നിങ്ങളെ സൂഖമായി ഉറങ്ങാന്‍ സഹായിക്കും ഈ ഗാഡ്ജറ്റുകള്‍


മനുഷ്യരാശിയുടെ ഏറ്റവും മികച്ച സുഹൃത്തായി മാറിയിരിക്കുകയാണ് ടെക്ക്‌നോളജി ഇന്ന്. ഇലക്ട്രോണിക് ഗാഡ്ജറ്റുകളുടെ ഉപയോഗം ഒരുപരിധിവരെ നമ്മുടെ ജീവിതം ലളിതമാക്കുന്നുമുണ്ട്. നെട്ടോട്ടത്തിനിടയില്‍ നന്നായൊന്ന് ഉറങ്ങാന്‍ പോലും കഴിയാത്തവര്‍ ഏറെയുണ്ട് സമൂഹത്തില്‍ ഇവര്‍ക്കായി ചില ഗാഡ്ജറ്റുകളെ പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ.

ആരോഗ്യകരമായ ജീവിതത്തിന് കൃത്യമായ ഉറക്കം ആവശ്യമാണ്. നമ്മെ സുഖമായി ഉറങ്ങാന്‍ സഹായിക്കുന്ന ചില ഗാഡ്ജറ്റുകളെ ഇന്നത്തെ എഴുത്തില്‍ പരിചയപ്പെടാം. നിങ്ങള്‍ ഉറക്കക്കുറവുള്ള വ്യക്തിയാണെങ്കില്‍ ഈ എഴുത്ത് നിങ്ങള്‍ക്കുള്ളതാണ്. താഴെ പറയുന്നവയില്‍ അനുയോജ്യമായ ഗാഡ്ജറ്റ് തെരഞ്ഞെടുത്ത് സുഖമായി ഉറങ്ങൂ...

ഫിറ്റ്ബിറ്റ് ചാര്‍ജ് 3 സ്ലീപ് ട്രാക്കര്‍

ഉറക്കക്കുറവ് അനുഭവപ്പെടുന്നവര്‍ക്ക് അനുയോജ്യമായ ഗാഡ്ജറ്റാണ് ഫിറ്റ് ബിറ്റിന്റെ ആക്ടീവിറ്റി സ്ലീപ്പ് ട്രാക്കര്‍. ഇവ കൃത്യമായി നിങ്ങളുടെ ഉറക്കം രേഖപ്പെടുത്തും. അവശ്യമെങ്കില്‍ ഇനിയും ഉറങ്ങാനുള്ള നിര്‍ദേശവും നല്‍കും. ഓരോ ദിവസത്തെ നിങ്ങളുടെ പ്രവൃത്തിയും വിലയിരുത്തി എത്ര മണിക്കൂര്‍ ഉറക്കം ആവശ്യമാണെന്ന് നിങ്ങള്‍ക്കായി വിവരിച്ചു നല്‍കും.

ന്യൂറോണ്‍ ഇന്റലിജന്റ് സ്മാര്‍ട്ട് മാസ്‌ക്ക്

നിലവില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും മികച്ച സ്ലീപ് മാസ്‌ക്കാണ് ന്യൂറോണിന്റെ ഇന്റലിജന്റ് എന്ന മോഡല്‍. ഇത് ദൈനംദിനം നിങ്ങളുടെ ഉറക്കത്തെ കൃത്യമായി നിരീക്ഷിച്ച് മൊബൈല്‍ ആപ്പിലൂടെ വിവരിച്ചു നല്‍കും. ഉറങ്ങുന്ന സമയത്തുള്ള മസ്തിഷ്‌ക പ്രവര്‍ത്തനം, ശരീര ഊഷ്മാവ് എന്നിവ കൃത്യമായി മാസ്‌ക്ക് രേഖപ്പെടുത്തി വിവരിച്ചു നല്‍കും. ഇതിനായി മാസ്‌ക്കിനെ മൊബൈല്‍ ആപ്പുമായി ബന്ധിപ്പിക്കണമെന്നു മാത്രം.

സ്ലീപ് നമ്പര്‍ 360 സ്മാര്‍ട്ട് ബെഡ്

പട്ടികയില്‍ മാട്രസ് ഉള്‍പ്പെട്ടല്ലോ എന്നുകരുതി അതിശയപ്പെടേണ്ട. മികച്ച ഉറക്കം നല്‍കുന്നതില്‍ പ്രധാനപങ്കു വഹിക്കുന്നതില്‍ മാട്രസിനും വലിയ പങ്കുണ്ട്. സ്മാര്‍ട്ട് ബെഡ് ആണെങ്കില്‍ സങ്ങതി സ്മാര്‍ട്ടാകും. ഉറങ്ങുന്നവരുടെ ഹാര്‍ട്ട് റേറ്റ്, ശ്വസനം, സ്ലീപ് ക്വാളിറ്റി എന്നിവ അളക്കാന്‍ ബിള്‍ട്ട്-

ഇന്‍ സെന്‍സറോടു കൂടിയാണ് സ്ലീപ് നമ്പര്‍ 360 സ്മാര്‍ട്ട് ബെഡിന്റെ വരവ്. ഇതിലുള്ള ആപ്പ് ഉപയോഗിച്ച് ഇവ കൃത്യമായി അറിയാനും നിങ്ങളെ സഹായിക്കും.

മ്യൂസ് ഹെഡ് ബാന്‍ഡ്

ഉറങ്ങാന്‍ സഹായിക്കുന്ന മറ്റൊരു ഗാഡ്ജറ്റാണ് മ്യൂസ് ഹെഡ് ബാന്‍ഡ്. തലച്ചോറിന് ഉറക്കം ആവശ്യമെന്നു തോന്നുന്ന സമയത്ത് കൃത്യമായി ഉറങ്ങാന്‍ ഹെഡ് ബാന്‍ഡ് നിങ്ങളെ സഹായിക്കും. ഈ ബാന്‍ഡ് തലയില്‍കെട്ടുന്നതിലൂടെ നിങ്ങളുടെ ശാരീരിക പ്രവൃത്തികളെ നിരീക്ഷിച്ച് ഉറക്കം അവശ്യമെങ്കില്‍ നിര്‍ദേശിക്കുന്നു. ഇതിനായി ബ്രയിന്‍ വേവ്‌സിനെ കൃത്യമായി നിരീക്ഷിക്കുകയാണ് ബാന്‍ഡ് ചെയ്യുന്ന പ്രധാന പ്രവൃത്തി.

ഹൈഡ് ആന്‍ഡ് സ്ലീപ്പ് - സ്മാര്‍ട്ട് പില്ലോ

തലയണയ്‌ക്കെന്താ ഇവിടെ കാര്യമെന്നു ചിന്തിക്കുന്നുണ്ടാകും അല്ലേ... നല്ല ഉറക്കത്തിനു തലയണ വഹിക്കുന്ന പങ്ക് ഏറെയാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ. നല്ല ഉറക്കം ലഭിക്കാന്‍ നാസയുടെ സ്മാര്‍ട്ട് ടെക്ക്‌നോളജി ഉപയോഗിച്ചു നിര്‍മിച്ച പില്ലോയാണിത്. ഇതിനായി വ്യത്യസ്തതരം സാമഗ്രികളാണ് തലയണയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇവ തികച്ചും ടെംപറേച്ചര്‍ സെന്‍സിറ്റീവാണ്. അതായത് ശരീരോഷ്മാവിനെ അടിസ്ഥാനമാക്കി തലയണ സ്വയം ഉഷ്മാവ് ക്രമീകരിക്കും. ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ഫിലിപ്‌സ് ഹ്യൂ വെല്‍നസ് സ്മാര്‍ട്ട് ലൈറ്റ്

ബെഡ്‌റൂമില്‍ പ്രത്യേക രീതിയില്‍ ലൈറ്റ് ക്രമീകരിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. വിദഗ്ദര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഫിലിപ്‌സിന്റെ ഹ്യൂ വെല്‍നസ് ലാപ് ഒരു യുണീക് വൈഫൈ കണക്ടഡ് ബള്‍ബാണ്. കൃത്യമായി ഇന്റന്‍സിറ്റിയില്‍ വെളിച്ചം പ്രതിനിധാനം ചെയ്യാന്‍ ഈ ബള്‍ബിനു കഴിയും.

Most Read Articles
Best Mobiles in India
Read More About: gadgets news technology

Have a great day!
Read more...

English Summary

Most helpful Sleeping Gadgets to improve your sleep quality