പോക്കറ്റില്‍ ഒതുങ്ങുന്ന ഡിജിഐ മാവിക് എയര്‍ ഡ്രോണ്‍ എത്തുന്നു


ഡിജെഐ തങ്ങളുടെ പുതിയ മോഡല്‍ ഡ്രോണ്‍ അവതരിപ്പിച്ചു. പോക്കറ്റില്‍ ഒതുങ്ങാവുന്ന വലുപ്പമേ ഉളളൂ ഈ ഡ്രോണിന് കൂടാതെ മുന്‍ മോഡലുകളേക്കാള്‍ ഭാരം കുറഞ്ഞതും വളരെ വേഗതയുളളതുമാണ് മാവിക് എയര്‍.

Advertisement

ഈ മാസം 28ന് ഡിജിഐ മാവിക് എയര്‍ വില്‍പന ആരംഭിക്കും. ഹയര്‍ എന്‍ഡ് മാവിക് പ്രോയ്ക്ക് ഇന്ത്യന്‍ വില 63,000 രൂപയും കുറഞ്ഞ സ്പാര്‍ക്കിന് 25,000 രൂപയുമാകും.

Advertisement

ഡിജിഐ മാവിക് എയര്‍ സ്പീഡ്

മണിക്കൂറില്‍ 64.4 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയും ഈ ഡ്രോണിന്. മറ്റു എതിരാളികളേക്കാള്‍ വളരെ ഉയരത്തിലാണ് ഇത് പറക്കുന്നതെന്നും കമ്പനി അവകാശപ്പെടുന്നു. ഈ പുതിയ മോഡലിന് ഒരു സ്മാര്‍ട്ട്‌ഫോണിന്റെ വലുപ്പം മാത്രമേ ഉളളൂ. കാഴ്ചയില്‍ ഇത് ചെറുതാണെങ്കിലും മഗ്നീഷ്യം-അലൂമിനിയം കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്, അതിനാല്‍ കരുത്തിലും സാങ്കേതികവിദ്യയിലും ഇത് മുന്നാലാണ്.

ക്യാമറ സവിശേഷത

ഡ്രോണിലെ ക്യാമറ പുതുതായി രൂപകല്പന ചെയ്തിരിക്കുന്നത് ത്രീ-ആക്‌സിസ് ജിംബലാണ്. അതിനാല്‍ ശക്തമായ കാറ്റുളളപ്പോള്‍ പോലും ക്യാമറയുടെ പ്രവര്‍ത്തനം കുറേക്കൂടി മെച്ചപ്പെട്ടതാക്കുന്നു.

4കെ റെസല്യൂഷനില്‍ ഒരു സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ 100 Mbps റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഫുള്‍ എച്ച്ഡിയില്‍ 120 ഫ്രയിം വരെ ഒരു സെക്കല്‍ഡില്‍ റെക്കോര്‍ഡ് ചെയ്യുന്നതു കൊണ്ട് സലോമോഷന്‍ ഷോര്‍ട്ടുകള്‍ വളരെ മികവുറ്റ രീതിയില്‍ ചിത്രീകരിക്കാനാകും.

നിശ്ചല ദൃശ്യങ്ങള്‍ 12 മെഗാപിക്‌സല്‍ മികവില്‍ പകര്‍ത്താനാവുന്ന മാവിക് എയറിന് എട്ട് സെക്കന്‍ഡു കൊണ്ട് 360 ഡിഗ്രി പനോരമ ദൃശ്യങ്ങളും എടുക്കാനാകും.

പുതിയ ഐപിഎസ് സംവിധാനം ഉളളതിനാല്‍ എട്ടു സെന്‍സര്‍ ക്യാമറകളും ഡ്യുവല്‍ സെന്‍സറും മുന്നിലുളള തടസ്സങ്ങള്‍ മനസ്സിലാക്കി മുന്നോട്ടു പോകാന്‍ സഹായിക്കുന്നു. ആക്ടിവേറ്റ് ട്രാക്കിംഗ് സംവിധാനം ഉളളതിനാല്‍ പ്രൊഫഷണല്‍ രീതിയില്‍ വീഡിയോകളും എടുക്കാം.

വോഡാഫോണ്‍-ഫ്‌ളിപ്കാര്‍ട്ട് ഒന്നിക്കുന്നു, 4ജി ഫോണുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍

ബാറ്ററി

ഫുള്‍ ചാര്‍ജ്ജില്‍ 21 മനിറ്റ് വരെ മാവിക് എയറിനു പറക്കാം. മണിക്കൂറില്‍ 64.4 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചു കൊണ്ട് നാലു കിലോമീറ്റര്‍ ദൂരം വരെ വ്യക്തമായ ദൃശ്യങ്ങള്‍ എടുക്കാന്‍ സാധിക്കും. ഉപയോഗിക്കുന്ന ആളിന്റെ ചലനങ്ങള്‍ മനസ്സിലാക്കി ദൃശ്യങ്ങള്‍ പകര്‍ത്താനുളള സ്മാര്‍ട്ട് ക്യാപ്ച്ചര്‍ സംവിധാവനും മാവിക് എയറിലുണ്ട്.

8 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിനോടൊപ്പം മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് സ്‌പേസ് വര്‍ദ്ധിപ്പിക്കാം. ഉപയോക്താക്കള്‍ക്ക് നേരിട്ട് ഫോട്ടോകളും വീഡിയോകളും സേവ് ചെയ്യാന്‍ കഴിയും. യുഎസ്ബി 3.0 ടൈപ്പ്-സി പോര്‍ട്ടാണ് ഇതില്‍. ക്വിക്ക്യാപ്ച്ചര്‍, ക്വിക്ഷൂട്ട്, ആക്ടീവ്ട്രാക്ക് എന്നിവ മറ്റു സവിശേഷതകളാണ്. ആര്‍ടിക് വൈറ്റ്, ഒനിക്‌സ് ബ്ലാക്ക്, ഫ്‌ളേം റെഡ് എന്നീ മൂന്നു വേരിയന്റുകളിലാണ് ഈ ഡ്രോണ്‍ എത്തുന്നത്.

Best Mobiles in India

English Summary

The Mavic Air is tiny, half the size of a Mavic Pro, and about half the weight at just 15 ounces. When folded up, it's about the size of a paperback novel.