ഗൂഗിള്‍ ഹോം Vs ആമസോണ്‍ ഇക്കോ: ഏത് വാങ്ങണം?


കഴിഞ്ഞ നവംബറിലാണ് അമസോണ്‍, ഇക്കോ കുടുംബത്തിലെ ഉപകരണങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ ഹോം ഉത്പന്നങ്ങള്‍ ഏപ്രിലിലും രാജ്യത്ത് എത്തി. ഇവയുടെ പ്രാഥമിക മോഡലുകളായ ഗൂഗിള്‍ ഹോം മിനിയും ഇക്കോ ഡോട്ടും 4999 രൂപയ്ക്കാണ് വില്‍ക്കുന്നത്. തൊട്ടടുത്ത മോഡലുകളുടെ വില 9999 രൂപയാണ്. അഡ്വാന്‍സ്ഡ് മോഡലായ ഇക്കോ പ്ലസ് എന്ന മോഡല്‍ 14999 രൂപയ്ക്കും ലഭ്യമാണ്.

Advertisement


സ്മാര്‍ട്ട് സ്പീക്കര്‍ വാങ്ങാന്‍ തീരുമാനിച്ചു, പക്ഷെ ഏത് വാങ്ങണമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം. തുടര്‍ന്നു വായിക്കൂ, എല്ലാ ആശയക്കുഴപ്പവും പമ്പ കടക്കും!

ഗൂഗിള്‍ ഹോമിന്റെ മികവ്

Advertisement

ഗൂഗിളിന്റെ സേവനങ്ങള്‍ ഉപയോഗിക്കാമെന്നതാണ് ഗൂഗിള്‍ ഹോമിന്റെ പ്രധാന ആകര്‍ഷണം. കലണ്ടര്‍ അറിയിപ്പുകള്‍, തത്സമയ ട്രാഫിക് വിവരങ്ങള്‍, ജോലി സ്ഥലത്തേക്കുള്ള റൂട്ട് സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ഇതില്‍ നിന്ന് ലഭിക്കും.

ഒരു ഗുഡ് മോണിംഗ് പറഞ്ഞാല്‍ മതി, ഹോം പണി തുടങ്ങും. കാലാവസ്ഥാ വിവരങ്ങള്‍, പുതിയ വാര്‍ത്തകള്‍, അന്നത്തെ ദിവസത്തെ കലണ്ടര്‍ എന്‍ട്രികള്‍, ട്രാഫിക് വിവരങ്ങള്‍ എന്നിവ അപ്പോള്‍ തന്നെ ലഭിക്കും. മാത്രമല്ല നിങ്ങളുടെ ഫോണ്‍ സൈലന്റ് മോഡില്‍ നിന്ന് മാറ്റുകയും ചെയ്യും. അസിസ്റ്റന്റുമായി ഹ്യൂ ലൈറ്റ്‌സ് ബന്ധപ്പെടുത്തി മറ്റ് പതിവ് കാര്യങ്ങളും അനായാസം ചെയ്യാനാകും. ക്രോംകാസ്റ്റാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

Advertisement

എത് സമയത്തും ആവശ്യം വരാവുന്ന ഒരു ഫീച്ചര്‍ കൂടി ഇതിലുണ്ട്. ഫോണ്‍ എവിടെ വച്ചു എന്ന് അറിയാതെ നാം പലപ്പോഴും പരതി നടക്കാറുണ്ട്. റിംഗ് മൈ ഫോണ്‍ എന്ന് പറഞ്ഞാല്‍ മതി, സൈലന്റ് മോഡിലാണെങ്കില്‍ പോലും ഫോണ്‍ ബെല്ലടിക്കും. വീട്ടിലുള്ള മറ്റാരെങ്കിലും അവരുടെ ഫോണ്‍ കണ്ടെത്താന്‍ ആവശ്യപ്പെടുകയാണെന്ന് കരുതുക, ശബ്ദം തിരിച്ചറിഞ്ഞ് അവരുടെ ഫോണിന്റെ ബെല്ല് അടിപ്പിക്കാനും ഇതിന് കഴിയും.

ഇംഗ്ലീഷിന് പുറമെ ഫ്രഞ്ച്, മന്‍ഡാരിന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍ എന്നീ ഭാഷകളിലും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ കഴിയും. ഇന്ത്യയില്‍ ആമസോണ്‍ അലക്‌സയ്ക്ക് ഇംഗ്ലീഷ് മാത്രമേ മനസ്സിലാകൂ!

പോഡ്കാസ്റ്റുകള്‍ കേള്‍ക്കാനും ലൈബ്രറിയില്‍ നിന്ന് ഓഡിയോ ബുക്കുകള്‍ പ്ലേ ചെയ്യാനും അസിസ്റ്റന്റിനോട് ഒരുവാക്ക് പറഞ്ഞാല്‍ മതി. നമ്മുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുന്നതില്‍ ഗൂഗിള്‍ ഹോം ഒരുപടി മുന്നിലാണ്. ഗൂഗിള്‍ ഹോമിനൊപ്പം പ്ലേ മ്യൂസിക് ഓള്‍ ആറുമാസ സബ്‌സ്‌ക്രിപ്ഷന്‍ കൂടി ലഭിക്കുന്നുണ്ട്. സാവന്‍, ഗാന എന്നിവയില്‍ നിന്നുള്ള പാട്ടുകള്‍ കേള്‍ക്കാനും കഴിയും. പാട്ടുകള്‍ പ്ലേ ചെയ്യുന്ന കാര്യത്തില്‍ ഗൂഗിള്‍ ഹോം മികവ് പുലര്‍ത്തുന്നു. ശബ്ദങ്ങളുടെ സ്വാഭാവികതയും മറ്റും സംഗീതാസ്വാദകരുടെ മനംകവരാന്‍ പോന്നതാണ്.

Advertisement

ആമസോണ്‍ ഇക്കോയുടെ മേന്മകള്‍

ഇന്ത്യന്‍ വിപണിക്ക് അനുയോജ്യമായ രീതിയിലുള്ള ഫീച്ചറുകളാണ് ആമസോണ്‍ ഇക്കോയുടെ സവിശേഷത. ഇതുപയോഗിച്ച് ഊബര്‍, ഓല തുടങ്ങിയിവയില്‍ നിന്ന് ടാക്‌സി ബുക്ക് ചെയ്യാന്‍ കഴിയും. സൊമാറ്റോയില്‍ നിന്ന് റസ്‌റ്റോറന്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാം. ക്രിക്ക്ഇന്‍ഫോയില്‍ നിന്ന് ക്രിക്കറ്റ് മത്സരങ്ങളുടെ സ്‌കോറുകള്‍ അപ്പപ്പോള്‍ മനസ്സിലാക്കാം.

ബോളിവുഡ്- ക്രിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട തമാശകള്‍, ഇന്ത്യന്‍ പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍, അമസോണ്‍ മ്യൂസിക്കില്‍ നിന്ന് പാട്ടുകള്‍ എന്നിവയും ഇക്കോ നിങ്ങള്‍ക്ക് നല്‍കുന്നു. ആമസോണില്‍ നിന്നുള്ള ഷോപ്പിംഗ് ഇത് അനായാസമാക്കും. നിങ്ങളുടെ ഷോപ്പിംഗ് ഹിസ്റ്ററി പരിശോധിച്ച് ആവശ്യപ്പെട്ട സാധനം മുമ്പ് വാങ്ങിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും നിങ്ങളെ അറിയിക്കും.

Advertisement

അലെക്‌സ റ്റു അലെക്‌സ കോളിംഗ് ഫീച്ചറാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ആമസോണ്‍ ഇക്കോ ഉപകരണമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സൗജന്യമായി അവരോട് സംസാരിക്കാന്‍ കഴിയും. കിന്‍ഡിലില്‍ ഉള്ള പുസ്തകങ്ങള്‍ ഇത് നിങ്ങള്‍ക്ക് വേണ്ടി വായിക്കുകയും ചെയ്യും.

ഇക്കോ പ്ലസില്‍ സിഗ്ബീ ഹബ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ക്കായി ബ്രിഡ്ജ് വാങ്ങേണ്ട കാര്യമില്ല. സ്മാര്‍ട്ട് വീട്ടുപകരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇതിന് പ്രത്യേക മികവുണ്ട്. സിസ്‌ക, ഓക്ടെര്‍, പിക്കോസ്‌റ്റോണ്‍ തുടങ്ങിയ പ്രാദേശിക കമ്പനികളുടെ ഉത്പന്നങ്ങളും ഇതുപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയും.

ഇന്ത്യന്‍ ആക്‌സന്റ് മനസ്സിലാക്കുന്നതില്‍ രണ്ട് ഉപകരണങ്ങളും മികവ് പുലര്‍ത്തുന്നു. എന്നാല്‍ ആമസോണ്‍ ഹോം ഇക്കാര്യത്തില്‍ അല്‍പ്പം മുന്നിലാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.

Advertisement

45 ദിവസം ബാറ്ററി, 4 ടിബി മെമ്മറി, മുൻഭാഗം മൊത്തം ഡിസ്പ്ളേ.. ഇത് ഫോൺ ചരിത്രത്തിൽ തന്നെ ആദ്യം!

ഏത് വാങ്ങണം?

മികച്ച സവിശേഷതകളോട് കൂടിയ ഗൂഗിള്‍ ഹോം ഇന്ത്യന്‍ വിപണിക്ക് അത്ര അനുയോജ്യമല്ല. പ്രാദേശിക സേവനങ്ങള്‍ ലഭ്യമല്ല എന്നത് തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ഈ ദിശയില്‍ ഗൂഗിള്‍ ചെറുവിരല്‍ പോലും അനക്കിയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇവിടെയാണ് ആമസോണ്‍ ഇക്കോ മേല്‍ക്കൈ നേടുന്നത്. പ്രദേശിക സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് അസിസ്റ്റന്റാണ് വേണ്ടതെങ്കില്‍ ആമസോണ്‍ ഇക്കോ തിരഞ്ഞെടുക്കുക.

Best Mobiles in India

English Summary

Google Home vs Amazon Eco: Which to Buy?