മൈക്രോസോഫ്റ്റ് ബാന്‍ഡ് 3 ഫിറ്റ്‌നസ് ട്രാക്കര്‍, ഈ മികച്ച ഉപകരണം റദ്ദാക്കി


ഏവര്‍ക്കും അറിയാം മൈക്രോസോഫ്റ്റ് ബ്രാന്‍ഡ് 2 ഏറ്റവും മികച്ച ഫിറ്റ്‌നസ് ട്രാക്കുകളില്‍ ഒന്നായിരുന്നു എന്ന്. ധാരാളം പുത്തന്‍ ഫീച്ചറുകളും കൂടുതല്‍ മികച്ച പ്രകടനവും ഉള്‍പ്പെടുത്തിയാണ് ഫിറ്റ്‌നസ് ട്രാക്കര്‍ ഡിവൈസായ ബാന്‍ഡ് 2 എന്ന വിയറബിള്‍ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്.

Advertisement

ഇതിനു മുന്‍പ് ബാന്‍ഡ് 2ഉും 3യും തമ്മില്‍ താരതമ്യം ചെയ്തിരുന്നു, അതിനു ശേഷമുളള റിപ്പോര്‍ട്ടിലാണ് മൈക്രോസോഫ്റ്റ് ബാന്‍ഡ് 3 റെദ്ദാക്കുന്നു എന്ന വാര്‍ത്ത എത്തിയത്. റിവ്യൂ കൂടാതെ മൈക്രോസോഫ്റ്റ് ബാന്‍ഡ് 3യുടെ ഫോട്ടോയും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisement

മൈക്രോസോഫ്റ്റ് ബാന്‍ഡ് 3 സുഖപ്രദവും പിന്നില്‍ മെലിഞ്ഞതുമായ ഡിസൈനാണ്. കറുപ്പ് നിറം കോട്ട് ചെയ്യാതെ ഒരു കനം കുറഞ്ഞ കൊളുത്തും ഇതിലുണ്ട്. ബാന്‍ഡ് 2മായി താരതമ്യം ചെയ്യുമ്പോള്‍ ഇതിലെ പ്രധാന വ്യത്യാസം സൗന്ദര്യശാസ്ത്രത്തിലാണ്.


പ്രകടനത്തെ കുറിച്ചു പറയുകയാണെങ്കില്‍ ബാന്‍ഡ് 3യുടെ ചാര്‍ജ്ജിങ്ങ് സമയം ഗണ്യമായി മെച്ചപ്പെട്ടതായി തോന്നുന്നു. 10 ശതമാനം മുതല്‍ 100 ശതമാനം വരെ ചാര്‍ജ്ജാകാന്‍ ഏകദേശം ഒരു മണിക്കൂര്‍ മതിയാകും. എന്നാല്‍ ഇതിന്റെ മുന്‍ഗാമിക്ക് 1.5 മണിക്കൂര്‍ വേണം ഫുള്‍ ചാര്‍ജ്ജാകാന്‍. കൂടാതെ ബാന്‍ഡ് 3യ്ക്ക് വെളളം പ്രതിരോധ ശേഷിയുമുണ്ട്.

മൈക്രോസോഫ്റ്റ് ബാന്‍ഡ് 3യ്ക്ക് രണ്ടു പുതിയ സെന്‍സറുകളാണ് ഉളളത്. ഒന്ന് RFIDയും മറ്റൊന്ന് ഇലക്ട്രോകാര്‍ഡിയോഗ്രാം സെന്‍സറും. നീന്തല്‍ പരിശീലനത്തില്‍ മെച്ചപ്പെട്ട ട്രാക്കിങ്ങുമാണ് ഇത്. മറ്റു സെന്‍സറുകള്‍ ബാന്‍ഡ് 2നെ പോലെ തന്നെയാണ്.

Advertisement

കുറഞ്ഞ വിലയില്‍ 16 എംപി ക്യാമറ ഫോണുകള്‍

320X128 പിക്‌സല്‍ റെസൊല്യൂഷനില്‍ കര്‍വ്വ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ബാന്‍ഡ് 3യ്ക്ക്. 4.0 E ബ്ലൂട്ടൂത്തും ഇതിലുണ്ട്. കമ്പനിയുടെ ഏറ്റവും മികച്ച സ്മാര്‍ട്ട്ബാന്‍ഡായി മൈക്രോസോഫ്റ്റ് ബാന്‍ഡ് 3 എത്തുമെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

Best Mobiles in India

Advertisement

English Summary

Microsoft Band 3 that is the direct successor to the Band 2, one of the finest fitness trackers in the marker appears to be a great device but it has been canceled as the company discontinued the entire lineup of fitness bands. It appears to have many significant aesthetic changes in comparison to its predecessor.