55 ഇഞ്ച്, 4K HDR ഡിസ്‌പ്ലേയുമായി മീ ടിവി 4എസ്; മറ്റു ടിവി കമ്പനികളെല്ലാം പൂട്ടേണ്ടിവരുമോ?


മൂന്നു വര്‍ഷം കൊണ്ട് ഇന്ത്യയിലെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി മാറിക്കഴിഞ്ഞു ഷവോമി. ഇങ്ങനെ ഉപഭോക്താക്കളുടെ വിശ്വാസം പിടിച്ചു പറ്റിയ കമ്പനി ചരിത്രം പല ധാരണകളേയും തിരുത്തി എഴുതുന്നു.

Advertisement

ഷവോമിയുടെ ഉത്പന്നങ്ങള്‍ എല്ലാം തന്നെ ചൈനയില്‍ വിറ്റ് അവിടുത്തെ ജനങ്ങളുടെ പ്രതികരണം അറിഞ്ഞതിനു ശേഷമാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഓണ്‍ലൈനിലൂടെ ഫ്‌ളാഷ് സെയില്‍ നടത്തിയാണ് അവര്‍ ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഒരു സെയിലിനു വാങ്ങാന്‍ പറ്റാത്തവര്‍ ഉത്കണ്ഠയോടെ അടുത്ത സെയിലിനായി കാത്തിരിക്കും. അങ്ങനെ ഷവോമിയുടെ ഫോണ്‍ അല്ലെങ്കില്‍ ടിവി വാങ്ങുന്നത് ഉപയോക്താവിന്റെ ആവശ്യമായി മാറിയിരിക്കുന്നു.

Advertisement

സ്മാര്‍ട്ട്‌ഫോണുകളെ പോലെ ഇപ്പോള്‍ ഷവോമി ടിവിയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ഒരു മാസത്തിനുളളില്‍ ഷവോമി മൂന്നു മോഡലുകള്‍ ടിവിയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

ഇപ്പോള്‍ ഷവോമിയുടെ അടുത്ത സ്മാര്‍ട്ട് ടിവി ചൈനയില്‍ അവതരിപ്പിച്ചു. 'ഷവോമി മീ ടിവി 4എസ്' എന്ന ടിവിയില്‍ എച്ച്ഡിആര്‍ ഡിസ്‌പ്ലേ, പാച്ച്‌വാള്‍, ഡോള്‍ബി ഓഡിയോ എന്നിങ്ങനെ ആകര്‍ഷണീയമായ പല സവിശേഷതകളും ഉണ്ട്.

ഷവോമി മീ ടിവി 4എസിന്റെ സവിശേഷതയിലേക്കു കടക്കാം.

55 ഇഞ്ച് 4കെ ഡിസ്‌പ്ലേയാണ് മീ ടിവി 4എസിന്. ഇതില്‍ 178 ഡിഗ്രീ വ്യൂവിംഗ് ആങ്കിള്‍, 60GHz റീഫ്രഷ് റേറ്റ്, 80csm ഡൈനാമിക് റെസ്‌പോണ്‍സ് എന്നിവയുമുണ്ട്. 4ബിറ്റ് ക്വാഡ്‌കോര്‍ അംലോജിക് കോര്‍ടെക്‌സ്-A53 പ്രോസസര്‍, 2ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് സ്മാര്‍ട്ട് ടിവിക്ക് കരുത്ത് പകരുന്നത്.

Advertisement

കണ്ട് ഇഷ്ടപ്പെട്ടതിനു ശേഷം ഇനി ആന്‍ഡ്രോയിഡ് ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

വൈ-ഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത് 4.2+LE, യുഎസ്ബി പോര്‍ട്ട്, എച്ച്ഡിഎംഐ പോര്‍ട്ട്, AV പോര്‍ട്ട്, ഇതര്‍നെറ്റ് എന്നിവയുമുണ്ട്. ഇതു കൂടാതെ ഡോള്‍ബി, ഡിറ്റിഎസ് എന്നിവയോടു കൂടിയുളള രണ്ട് 8W സ്പീക്കറുകളുമുണ്ട്.

ചൈനയില്‍ ഈ ടിവിയുടെ വില CNY 2999, അതായത് ഇന്ത്യന്‍ വില ഏകദേശം 31,000 രൂപ. പ്രീ-ഓര്‍ഡറുകള്‍ കമ്പനി വെബ്‌സൈറ്റില്‍ തന്നെ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ വില്‍പന നടക്കുന്നത് ഏപ്രില്‍ മൂന്നിനാണ്.

Best Mobiles in India

Advertisement

English Summary

Xiaomi Mi TV 4S launched in China. The device supports both DTS and Dolby Audio.