നമ്മളിൽ പലരും കേട്ടിട്ടുപോലുമില്ലാത്ത അത്ഭുതപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങൾ


ഏതൊരു കാലഘട്ടത്തിലും വ്യത്യസ്തങ്ങളായ പല കണ്ടുപിടിത്തങ്ങളും ലോകത്ത് ഉണ്ടായിട്ടുണ്ട്. ചക്രം മുതൽ സ്മാർട്ഫോണുകൾ വരെ നീളുന്ന കാലഘട്ടങ്ങളിലൂടെയുള്ള കണ്ടുപിടിത്തങ്ങളുടെ കഥ പറയുക എന്നത് ഏറെ ശ്രമകരമായ ഒന്നാണ് എന്നതിനാൽ ആ ദൗത്യത്തിലേക്ക് ഇറങ്ങിപ്പുറപ്പെടാൻ തത്കാലം ഇവിടെ മുതിരുന്നില്ല. പകരം ഇന്നത്തെ കാലഘട്ടത്തിൽ നമ്മളിൽ പലരും അറിയാതെ പോകുന്ന നമ്മളിൽ പലരും കണ്ടിട്ടും കേട്ടിട്ടുപോലുമില്ലാത്ത ചില അതിശയകരമായ കണ്ടുപിടിത്തങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.

Advertisement

ബാത്റൂമിലെ തിയേറ്റർ

ടിവി പരിപാടികളും മറ്റും ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ എന്തിന് ബാത്റൂമിൽ ഉള്ളപ്പോൾ പോലും ഇവയെല്ലാം ആസ്വദിക്കാൻ സാധിക്കുന്ന ഒരു സൗകര്യമാണ് ഈ ചിത്രത്തിൽ കാണുന്ന ഡിസ്പ്ളേ. ചിത്രത്തിൽ ഉള്ളത് പോലെ നിലത്ത് വെള്ളംകയറാത്ത രീതിയിലാണ് ഇതിന്റെ സജ്ജീകരണം.

Advertisement
കൗണ്ട് ഡൗൺ ട്രാഫിക്ക് സിഗ്നൽ

തിരക്കേറിയ ട്രാഫിക് ജംക്ഷനുകളിൽ നമ്മൾ സ്ഥിരം കാണുന്ന ട്രാഫിക്ക് സിഗ്നൽ ലൈറ്റുകളിൽ ലൈറ്റുകൾക്കും നമ്പറുകൾക്കും പുറമെ കൗണ്ട് ഡൗൺ ലൈറ്റ് ആണെങ്കിൽ എങ്ങനെയുണ്ടാകും. അതാണ് ഈ ചിത്രത്തിൽ കാണുന്നത്.

നേരിട്ട് യുഎസ്ബി ചാർജ്ജ് ചെയ്യാൻ

നേരിട്ട് യുഎസ്ബി ചാർജ്ജ് ചെയ്യാനുള്ള പ്ളഗ് ഉണ്ടെങ്കിൽ എങ്ങനെയുണ്ടാകും. അതായത് നമ്മൾ ഉപയോഗിക്കുന്ന ചാർജ്ജറുകളിലെ യുഎസ്ബി കേബിൾ മാത്രം നേരിട്ട് ബന്ധിപ്പിക്കാൻ പറ്റുന്ന ഒരു സൗകര്യം. അതാണ് ഈ ചിത്രത്തിൽ കാണുന്നത്.

പിസ വെൻഡിങ് മെഷീൻ

കോള വെൻഡിങ് മെഷീൻ, സ്‌നാക്‌സ് വെൻഡിങ് മെഷീൻ എന്നിവയൊക്കെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ പിസ ഇതുപോലെ ലഭ്യമാകുകയാണെങ്കിലോ. അതാണ് ഈ മെഷീൻ. പണം നിക്ഷേപിച്ചാൽ ചൂടുള്ള പിസ നമ്മുടെ കയ്യിൽ നേരിട്ട് കിട്ടും.

തിരിക്കാവുന്ന ബെഞ്ചുകൾ

നല്ല മഴയൊക്കെ പെയ്തു കഴിഞ്ഞ നേരത്ത് തെരുവിലേക്കിറങ്ങി ഒരു ബെഞ്ചിൽ ഇരിക്കാൻ നോക്കുമ്പോൾ ആണ് ബെഞ്ചിൽ മൊത്തം വെള്ളം. അതൊന്ന് മറിച്ചിടാൻ പറ്റുമെങ്കിൽ എത്ര നന്നായിരുന്നു എന്ന് നമ്മൾ പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ടാകും. എന്നാൽ അതിന് പരിഹാരമാണ് ഈ തിരിക്കാവുന്ന ബെഞ്ച്.

ഒരു തുള്ളി പോലും പുറത്തുപോവില്ല

ഈ ഗ്ലാസ് നിങ്ങൾ ചിത്രത്തിൽ കാണുന്നത് പോലെയുള്ള ഒരു സൗകര്യം ആണ് സൃഷ്ടിക്കുക. അതായത് പുറമേക്ക് നീങ്ങി വരുന്ന ഓരോ തുള്ളിയും ഈ കപ്പിന്റെ താഴെഭാഗത്തുള്ള വിടവിലൂടെ അകത്തേക്ക് തന്നെ കയറുന്ന സംവിധാനം.

ബാഗും തൊപ്പിയും ഒരുമിച്ച്

ബാഗും തൊപ്പിയും ഒരേപോലെ കൂടിച്ചേർന്ന ഒരു ഉൽപ്പന്നം. വേണമെങ്കിൽ ഒരു കോട്ടിന്റെ സംരക്ഷണവും ഇത് നൽകും. നമ്മുടെയൊക്കെ കുട്ടിക്കാലത്ത് ഇതുപോലെ ഒരെണ്ണം ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നാഗ്രഹിച്ചുപോകുന്നു.

അല്പം വ്യത്യസ്തമായ ഒരു ചാർജ്ജർ

വ്യത്യസ്തങ്ങളായ പല ചാർജ്ജറുകളും ഫോൺ ചാർജ്ജ് ചെയ്യുന്ന മാർഗ്ഗങ്ങളും നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഉപയോഗിച്ചിട്ടുമുള്ളതാവും. അതുപോലെ വ്യത്യസ്തമായ ഒന്നാണ് ഈ ചാർജ്ജർ. ചൂടോ തണുപ്പോ ഉള്ള വെള്ളം ഈ ഉപകരണത്തിൽ വെച്ചാൽ മതി. ഫോൺ ചാർജ്ജ് ചെയ്യാൻ സാധിക്കും.

സൂര്യവെളിച്ചത്തിൽ ചാർജ്ജ് ചെയ്യുന്നത്

നമ്മുടെ സ്മാർട്ഫോണോ ടാബ്ലെറ്റോ എല്ലാം തന്നെ സൂര്യവെളിച്ചത്തിൽ ചാർജ്ജ് ചെയ്യാൻ സഹായിക്കുന്നതാണ് ഈ ഈ ചാർജർ. ചിത്രത്തിൽ കാണുന്നത് പോലെ സൂര്യവെളിച്ചത്തിന് നേരെയായി എവിടെയെങ്കിലും ഘടിപ്പിച്ചാൽ മതി ഈ ചാർജർ.

ഇയർഫോൺ ഇനി കെട്ടിക്കുടുങ്ങില്ല

വയറോട് കൂടിയ ഇയർഫോൺ ഉപയോഗിക്കുന്ന നല്ലൊരു കൂട്ടം ആളുകളും നേരിടുന്ന പ്രശ്നമാണ് പരസ്പരം രണ്ടും കെട്ടിക്കുടുങ്ങുന്ന പ്രശ്നം. ഇതിനൊരു അപവാദവും പരിഹാരവുമാണ് ചിത്രത്തിൽ കാണുന്നത് പോലുള്ള ഈ ഇയർഫോൺ.

ഇതുപോലുള്ള നമ്മളിൽ പലരും കണ്ടിട്ടും കേട്ടിട്ടുപോലുമില്ലാത്ത 10 പുതിയ കണ്ടുപിടുത്തങ്ങളുമായി നാളെ വീണ്ടും കാണാം.

Best Mobiles in India

English Summary

New Products or Inventions that Most People Don't Know About.