Home
Gadgets

പ്രീമിയം ആക്റ്റിവിറ്റി ട്രാക്കിംഗ് സവിശേഷതകളുള്ള ഗാർമിൻ വേണു 2, വേണു 2 എസ് അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഗാർമിൻ വേണു 2, ഗാർമിൻ വേണു 2 എസ് സ്മാർട്ട് വാച്ചുകൾ യുഎസിൽ അവതരിപ്പിച്ചു. ഫിറ്റ്‌നെസ് ഏജ്, ബോഡി ബാറ്ററി, സ്‌ട്രെസ് ട്രാക്കിംഗ്, സ്ലീപ്പ് സ്‌കോറുകൾ എന്നിവ പോലുള്ള പ്രീമിയം ആക്റ്റിവിറ്റി ട്രാക്കിംഗ് സവിശേഷതകളുമായാണ് ഈ പുതിയ സ്മാർട്ട് വാച്ചുകൾ നിങ്ങൾക്ക് മുന്നിൽ വരുന്നത്. ഫിറ്റ്‌നെസ് പ്രായം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള കാര്യങ്ങളും ഇത് നിങ്ങൾക്ക് പറഞ്ഞുതരുന്നു. കൂടാതെ, ശരീരത്തിൻറെ സുപ്രധാന പ്രവർത്തനങ്ങളെക്കുറിച്ച് ഒരു സർവേ നടത്തുന്ന ഹെൽത്ത് സ്നാപ്പ്ഷോട്ട് സവിശേഷതയുമുണ്ട്. പുതിയ ഗാർമിൻ ഓഫറുകളിൽ എച്ച്ഐഐടി (ഹൈ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ്), അഡ്വാൻസ്‌ഡ് സ്ട്രെങ്ത്ത്-ട്രെയിനിങ് മോഡ് എന്നിവ പോലുള്ള 25 സ്പോർട്ട്-സ്പെസിഫിക്ക് വർക്ക്ഔട്ട് മോഡുകൾ ഉണ്ട്.

ഗാർമിൻ വേണു 2, ഗാർമിൻ വേണു 2 എസ് സ്മാർട്ട് വാച്ചുകളുടെ വിലയും, ലഭ്യതയും

ഗാർമിൻ വേണു 2, ഗാർമിൻ വേണു 2 എസ് സ്മാർട്ട് വാച്ചുകളുടെ വിലയും, ലഭ്യതയും

പുതിയ ഗാർമിൻ വേണു 2, ഗാർമിൻ വേണു 2 എസ് സ്മാർട്ട് വാച്ചുകൾക്ക് 399.99 ഡോളർ (ഏകദേശം 29,900 രൂപ) വിലയുണ്ട്. ഇപ്പോൾ, വേണു 2 എസ് ബ്ലാക്ക്, വൈറ്റ്, ഗ്രേ സിലിക്കൺ ബാൻഡ് ഓപ്ഷനുകളിൽ ലഭ്യമാണ്, ഗോൾഡ്, സിൽവർ എന്നിവയിൽ ഡയൽ കളർ ഓപ്ഷനുകൾ ഉണ്ട്. ഗാർമിൻ വേണു 2 ബ്ലാക്ക്, ബ്ലൂ സിലിക്കൺ ബാൻഡ് ഓപ്ഷനുകളിൽ സ്റ്റെയിൻലെസ് സ്റ്റീൽ ബെസലുകളിൽ ലഭ്യമാണ്. വൈവിധ്യമാർന്ന സ്ട്രാപ്പ് ഓപ്ഷനുകളുമായാണ് ഇത് വരുന്നത്. രണ്ട് സ്മാർട്ട് വാച്ചുകളും ഗാർമിൻ സൈറ്റ് വഴി ഇപ്പോൾ ലഭ്യമാണ്.

ഗാർമിൻ വേണു 2, ഗാർമിൻ വേണു 2 എസ് സവിശേഷതകളും, പ്രത്യകതയും

ഗാർമിൻ വേണു 2, ഗാർമിൻ വേണു 2 എസ് സവിശേഷതകളും, പ്രത്യകതയും

രണ്ട് സ്മാർട്ട് വാച്ചുകൾ തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം ഡയൽ വലുപ്പമാണ്. ഗാർമിൻ വേണു 2 ന് 45 എംഎം ഡയൽ ഉണ്ട്, ഗാർമിൻ വേണു 2 എസിന് 40 എംഎം ഡയൽ വലുപ്പമുണ്ട്. രണ്ട് സ്മാർട്ട് വാച്ചുകളിലും കോർണിംഗ് ഗോറില്ല ഗ്ലാസ് 3 സുരക്ഷയുള്ള അമോലെഡ് ഡിസ്പ്ലേകളുണ്ട്. വേണു 2 ലെ റെസലൂഷൻ 416x416 പിക്‌സലിലും 360x360 പിക്‌സൽ റെസല്യൂഷനോടുകൂടിയ വേണു 2 എസ് ഡിസ്‌പ്ലേയിലുമാണ്. ഈ രണ്ട് സ്മാർട്ട് വാച്ചുകൾക്കും 5 എടിഎം വാട്ടർ റെസിസ്റ്റൻസ് ഉണ്ട്. കൂടാതെ, 200 മണിക്കൂർ ആക്റ്റിവിറ്റി ഡാറ്റ ഹിസ്റ്ററിയും നൽകുന്നു. ഗാർമിൻ വേണു 2, വേണു 2 എസ് എന്നിവ ബ്ലൂടൂത്ത് വഴി ഗാർമിൻ കണക്റ്റ് അപ്ലിക്കേഷനിലേക്ക് കണക്റ്റുചെയ്യുന്നു. അവ വൈ-ഫൈ കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുകയും 650 പാട്ടുകൾ വരെ സ്റ്റോർ ചെയ്യുവാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഗാർമിൻ പേ സപ്പോർട്ട് നൽകുന്ന സ്മാർട്ട് വാച്ചുകൾ നിങ്ങൾക്ക് സ്മാർട്ട്‌ഫോൺ നോട്ടിഫിക്കേഷനുകൾ, സ്മാർട്ട്‌ഫോൺ മ്യൂസിക്ക് കൺട്രോൾ എന്നിവയും ലഭ്യമാക്കുന്നു. ''ഫൈൻഡ് മൈ ഫോൺ'' സവിശേഷതയും ഈ സ്മാർട്ട് വാച്ചുകൾ ഫീച്ചർ ചെയ്യുന്നു.

ഗാർമിൻ വേണു 2, ഗാർമിൻ വേണു 2 എസ്

ഗാർമിൻ വേണു 2, ഗാർമിൻ വേണു 2 എസ് എന്നിവ ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ നിങ്ങൾക്ക് നൽകുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് അടുത്തറിയാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, ഹാർട്ട്റേറ്റ്, ഹാർട്ട്റേറ്റ്വേരിയബിളിറ്റി, പൾസ് ഓക്സിമെട്രി, ബ്രീത്തിങ്, പ്രഷർ എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥിതിവിവരക്കണക്കുകൾ രേഖപ്പെടുത്തുന്നതിന് രണ്ട് മിനിറ്റ് സെഷനുകൾ ലോഗിൻ ചെയ്യാൻ ഹെൽത്ത് സ്നാപ്പ്ഷോട്ട് സവിശേഷത നിങ്ങളെ അനുവദിക്കുന്നു. ഗാർമിൻ കണക്റ്റ് അപ്ലിക്കേഷൻ വഴി ആ സ്ഥിതിവിവരക്കണക്കുകൾ ഉപയോഗിച്ച് ഇത് ഒരു റിപ്പോർട്ട് ഉണ്ടാക്കുന്നു. ബോഡി ബാറ്ററി (എനർജി മോണിറ്ററിംഗ്), എസ്‌പി‌ഒ 2 ലെവലുകൾ, സ്ട്രെസ് ലെവലുകൾ, സ്ത്രീകളുടെ ആരോഗ്യം, ഹൈഡ്രേഷൻ ലെവൽസ്, റെസ്പിറേഷൻ ക്വാളിറ്റി, വിപുലമായ സ്ലീപ്പ് മോണിറ്ററിംഗുള്ള സ്ലീപ്പ് സ്കോർ, മൈൻഡ്ഫുൾ ബ്രീത്തിങ്, ഫിറ്റ്നസ് ഏജ് എന്നിവ ട്രാക്കുചെയ്യാനും ഈ സ്മാർട്ട് വാച്ചുകൾക്ക് കഴിയും. ഫിറ്റ്‌നെസ് ഏജ് എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള നുറുങ്ങുകളും ഈ ഗാർമിൻ സ്മാർട്ട് വാച്ചുകൾ നിങ്ങൾക്ക് നൽകുന്നു.

പ്രീമിയം ആക്റ്റിവിറ്റി ട്രാക്കിംഗ് സവിശേഷതകളുള്ള ഗാർമിൻ വേണു 2, വേണു 2 എസ് അവതരിപ്പിച്ചു

രണ്ട് സ്മാർട്ട് വാച്ചുകളിലും ഓട്ടം, നടത്തം, സൈക്ലിംഗ്, പൂൾ നീന്തൽ, ഗോൾഫ് എന്നിവ ഉൾപ്പെടെ 25 പ്രീലോഡുചെയ്ത സ്പോർട്സ് മോഡുകൾ ഉണ്ട്. ശക്തി, യോഗ, പൈലേറ്റ്സ്, ഹൈ-ഇന്റൻസിറ്റി ഇന്റർവെൽ ട്രെയിനിങ് (എച്ച്ഐഐടി) വർക്ക്ഔട്ടുകൾ എന്നിവയ്ക്കായി ആനിമേറ്റുചെയ്‌ത ഓൺ-സ്‌ക്രീൻ വർക്ക്ഔട്ടുകൾ ഇത് നൽകുന്നു. നിങ്ങൾക്ക് അവ ഡയലിൽ കാണാനും ഗാർമിൻ കണക്റ്റ് അപ്ലിക്കേഷനിൽ നിന്ന് കൂടുതൽ ഡൗൺലോഡ് ചെയ്യാനും കഴിയും. നിങ്ങളുടെ ലൈവ് ലൊക്കേഷൻ കോൺടാക്റ്റുകളിലേക്ക് സ്വമേധയാ പങ്കിടുന്നതിനായി സുരക്ഷയും ട്രാക്കിംഗ് സവിശേഷതകളും ഇതിലുണ്ട്. ബാറ്ററി സേവിംഗ് മോഡ് ഇല്ലാതെ 10 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നുവെന്ന് ഗാർമിൻ വേണു 2 എസ് അവകാശപ്പെടുന്നു. ബാറ്ററി സേവിങ് മോഡ് നിലനിർത്താതെ 11 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നുവെന്ന് വേണു 2 സ്മാർട്ട് വാച്ച് അവകാശപ്പെടുന്നു. വേണു 2 എസ് സ്മാർട്ട് വാച്ചിന് ഭാരം 38.2 ഗ്രാമും, വേണു 2 സ്മാർട്ട് വാച്ചിന് 49 ഗ്രാം ഭാരവുമുണ്ട്.

Best Mobiles in India

English summary
In the United States, the Garmin Venu 2 and Garmin Venu 2S smartwatches have been released. Premium activity monitoring features such as Fitness Age, Body Battery, stress tracking, and sleep scores are included with these new wearables.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X