ഹുവായ് കണക്ടഡ് കാര്‍ സൊല്യൂഷനോടെ DS7 പുറത്തിറങ്ങി


ഹുവായ് കണക്ടഡ് കാര്‍ ഫീച്ചറോട് കൂടിയ ആദ്യ കാര്‍ DS7 ഹുവായ് ഇക്കോ പാര്‍ട്ണര്‍ കോണ്‍ഫറന്‍സ് 2018-ല്‍ അവതരിപ്പിച്ചു. കഴിഞ്ഞ നവംബറിലാണ് ഹുവായ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഹുവായ് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (IoT) പ്ലാറ്റ്‌ഫോം അടിസ്ഥാനമായ സംവിധാനമാണ് കണക്ടഡ് കാര്‍ സൊല്യൂഷന്‍. ഇതുവഴി യാത്രാ സേവനങ്ങള്‍, കാറിന്റെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച സേവനങ്ങള്‍, ഫ്‌ളീറ്റ് മാനേജ്‌മെന്റ്, യൂസര്‍ ബെയ്‌സ്ഡ് ഇന്‍ഷ്വറന്‍സ്, ഷെയേഡ് ലീസിംഗ് തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.

Advertisement

കാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സുരക്ഷിതവും വിശ്വസനീയവുമായ വിധത്തില്‍ ക്ലൗഡുമായി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഉപയോക്താക്കള്‍ക്ക് എന്നത് പോലെ വാഹന നിര്‍മ്മാതാക്കള്‍ക്കും ഇത് ഗുണകരമാകും. അവര്‍ക്ക് വിലപ്പെട്ട വിവരങ്ങള്‍ ലഭിക്കും. പുതിയ സംവിധാനങ്ങള്‍ ഒരുക്കാനും ഉചിതമായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുത്ത് മുന്നേറാനും ഈ വിവരങ്ങള്‍ സഹായിക്കും.

Advertisement

വിവരശേഖരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, ബിഗ് ഡാറ്റാ അനാലിസിസ്, സെക്യൂരിറ്റി സംവിധാനങ്ങളുടെ ഉപയോഗം എന്നിങ്ങനെയുള്ള വാഹന നിര്‍മ്മാതാക്കളുടെ പ്രധാന ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് കണക്ടഡ് കാര്‍ സൊല്യൂഷന് രൂപം നല്‍കിയിരിക്കുന്നതെന്ന് ഹുവായ് IoT പ്രസിഡന്റ് ഗോ ജിന്‍ പറഞ്ഞു. എന്നാല്‍ ഉപയോക്താക്കളെ കുറിച്ചുള്ള വിവരങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം അവര്‍ക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മികച്ച ബ്ലൂട്ടൂത്ത് സ്പീക്കറുകള്‍

ഡിഎസ് ഓട്ടോമൊബൈല്‍സ് പുറത്തിറക്കിയിരിക്കുന്ന DS7 ചൈനീസ് ആഡംബര വാഹന വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് തന്നെ വിശ്വസിക്കാം. എമര്‍ജന്‍സി കോള്‍, സ്മാര്‍ട്ട് പാര്‍ക്കിംഗ്, കാര്‍ ഹെല്‍ത്ത് മോണിറ്ററിംഗ്, ഡ്രൈവിംഗ് രീതിയുടെ വിലയിരുത്തല്‍, വാര്‍ത്തയും വിനോദവും മുതലായവ പുത്തന്‍ അനുഭവമായിരിക്കും.

Advertisement

മാര്‍ച്ച് 20ന് ചൈനയില്‍ DS7-ന്റെ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. ഓട്ടോ ചൈന 2018ല്‍ ഏപ്രില്‍ 25ന് കാര്‍ ഔദ്യോഗികമായി പുറത്തിറക്കും.

Best Mobiles in India

Advertisement

English Summary

Huawei Eco-Partner Conference 2018 witnessed the debut of the DS 7, the first car featuring Huawei Connect Car Solution. It is the first result of Huawei and Group PSA's collaboration on the world's largest OEM connected car project announced in November 2017. The DS 7 is evidence of Huawei's commitment to ongoing innovation and investment in the connected car domain.