപണിയിൽ ലഭിക്കുന്ന പല രാസവസ്‌തുക്കളും ഉപയോഗിച്ച് മടുത്തവരും ചൂരുക്കമല്ല. ശൗചാലയം ശൂചിത്വത്തോട് സൂക്ഷിച്ചില്ലെങ്കിൽ അത് പല രോഗങ്ങൾക്കും കാരണമായേക്കാവുന്നതാണ്. ഇങ്ങനെയൊരു ചിന്തയാണ് എല്ലാവരുടെയും ഉള്ളിൽ ഉളവാകുന്നത്.

Advertisement

എന്നാൽ ഈ പ്രശ്‌നത്തിന് പൊതുവായി ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് സാങ്കേതിക ലോകം. അതെ, സാങ്കേതികതയുടെ ഈ പുതിയ കരവിരുത് ഏവരെയും അതിശയികരിപ്പിക്കുന്ന ഒന്നാണ്. നിങ്ങൾക്ക് 46,000 രൂപ മുതൽമുടക്കാൻ കൈയിൽ ഉണ്ടെങ്കിൽ 'ശൗചാലയം വൃത്തിയായി സൂക്ഷിക്കുക' എന്ന ദൗത്യം ഈ റോബോട്ടിനെ ഏൽപ്പിക്കാം. ശൗചാലയം വൃത്തിയാക്കാന്‍ ഉപയോഗിക്കാവുന്ന ഈ റോബോട്ടിന് ആമസോണില്‍ നിന്നും ലഭ്യമാണ്. ഇതിന്റെ വില 46,000 രൂപയിലേറെയാണ്.

Advertisement

റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ ബി.എസ്.എന്‍.എലിന്റെ 899 രൂപയുടെ ഡാറ്റാ പ്ലാന്‍

ടോയ്‌ലറ്റ് സീറ്റ് പാഡും റോബോട്ടിനൊപ്പം ലഭിക്കും

സാധാരണ വൃത്തിയാക്കുന്നതിനേക്കാളും ഈ റോബോട്ട് ഓരോ മുക്കും മൂലയും തിരഞ്ഞുപിടിച്ച് ശക്‌തിയേറിയ ബ്രഷുകൊണ്ട് കഴുകി വൃത്തിയാക്കും. 'ഗിഡ്ഡല്‍ ടോയ്‌ലറ്റ് ക്ലീനിങ് റോബോട്ട്' എന്നാണിതിന് പേരിട്ടിരിക്കുന്നത്. റോബോട്ട് ഘടിപ്പിക്കാന്‍ സൗകര്യമുള്ള ഒരു ടോയ്‌ലറ്റ് സീറ്റ് പാഡും റോബോട്ടിനൊപ്പം ആമസോണിൽ സൗജന്യമായി ലഭിക്കും.

ആന്റിമൈക്രോബയല്‍ പ്ലാസ്റ്റിക്

തിരിയാത്ത ബ്രഷുകളാണിതിൽ ഘടിപ്പിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ വെള്ളവും ചെളിയും തെറിക്കില്ലെന്നും ഗിഡ്ഡല്‍ പറയുന്നു. ആന്റിമൈക്രോബയല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.

ഗിഡ്ഡല്‍ ടോയ്‌ലറ്റ് ക്ലീനിങ് റോബോട്ട്

വാട്ടര്‍ ക്ലോസറ്റിന്റെ റിമ്മിന് മുകളിലും റിമ്മിനടിയിലും ടോയ്‌ലറ്റ് ബൗളിനുള്ളിലും കുഴലിനുള്ളിലുമെല്ലാം ഈ റോബോട്ട് തിരഞ്ഞുപിടിച്ച് വൃത്തിയാക്കും. വലിപ്പം കുറഞ്ഞ വാട്ടര്‍ ക്ലോസറ്റുകളിൽ ഈ റോബോട്ടിനെ ഉപയോഗിക്കാമെങ്കിലും വലിയ ക്ലോസറ്റുകളില്‍ മാത്രമേ ഇതിന്റെ ബ്രഷിന് എല്ലായിടത്തും വൃത്തിയാക്കാനുള്ള സൗകര്യം ലഭിക്കുകയുള്ളു.

ഈ റോബോട്ട് ആമസോണിൽ നിന്ന്

ലിഥിയം അയേൺ, റീചാർജ് ചെയ്യാൻ പറ്റുന്ന ബാറ്ററിയോടു കൂടിയ ഈ റോബോട്ടിന്റെ ഭാരം മൂന്ന് കിലോഗ്രാമാണ്. വെറും അഞ്ച് മിനിറ്റ് കൊണ്ട് ഈ റോബോട്ട് ശൗചാലയം വൃത്തിയാക്കും. ഇതിൽ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്‌വെയർ കൊണ്ട് റോബോട്ടിന് 3D ഘടനയാണ് ലഭിക്കുക. ഇത് കൊണ്ട് റോബോട്ടിന് എല്ലാ ഭാഗങ്ങളിലും ചെന്നെത്താൻ പറ്റുകയും വൃത്തിയാകുകയും ചെയ്യും.

Best Mobiles in India

English Summary

Giddel works with any standard toilet bowl cleaning liquid, and its cleaning cycle addresses the rim, the area below the rim, and the bowl, right down to the exit drain. The housing sits in a mounting bracket, so it doesn’t contact the bowl or the water, and the Giddel’s brush doesn’t spin, in order to avoid splashes.