ഇന്‍ഫ്രാറെഡ് ഹെയര്‍ ഡ്രയര്‍ ഉള്‍പ്പെടെ സിഇഎസ് 2019-ലെ വിചിത്ര കണ്ടുപിടുത്തങ്ങള്‍


കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഓരോ വര്‍ഷവും നിരവധി കണ്ടുപിടിത്തങ്ങള്‍ എത്താറുണ്ട്. ഇവയില്‍ ചിലതെങ്കിലും ശ്രദ്ധ നേടുന്നത് അവയുടെ വിചിത്ര സ്വഭാവം കൊണ്ടാണ്. ഇത്തവണയും അത്തരം ചില ഉപകരണങ്ങള്‍ സിഇഎസില്‍ വന്നു. ഇന്‍ഫ്രാറെഡ് ഹെയര്‍ ഡ്രയര്‍, സ്മാര്‍ട്ട് ടോയ്‌ലെറ്റ്, സ്മാര്‍ട്ട് ടൂത്ത്ബ്രഷ് എന്നിവ അവയില്‍ ചിലത് മാത്രം.

Advertisement

വോലോ ഇന്‍ഫ്രാറെഡ് ഹെയര്‍ ഡ്രയര്‍

സിഇഎസ് 2019-ല്‍ കണ്ട ഏറ്റവും അപകടകാരിയായ ഉപകരണമാണ് വോലോ ഇന്‍ഫ്രാറെഡ് ഹെയര്‍ ഡ്രയര്‍. സാധാരണ ഹെയര്‍ ഡ്രയറിന് ശബ്ദം കൂടുതലാണെന്ന് പറഞ്ഞ് കാലിഫോര്‍ണിയയിലെ ഒരു സംഘമാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ ഉപയോഗിച്ച് മുടി ഉണക്കുന്നതിനാല്‍ ശബ്ദം തീരെ ഉണ്ടാവുകയില്ല. കെരാറ്റിന്‍ പ്രോട്ടീനുകളില്‍ പോലും തുളച്ചുകയറാന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് കിരണങ്ങള്‍ തലയിലെ കോശങ്ങള്‍ക്ക് ഏല്‍പ്പിക്കുന്ന ആഘാതം വളരെ വലുതായിരിക്കും. അപ്പോള്‍ എങ്ങനെ ഇതിന് വിപണനാഗീകാരം കിട്ടി എന്നല്ലേ? 1940-ല്‍ ആസ്തമ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ സിഗരറ്റ് നിര്‍ദ്ദേശിച്ചിരുന്ന കാര്യം മറക്കരുത്!

Advertisement
കോഹ്ലര്‍ സ്മാര്‍ട്ട് ടോയ്‌ലെറ്റ്

'അലെക്‌സ ഫ്‌ളഷ് ദി ടോയ്‌ലെറ്റ്' എന്ന് പറഞ്ഞ് നിങ്ങള്‍ക്ക് ഇനി ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങാം. ടോയ്‌ലെറ്റ് സ്വയം ഫ്‌ളഷ് ചെയ്തുകൊള്ളും. അമേരിക്കന്‍ കമ്പനിയായ കോഹ്ലറാണ് സ്മാര്‍ട്ട് ടോയ്‌ലെറ്റിന് പിന്നില്‍. നൂമി 2.0 ഇന്റലിജന്റ് ടോയ്‌ലെറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇതില്‍ അലെക്‌സയെ പിന്തുണയ്ക്കുന്ന സ്പീക്കറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ടോയ്‌ലെറ്റില്‍ വിവിധ നിറങ്ങളിലുള്ള ലൈറ്റുകള്‍ തെളിയും, അതിന് നിങ്ങള്‍ മൂളിപ്പാട്ട് പാടണമെന്ന് മാത്രം! ടോയ്‌ലെറ്റ് സീറ്റ് താനേ ഉണങ്ങുകയും ചെയ്യും. വില 7000-8000 ഡോളറാണ്.

കൊലിബ്രീ സ്മാര്‍ട്ട് ടൂത്ത്ബ്രഷ്

പല്ലുതേയ്ക്കാന്‍ മടികാണിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് കൊലിബ്രീ സ്മാര്‍ട്ട് ടൂത്ത്ബ്രഷ്. മാജിക് ടൂത്ത്ബ്രഷ് എന്നാണ് ഇതിന് നല്‍കിയിരിക്കുന്ന പേര്. ബ്രഷിനൊപ്പം ഒരു ആപ്പ് കൂടിയുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതൊരു ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമാണ്. ഫോണിലെ സെല്‍ഫി ക്യാമറ ഉപയോഗിച്ചാണ് ആപ്പിന്റെ പ്രവര്‍ത്തനം. ആപ്പ് തുറക്കുമ്പോള്‍ കീടാണുക്കളാല്‍ ചുറ്റുപ്പെട്ട നിങ്ങളുടെ കുഞ്ഞിന്റെ മുഖം സ്‌ക്രീനില്‍ തെളിയും. പ്രത്യേക രീതിയില്‍ ബ്രഷ് ചെയ്യുന്നതിന് അനുസരിച്ച് കീടാണുക്കള്‍ നശിപ്പിക്കപ്പെടും. ഒരു കൈയില്‍ ഫോണും മറു കൈയില്‍ ബ്രഷുമായി മാത്രമേ പല്ലുതേയ്ക്കാന്‍ കഴിയൂവെന്നതാണ് കൊലിബ്രി സ്മാര്‍ട്ട് ടൂത്ത്ബ്രഷിന്റെ പോരായ്മ!

ഉറങ്ങാന്‍ ഉര്‍ഗോനൈറ്റ്

സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളില്‍ സമയം ചെലവഴിച്ച് ആവശ്യത്തിന് ഉറങ്ങാത്തവര്‍ക്ക് വേണ്ടി മറ്റൊരു ഉപകരണം! അതാണ് ഉര്‍ഗോനൈറ്റ് ഹെഡ്ബാന്‍ഡ്. ഇത് നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിച്ച് മികച്ച ഉറക്കം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ബാന്‍ഡിനൊപ്പമുള്ള ആപ്പ് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വിലയിരുത്തി നല്ല ഉറക്കം കിട്ടാന്‍ വേണ്ടത് ചെയ്യും.

ബയോമെട്രിക്‌സാണോ പാസ് വേഡാണോ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന് കൂടുതല്‍ സുരക്ഷിതം ?

Best Mobiles in India

English Summary

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഓരോ വര്‍ഷവും നിരവധി കണ്ടുപിടിത്തങ്ങള്‍ എത്താറുണ്ട്. ഇവയില്‍ ചിലതെങ്കിലും ശ്രദ്ധ നേടുന്നത് അവയുടെ വിചിത്ര സ്വഭാവം കൊണ്ടാണ്. ഇത്തവണയും അത്തരം ചില ഉപകരണങ്ങള്‍ സിഇഎസില്‍ വന്നു. ഇന്‍ഫ്രാറെഡ് ഹെയര്‍ ഡ്രയര്‍, സ്മാര്‍ട്ട് ടോയ്‌ലെറ്റ്, സ്മാര്‍ട്ട് ടൂത്ത്ബ്രഷ് എന്നിവ അവയില്‍ ചിലത് മാത്രം.