സ്മാര്‍ട്ട് വാച്ച് വിപണിയില്‍ തരംഗമായി ഹോണര്‍ വാച്ച് മാജിക്ക്, ഹോണര്‍ ബാന്റ് 4 മോഡലുകള്‍


ചൈനീസ് ടെക്ക് ഭീമന്മാരായ ഹുവായുടെ സബ് ബ്രാന്‍ഡായ ഹോണര്‍ പുതിയ രണ്ടു സ്മാര്‍ട്ട് വാച്ച് മോഡലുകളെ വിപണിയിലെത്തിച്ചു. ഹോണര്‍ വാച്ച് മാജിക്ക്, ഹോണര്‍ ബാന്റ് 4 എന്നിവയാണ് പുതിയ മോഡലുകള്‍. കമ്പനിയുടെ ഔദ്യോഗിക വെബ് പോര്‍ട്ടലിലൂടെയും ആമസോണിലൂടെയും വാച്ച് വാങ്ങാം. നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചതാണ് രണ്ടു മോഡലുകളും. വ്യത്യസ്ത സ്മാര്‍ട്ട് വാച്ച് പ്രേമികളെ ഒരേ രീതിയില്‍ തൃപ്തിപ്പെടുത്താന്‍ വാച്ചിനാകും.

ഹോണര്‍ വാച്ച് മാജിക് സവിശേഷതയും വിലയും

9.8 എം.എം മോഡലാണ് ഹോണര്‍ വാച്ച് മാജിക്. ശ്രേണിയിലെ ഏറ്റവും സ്ലിം വാച്ച് എന്നുതന്നെ പറയാം. ടച്ച് സ്‌ക്രീന്‍, റെറ്റിന അമോലെഡ് ക്വാളിറ്റിയുള്ള ഡിസ്‌പ്ലേ, എന്നിവ വാച്ചിലുണ്ട്. ഇരട്ട ചിപ്പ്‌സെറ്റ് പ്രോസസ്സര്‍ വാച്ചിനെ കരുത്തനാക്കുന്നു.

ക്രമീകരിക്കാനാകും.

കൃതൃമബുദ്ധിയില്‍ അധിഷ്ഠിത ലോ എനര്‍ജി അല്‍ഗോരിതം വാച്ചില്‍ ഉപയോഗിച്ചിരിക്കുന്നു. ഇതിലൂടെ ഉപയോക്താവിന്റെ ആവശ്യമനുസരിച്ച് വാച്ചിന്റെ പ്രവര്‍ത്തനത്തെയും ചാര്‍ജ് ഉപയോഗത്തെയും ക്രമീകരിക്കാനാകും.

കമ്പനി വാഗ്ദാനം നല്‍കുന്നത്

ഒരാഴ്ചത്തെ ബാറ്ററി ബാക്കപ്പാണ് ഈ മോഡലിന് കമ്പനി വാഗ്ദാനം നല്‍കുന്നത്. കായിക താരങ്ങള്‍ക്കായി പ്രത്യേകം സ്‌പോര്‍ട്‌സ് മോഡും ക്രമീകരിച്ചിട്ടുണ്ട്. 3-സാറ്റലൈറ്റ് പൊസിഷനിംഗ് സംവിധാനം കായിക താരങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമാണ്.

ഈ മോഡിലിലുമുണ്ട്.

ഉറക്കം രേഖപ്പെടുത്തുക, ഹാര്‍ട്ട് റേറ്റ് രേഖപ്പെടുത്തുക, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക ഉള്‍പ്പടെയുള്ള സവിശേഷതകള്‍ ശ്രേണിയിലെ മറ്റു സ്മാര്‍ട്ട് വാച്ചിലുള്ളതു പോലെ ഈ മോഡിലിലുമുണ്ട്.

വിപണി വില.

ലാവ ബ്ലാക്ക്, മൂണ്‍ലൈറ്റ് സില്‍വര്‍ എന്നിങ്ങനെ രണ്ടു നിറഭേദങ്ങളില്‍ മോഡല്‍ ലഭിക്കും. 13,999 രൂപയും 14,999 രൂപയുമാണ് വിപണി വില.

ഹോണര്‍ ബാന്റ് 4 സവിശേഷതയും വിലയും

0.5 ഇഞ്ച് പി-അമോലെഡ് ഡിസ്‌പ്ലേയാണ് വാച്ചിലുള്ളത്. കൈയിലും കാലിലും ഘടിപ്പിക്കാവുന്ന ഇരട്ട വെയറിംഗ് മോഡ് വാച്ചിലുണ്ട്. റണ്ണിംഗ് പോസ്ചര്‍ വിലയിരുത്താന്‍ 6 ആക്‌സിസ് സെന്‍സര്‍ സംവിധാനവും വാച്ചില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സംവിധാനങ്ങള്‍

ഫൂട്ട് സ്‌ട്രൈക്, പാറ്റേണ്‍ & ഇംപാക്ട്, സ്വിംഗ് ആംഗിള്‍, സ്റ്റെപ് ലെംഗ്ത്, ഗ്രൗണ്ട് കോണ്ടാക്ട് സമയം, എവര്‍ഷന്‍ റേഞ്ച്, കേഡന്‍സ് എന്നിങ്ങനെ ഏഴു രീതിയിലുള്ള ഫിറ്റ്‌നസ് സംവിധാനങ്ങള്‍ രേഖപ്പെടുത്താന്‍ വാച്ചിനു കഴിയും. വില 1,599 മുതല്‍

Most Read Articles
Best Mobiles in India
Read More About: honor news technology

Have a great day!
Read more...

English Summary

Honor Watch Magic and Honor Band 4 Running in India: The top features