ഹുവായ് മേറ്റ് പ്രോ 20യ്ക്ക് ഏറ്റവും അനുയോജ്യമായ വയര്‍ലെസ് ചാര്‍ജര്‍; റിവ്യൂ


വയര്‍ലെസ് ചാര്‍ജിംഗെന്നത് അത്യാവശ്യ ഫീച്ചറല്ലെങ്കിലും അതൊരു ആഡംബരം തന്നെയാണ്. മറ്റു സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഈ ഫീച്ചര്‍ നിങ്ങളെ വ്യത്യസ്തമാക്കും. മാത്രമല്ല വയര്‍ലെസ് ചാര്‍ജിംഗിലൂടെ ഫോണിനു പ്രത്യേക രൂപഭംഗിയും ലഭിക്കും. വയര്‍ലെസ് ചാര്‍ജിഗും വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗുമായ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും ഭാവി ചാര്‍ജിംഗ് ഫീച്ചര്‍ എന്ന നിലയില്‍ വയര്‍ലെസ് മികച്ചതുതന്നെ.

Advertisement

നിലവിലെ ട്രെന്റ് അനുസരിച്ച് ഹുവായും ചുവടുവെയ്ക്കുകയാണ്. തങ്ങളുടെ കിടിലന്‍ മോഡലായ മേറ്റ് 20 പ്രോയ്ക്ക് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം ഏര്‍പ്പെടുത്തി വിപണിയെ ഞെട്ടിച്ചിരിക്കുകയാണ് കമ്പനി. 3,999 രൂപയാണ് വില. പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലാ ആമസോണിലൂടെയാണ് വയര്‍ലെസ് ചാര്‍ജറിന്റെ വില്‍പ്പന. എന്നാല്‍ ഈ മോഡല്‍ മികച്ചതാണോ ? അറിയാം... തുടര്‍ന്നു വായിക്കൂ...

Advertisement

ഡിസൈന്‍

സാമാന്യം ചെറിയ മിനിമലിസ്റ്റിക് സര്‍ക്കുലര്‍ ഡിസൈനാണ് വയര്‍ലെസ് ചാര്‍ജറിനുള്ളത്. വെളുത്ത നിറമാണ്. താഴെയായി ഹുവായുടെ ലോഗോ കാണാം. വശങ്ങളിലായി ചുവന്ന സ്ട്രിപ്പുകള്‍ ഡിസൈനായി ഉപയോഗിച്ചിരിക്കുന്നു. ടൈപ്പ് സി പോര്‍ട്ടാണ് ചാര്‍ജറിലുള്ളത്. ഇതിനോടു ചേര്‍ന്ന് എല്‍.ഇ.ഡി ലൈറ്റമുണ്ട്. ചാര്‍ജിംഗ് സമയത്ത് ഇവ തെളിയും.

ഹുവായ് മാറ്റ് 20 പ്രോയാടൊപ്പം ലഭിക്കുന്ന അഡാപ്റ്റര്‍ ഉപയോഗിച്ചോ ക്വാല്‍കോം ക്വിക്ക് ചാര്‍ജ് 3.0 സപ്പോര്‍ട്ട് ചെയ്യുന്ന സംവിധാനമുപയോഗിച്ചോ ചാര്‍ജറുമായി ബന്ധിപ്പിക്കാം. അതായത് ഈ സംവിധാനമാണ് വയര്‍ലെസ് ചാര്‍ജറുമായി ബന്ധിപ്പിക്കാനാവശ്യമായ അടിസ്ഥാ ഊര്‍ജം നല്‍കുന്നത്. റബ്ബറി ഫീലിംഗിനായി സിലിക്കണ്‍ കോട്ടിംഗ് ചാര്‍ജറിലുണ്ട്. ഇത് വഴുതിവീഴുന്നത് തടയും.

പെര്‍ഫോമന്‍സ്

വയേര്‍ഡ് ചാര്‍ജര്‍ ഉപയോഗിക്കുന്നതു പോലെ വളരെ ലാഘവത്തോടെ വയര്‍ലെസ് ചാര്‍ജര്‍ ഉപയോഗിക്കാനാകില്ല. എന്നാല്‍ അതിവേഗം ചാര്‍ജ് കയറാന്‍ സഹായിക്കും. ഏതാണ്ട് രണ്ട് മണിക്കൂറിനകം 100 ശതമാനം ചാര്‍ജ് വയര്‍ലെസ് ചാര്‍ജറിലൂടെ ഹുവായ് മേറ്റ് 20 പ്രോയില്‍ ചാര്‍ജ് കയറും. എന്നാല്‍ മറ്റു സ്മാര്‍ട്ട്‌ഫോണുകളില്‍ ഇതേ സ്പീഡ് ലഭിക്കുന്നില്ല എന്നത് പോരായ്മയാണ്.

സാംസംഗ് ഗ്യാലക്‌സി എസ്10 പ്ലസില്‍ ഈ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്തപ്പോള്‍ ഫുള്‍ ചാര്‍ജാകാന്‍ അധികം സമയമെടുത്തു. ഫോണില്‍ 100 ശതമാനം ചാര്‍ജ് കയറിയാലുടന്‍ വയര്‍ലെസ്ചാര്‍ജര്‍ പ്രവര്‍ത്തനരഹിതമാകുമെന്നത് വളരെ ഉപയോഗപ്രദമായ ഫീച്ചറാണ്. ഇതിലൂടെ ബാറ്ററി ലൈഫ് വര്‍ദ്ധിക്കും. 15 വാട്ട് വയര്‍ലെസ് ചാര്‍ജര്‍ മറ്റു മോഡലുകളെ അപേക്ഷിച്ച് വളരെ സ്പീഡു കൂടിയതാണ്.

ചുരുക്കം

ഹുവായ് മേറ്റ് 20, മേറ്റ് 20 പ്രോ എന്നീ മോഡലുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഏറ്റവും അനുയോജ്യമായ മോഡല്‍ തന്നെയാണിത്. നിലവില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും വേഗത കൂടിയ വയര്‍ലെസ് ചാര്‍ജര്‍. വളരെ ചുരുങ്ങിയ സ്ഥലത്ത് വളരെ ലളിതമായി ഉപയോഗിക്കാനാകുന്നുവെന്നതും ഈ മോഡലിന്റെ പ്രത്യേകതയാണ്.

ഹുവായ് മേറ്റ് 20യുടെ പവര്‍ അഡാപ്റ്റും മികച്ചതുതന്നെ. ഹുവായ് മേറ്റ് മോഡലുകളല്ലാതെ മറ്റ് ബ്രാന്റുകളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ ഈ ചാര്‍ജര്‍ ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നവര്‍ ഒരുവട്ടം കൂടി ചിന്തിക്കേണ്ടിവരും. മേറ്റ് ഫോണുകള്‍ക്കായാണെങ്കില്‍ ഇതുതന്നെയാണ് മികച്ച മോഡല്‍ എന്നതില്‍ സംശയമില്ല.

ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ബാങ്കിംഗ് ആപ്പുമായി പേ-ടിഎം

Best Mobiles in India

English Summary

Huawei Wireless Charger review: A worthy companion for your Mate 20 Pro