ബഡ്ജറ്റ് വിലയില്‍ മികച്ച പ്രൊജക്ടര്‍; എപ്‌സണ്‍ EH-TW650 റിവ്യൂ


വലിയ സ്‌ക്രീനില്‍ ഇഷ്ടപ്പെട്ട സിനിമകളും വീഡിയോകളും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമിരുന്ന് കാണാന്‍ ആരാണ് ആഗ്രഹിക്കാത്തത്. വീട്ടില്‍ ലിവിംഗ് റൂമില്‍ പ്രൊജക്ടര്‍ കൊണ്ടൊരു സ്‌ക്രീന്‍ ആരുടെയും സ്വപ്‌നമാണ്. ഒരു ഹോം തീയറ്റര്‍ കൂടിയുണ്ടെങ്കില്‍ പിന്നെ ബാക്കി കാര്യം പറയേണ്ടതില്ലല്ലോ... ബഡ്ജറ്റ് വിലയില്‍ മികച്ച പ്രൊജക്ടറിനെ പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ.

Advertisement

എപ്‌സണിന്റെ EH-TW650 എന്നതാണ് പുതിയ മോഡലിന്റെ പേര്. വിപണിയിലെ മറ്റു മോഡലുകളെ അപേക്ഷിച്ച് സാമാന്യം ഭേദപ്പെട്ട വിലയില്‍ വിപണിയില്‍ ലഭ്യമായ മികച്ച മോഡല്‍ എന്നതാണ് ഈ മോഡലിന്റെ പ്രത്യേകത. ജിസ്‌ബോട്ടിന്റെ പ്രീയപ്പെട്ട വായനക്കാര്‍ക്കായി പുത്തന്‍ മോഡലിനെ പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ. കൂടുതലറിയാന്‍ തുടര്‍ന്നു വായിക്കൂ...

Advertisement

മികവുകള്‍

ഫംഗ്ഷണല്‍ റിമോട്ട് കണ്ട്രോള്‍

സ്‌ട്രോംഗ് ബിള്‍ഡ്

ക്രമീകരിക്കാന്‍ എളുപ്പം

കുറവുകള്‍

കണക്ടഡ് സ്പീക്കറുകളില്‍ ശബ്ദം കുറവ്

4കെ പ്രൊജക്ടറുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എപ്‌സണിന്റെ EH-TW650 എന്ന ഫുള്‍ എച്ച്.ഡി മോഡല്‍ ഈ ശ്രേണിയില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കിടിലന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച ബഡ്ജറ്റ് വിലയിലെ പ്രൊജക്ടര്‍ എന്നതുതന്നെയാണ് ഏറ്റവും ആകര്‍ഷണീയമായ കാര്യം. 58,999 രൂപയാണ് എപ്‌സണ്‍ EH-TW650 ന്റെ വില.

സവിശേഷതകള്‍

3എല്‍.സി.ഡി പ്രൊജക്ടര്‍ സിസ്റ്റം

ആര്‍.ജി.ബി ലിക്വിഡ് ക്രിസ്റ്റല്‍ ഷട്ടര്‍

0.61 ഇഞ്ച് എല്‍.സി.ഡി പാനല്‍

3,100 കളര്‍ ലൈറ്റ് ഔട്ട്പുട്ട്

1,925 ലൂമെന്‍ എക്കോണമി

3,100 ലൂമെന്‍-1,925 ലൂമെന്‍ വൈറ്റ് ലൈറ്റ് ഔട്ട്പുട്ട് (ഐ.എസ്.ഒ 21118:2012)

ഫുള്‍ എച്ച്.ഡി 1080 പി റെസലൂഷന്‍

16:9 ആസ്‌പെക്ട് റേഷ്യോ

കോണ്‍ട്രാസ്റ്റ് റേഷ്യോ 15000:1

4,500 മണിക്കൂര്‍ ലൈറ്റ് സോഴ്‌സ് ഡ്യൂറബിലിറ്റി, എക്കോണമി മോഡില്‍ 7,500 മണിക്കൂര്‍ ലഭിക്കും

ഓട്ടോ വെര്‍ട്ടിക്കല്‍ കീസ്‌റ്റോണ്‍ കറക്ഷന്‍

10 ബിറ്റ് കളര്‍ പ്രോസസ്സിംഗ്

192Hz-240Hz 2ഡി വെര്‍ട്ടിക്കര്‍ റീഫ്രഷ് റേറ്റ്

1.07 ബില്ല്യണ്‍ കളര്‍ റീപ്രൊഡക്ഷന്‍

1.02-1.23:1 പ്രൊജക്ഷന്‍ റേഷ്യോ

മാനുവല്‍ സൂം

ഓപ്റ്റിക്കല്‍ ലെന്‍സ്

30-300 ഇഞ്ച് ഇമേജ് സൈസ്

1.35-1.64 മീറ്റര്‍ പ്രൊജക്ഷന്‍ ഡിസ്റ്റന്‍സ്

29.2 മില്ലീമീറ്റര്‍ വരെ ഫോക്കസ് ഡിസ്റ്റന്‍സ്

മാനുവല്‍ ഫോക്കസ്

13.9:1 ഓഫ്‌സെറ്റ്

2 ഇന്‍ 1 ഇമേജ് യു.എസ്.ബി ഡിസ്‌പ്ലേ ഫംഗ്ഷന്‍

യു.എസ്.ബി 2.0 ടൈപ്പ് എ, യു.എസ്.ബി 2.0 ടൈപ്പ് ബി, വയര്‍ലെസ് ലാന്‍ IEEE 802.11, എച്ച്.ഡി.എം.ഐ, കിഞ്ച് ഓഡിയോ ഇന്‍ സവിശേഷതകള്‍

അഡ്‌ഹോക്ക് എപ്‌സണ്‍ ഐ പ്രൊജക്ഷന്‍ ആപ്പ്

 

298 വാട്ട് എനര്‍ജി ഉപഭോഗം. എക്കോണമിയില്‍ 219 വാട്ടും സ്റ്റാന്റ്‌ബൈയില്‍ 0.2 വാട്ടും ലഭിക്കും

എസി 100 വാട്ട് മുതല്‍ 240 വാട്ട് വരെയുള്ള സപ്ലേ വോള്‍ട്ടേജ്

302X252X92 എം.എം പ്രോഡക്ട് ഡൈമന്‍ഷന്‍

2.7 കിലോഗ്രാം ഭാരം

ഡിസൈന്‍

വെള്ള നിറത്തില്‍ കര്‍വ്ഡ് ഡിസൈനോടു കൂടിയാണ് മോഡലിന്റെ വരവ്. മുന്‍ഭാഗത്ത് മുകളിലായിട്ടാണ് ലെന്‍സ് ഘടിപ്പിച്ചിരിക്കുന്നത്. ലെന്‍സ് ഇരുവശങ്ങളിലേക്കും തുറക്കാനുള്ള സൗകര്യമുണ്ട്. മുകള്‍ ഭാഗത്തു തന്നെയാണ് ബട്ടണുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കൊണ്ടാണ് നിര്‍മാണം. പവര്‍, സോഴ്‌സ് സെലക്ഷന്‍, കീസ്റ്റോണ്‍ ക്രമീകരണം, വോളിയം ക്രമീകരണം, മെന്യൂ എന്നിവയ്ക്കായാണ് ബട്ടണുകള്‍ ക്രമീകരിച്ചിരിക്കുന്നത്.


പ്രൊജക്ഷന്റെ ഉയരം ക്രമീകരിക്കാനും സൗകര്യമുണ്ട്. ടെംപറേചര്‍, ലാംപ് സ്റ്റാറ്റസ്, നെറ്റ് വര്‍ക്ക് കണക്ഷന്‍ എന്നിവ അറിയിക്കാനായി എല്‍.ഇ.ഡി ലൈറ്റും പ്രൊജക്ടറിലുണ്ട്. പിന്‍ഭാഗത്തായാണ് കണക്ടീവിറ്റി സംവിധാനങ്ങളുള്ളത്. എച്ച്.ഡി.എം.ഐ, വി.ജി.എ, യു.എസ്.ബി എ, യു.എസ്.ബി ബി പോര്‍ട്ടുകള്‍ പിന്നിലുണ്ട്. രണ്ടു വാട്ടിന്റെ സ്പീക്കറും പ്രൊജക്ടറില്‍ ഇടംപിടിച്ചിരിക്കുന്നു. ആകെ നോക്കിയാല്‍ ഒരു റിച്ച് ലുക്കുണ്ട്.

ക്രമീകരണം

വളരെ ലളിതമായി ക്രമീകരിക്കാവുന്ന തരത്തിലാണ് നിര്‍മാണം. വളരെ കുറച്ചു സമയം മാത്രമേ ഇതിനു വേണ്ടിവരുന്നുള്ളൂ. ലാപ്‌ടോപ്പില്‍ നിന്നും എച്ച്.ഡി.എം.ഐ കേബിള്‍ ഉപയോഗിച്ച് ലളിതമായി ബന്ധിപ്പിക്കാം. 30 മുതല്‍ 300 ഇഞ്ചു വരെ വലിപ്പത്തില്‍ വീഡിയോ കാണാനാകും.

പെര്‍ഫോമന്‍സ്

ഫുള്‍ എച്ച്.ഡി പ്ലേബാക്കാണ് പ്രൊജക്ടറിനുള്ളത്. 300 ഇഞ്ച് വരെ വലിപ്പത്തില്‍ ദൃശ്യങ്ങള്‍ ആസ്വദിക്കാം. ഇത് ഉപയോക്താവിന് വളരെയധികം ഉപയോഗപ്രദമാണ്. കോണ്‍ട്രാക്ട് റേഷ്യോയും ബ്രൈറ്റ്‌നെസും മികച്ചതുതന്നെ. മുറിയിലെ ലൈറ്റ് ഓഫാക്കാതെതന്നെ മികച്ച പ്രൊജക്ടിംഗ് റിവ്യു സമയത്ത് ലഭിച്ചു. മുകള്‍ ഭാഗത്ത് വളരെ ലളിതമായാണ് ബട്ടണുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

2 വാട്ട് സ്പീക്കര്‍ ബന്ധിപ്പിച്ചു പുറത്തിറക്കിയ ആദ്യ പ്രൊജക്ടര്‍ കൂടിയാണ് എപ്‌സണിന്റെ ഈ മോഡല്‍. ശബ്ദം കുറച്ചുകൂടി മികവുറ്റതാകേണ്ടതുണ്ടെങ്കിലും ആരും കുറ്റം പറയില്ല. ബിള്‍ട്ട് ഇന്‍ വൈഫൈയും എപ്‌സണിന്റെ ഐ പ്രൊജക്ഷന്‍ ആപ്പും ഈ മോഡലിനെ കൂടുതല്‍ കരുത്തനാക്കുന്നു.

ചുരുക്കം

ബഡ്ജറ്റ് വിലയില്‍ വിപണിയില്‍ ലഭ്യമായ മോഡലുകളില്‍ മികച്ചതു തന്നെയാണ് എപ്‌സണ്‍ EH-TW650 പ്രൊജക്ടര്‍. മികച്ച 4കെ പ്രൊജക്ഷനും അതിനൂതന ഫീച്ചറുകളും ഇതിനെ വേറിട്ടതാക്കുന്നു. പെര്‍ഫോമന്‍സും ഒപ്പം ബഡ്ജറ്റ് വിലയുമാണ് ലക്ഷ്യമെങ്കില്‍ ഈ മോഡല്‍ തന്നെയാണ് മികച്ചത്.

Best Mobiles in India

English Summary

Epson EH-TW650 projector review: Enjoy your favorite flicks on a budget