ഹര്‍മാന്‍ കാര്‍ഡോണിന്റെ കൂടുതല്‍ ഓഡിയോ ഉത്പന്നങ്ങള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും


ഓഡിയോ വിഭാഗത്തിലെ മുന്‍ നിര ബ്രാന്‍ഡായ ഹര്‍മാന്‍ കാര്‍ഡോണ്‍ പുതിയ ഓഡിയോ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനം നടത്തി. ബ്ലൂടൂത്ത് പോര്‍ട്ടബിള്‍സ്, ഹെഡ്‌ഫോണുകള്‍, ഹോം& മള്‍ട്ടി മീഡിയ , കാര്‍ അനന്തരവിപണി ഉത്പന്നങ്ങള്‍ തുടങ്ങി രണ്ട് ഡസനില്‍ ഏറെ ഓഡിയോ ഉത്പന്നങ്ങളുമായാണ് ഹര്‍മാന്‍ കാര്‍ഡോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്.

Advertisement

2017 അവസാനത്തോടെ കമ്പനിയുടെ ജെബിഎല്‍, ഹര്‍മാന്‍ കാര്‍ഡോണ്‍ ഓഡിയോ ഉത്പന്നങ്ങള്‍ രാജ്യത്തുടനീളമുള്ള സാംസങിന്റെ 350ഓളം സുപ്രധാന ബ്രാന്‍ഡ് സ്റ്റോറുകള്‍ വഴി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

Advertisement

സാംസങ് ഇലക്ട്രോണിക്‌സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയായ ഹര്‍മാന്‍കാര്‍ഡോണ്‍ ഓട്ടോമോട്ടീവ്, കണ്‍സ്യൂമര്‍ , എന്റര്‍പ്രൈസസ് വിപണിയുമായി ബന്ധപ്പെട്ട ടെക്‌നോളജികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.


പോര്‍ട്ടബിള്‍ വയര്‍ലെസ്സ് സ്പീക്കര്‍, ഓട്ടോമോട്ടീവ് ഓഡിയോ ഉത്പന്നങ്ങള്‍ , ഹോം തീയറ്റര്‍ സിസ്റ്റം എന്നിവ ഉള്‍പ്പടെ എല്ലാ സാധ്യമായ വഴികളിലൂടെയും സംഗീത ആസ്വാദകര്‍ക്ക് ഏറ്റവും മികച്ച ഓഡിയോ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ ഉത്പന്നങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. കമ്പനിയുടെ ആഗോള ബ്രാന്‍ഡ് അംബാസിഡര്‍ ആയ എ ആര്‍ റഹ്മാന്റെ സാന്നിദ്ധ്യത്തിലാണ് ന്യൂഡല്‍ഹയില്‍ പുതിയ ഓഡിയോ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചത്.

സാംസങ്ങുമായുള്ള പങ്കാളിത്തത്തെ കുറിച്ചും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നവീന ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച ഭാവി പദ്ധതികളെ കുറിച്ചും കമ്പനി സംസാരിച്ചു.

Advertisement


സംഗീതപ്രേമികള്‍ക്കായി ഹൈ-എന്‍ഡ് ഓഡിയോ ഉത്പന്നങ്ങളുടെ 'കണക്ടഡ് എക്കോസിസ്റ്റം' സൃഷ്ടിക്കുക എന്നതാണ് ഇരു കമ്പനികളുടെയും ലക്ഷ്യം.

ജെബിഎഎല്‍ ഫ്‌ളിപ് 4, ജെബിഎല്‍ പള്‍സ് 3 വാട്ടര്‍പ്രൂഫ് ബ്ലൂടൂത്ത് സ്പീക്കര്‍, ഹര്‍മാന്‍ കാര്‍ഡോണ്‍ ട്രാവലര്‍, ഒംനി + സീരീസ്, ജെബിഎല്‍ സിനിമ എസ്ബി450 2.1 സൗണ്ട് ബാര്‍ , ഇന്‍ഫിനിറ്റി കപ്പ പെര്‍ഫക്ട് 600 ഓട്ടോമോട്ടീവ് സ്പീക്കര്‍ സിസ്റ്റം എന്നിവയാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായുള്ള പുതിയ ഉത്പന്ന നിര.

കഴിഞ്ഞമാസം ബെര്‍ളിനിലെ ഐഎഫ്എ ട്രേഡ് ഷോയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ ഓഡിയോ ഉത്പന്നങ്ങളും ഹര്‍മാന്‍ കാര്‍ഡോണ്‍ പ്രദര്‍ശിപ്പിച്ചു.

Advertisement

ജെബിഎല്‍ ലിങ്ക് സീരീസ്, ജെബിഎല്‍ ബൂംബോക്‌സ്, ജെബിഎല്‍ ജൂനിയര്‍, ജിബിഎല്‍ ഫ്രീ എന്നിവയാണ് ഐഎഫ്എയില്‍ അവതരിപ്പിച്ച ഉത്പന്നങ്ങള്‍. 2018 ആദ്യ പാദം മുതല്‍ ഈ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാകും.

ബുക്കിങ് എളുപ്പമാക്കാന്‍ പുതിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്പുമായി ഐആര്‍സിടിസി

ജെബിഎല്‍, ഇന്‍ഫിനിറ്റി തുടങ്ങിയ കാര്‍ അനന്തര വിപണി ഉത്പന്നങ്ങള്‍ രണ്ടായിരത്തോളം പങ്കാളികളുള്ള ഹര്‍മാന്‍സിന്റെ ഇന്ത്യയിലെ വിശാലമായ വിപണനശൃംഖല വഴി ലഭ്യമാക്കും.

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി ഈ വര്‍ഷം മൂന്ന് പുതിയ സര്‍വീസ് സെന്ററുകള്‍ കമ്പനി തുറന്നിട്ടുണ്ടെന്ന് ഹര്‍മാന്‍ കാര്‍ഡോണ്‍ അറിയിച്ചു. ന്യൂഡല്‍ഹി, മുംബൈ, ചെന്നെ , കൊല്‍ക്കത്ത, ബംഗളൂരു തുടങ്ങിയ സുപ്രധാന മെട്രോ നഗരങ്ങളിലെല്ലാം നിലവില്‍ ഹര്‍മാനിന് സര്‍വീസ് സെന്ററുകള്‍ ഉണ്ട്.

Best Mobiles in India

English Summary

Harman Kardon announces a plethora of exciting audio products in India including Bluetooth portables, Headphones, Home, Multimedia and Car systems