കയ്യിൽ വാച്ച് പോലെ കെട്ടാവുന്ന ഫോണുമായി നൂബിയ; ഇറ്റ് ചരിത്രനേട്ടം!


ചൈനീസ്സ്മാർട്ഫോൺ നിർമാതാക്കളായ ZTE 'ലോകത്തിലെ ഏറ്റവും നൂതനമായ ധരിക്കാവുന്ന സ്മാർട്ട്ഫോൺ' എന്നു പേരിട്ടിരിക്കുന്ന വാച്ച് പുറത്തിറക്കി. നൂബിയ ആൽഫാ എന്ന് പേരിട്ടിരിക്കുന്ന ഈ വാച്ച് സ്മാർട്ഫോൺ കയ്യിൽ വാച്ച് പോലെ ധരിച്ചു ഉപയോഗിക്കാവുന്ന ഫോൺ ആണ്. നീണ്ട OLED സ്ക്രീനിലാണ് ഈ വാച്ച് ഫോൺ സെറ്റ് ചെയ്തിരിക്കുന്നത്.

കോളുകൾ വിളിക്കാം, ഫിറ്റ്നസ് ട്രാക്കർ, അറിയിപ്പുകൾ, നോട്ടിഫിക്കേഷനുകൾ തുടങ്ങി ഒരുപിടി കാര്യങ്ങൾ ഇതുകൊണ്ട് ചെയ്യാൻ സാധിക്കും. ഈ വര്ഷം തന്നെ ഈ നൂബിയ ആൽഫ വിപണിയിൽ എത്തുമെന്നും ഉറപ്പിക്കാം. നിലവിൽ ഇതിന്റെ പ്രോട്ടോടൈപ്പ് ഡിവൈസ് ആണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

'ലോകത്തിലെ ഏറ്റവും നൂതനമായ ധരിക്കാവുന്ന സ്മാർട്ട്ഫോൺ' എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്. സംഭവം ശരിയുമാണ്. കാരണം സ്മാർട്ട് വാച്ചുകളും സ്മാർട്ട് ഫോണുകളും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അതിന് രണ്ടിനും ഇടയിലായി ഇങ്ങനെ ഒരു വാച്ച് ഫോൺ എന്ന സങ്കല്പം വെറും സങ്കല്പം മാത്രമായി അവശേഷിപ്പിക്കാതെ പ്രാവർത്തികമാക്കിയിരിക്കുകയാണ് കമ്പനി.

പ്രധാന സവിശേഷതകൾ

4G നെറ്റ്വർക്ക് കണക്റ്റിവിറ്റി ഉപയോഗിച്ച് കോളുകൾ

സംഗീതവും വീഡിയോകളും പ്ലേ ചെയ്യുന്നു

ഫിറ്റ്നസ് ട്രാക്കർ ആയി പ്രവർത്തിക്കാനാകും

ഫോട്ടോകളോ അല്ലെങ്കിൽ വീഡിയോ കോളുകളോ ചെയ്യാം

നോട്ടിഫിക്കേഷനുകൾ

പണമിടപാട് നടത്താനുള്ള സൗകര്യം

'ഫൈൻഡ് മൈ ഫോൺ' ഉപയോഗിക്കാനുള്ള സൗകര്യം

സ്മാർട്ഫോൺ രംഗം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം നൂതനമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരത്തിലുള്ള നിരവധി പരീക്ഷണങ്ങളാണ് നമ്മൾ നിത്യവും കണ്ടുകൊണ്ടിരിക്കുന്നത്. ഇതിൽ ചെറിയ കമ്പനികളും വലിയ കമ്പനികളും സ്റ്റാർട്ടപ്പ് കമ്പനികളും വരെയുണ്ട്. എങ്ങനെയൊക്കെ ആയാലും ഇത്തരത്തിൽ കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുമ്പോൾ വ്യത്യസ്തങ്ങളായ ഇതുപോലുള്ള ഉപകരണങ്ങൾ ഇനിയും നമുക്ക് ലഭിക്കും എന്ന് ഉറപ്പിക്കാം.

Most Read Articles
Best Mobiles in India
Read More About: nubia watch smart watch gadgets

Have a great day!
Read more...

English Summary

Nubia Introduced Alpha Wearable Smartphone Watch..