താങ്ങാവുന്ന വിലയില്‍ മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച സ്മാര്‍ട്ട് ബാന്‍ഡ്; ഒറിയാമോ ടെംപോ 2 റിവ്യൂ

ഒരേസമയം ഫിറ്റ്‌നസും സ്റ്റൈലും ഒത്തിണങ്ങിയ സ്മാര്‍ട്ട് ബാന്‍ഡിന് ആവശ്യക്കാരും ഏറെ. ഇതുതന്നെയാണ് താങ്ങാവുന്ന വിലയില്‍ മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച സ്മാര്‍ട്ട് ബാന്‍ഡ് പുറത്തിറക്കാന്‍ ഒറിയാമോ


ആരോഗ്യത്തെക്കുറിച്ച് ഏറെ ബോധവാന്മാരാണ് ഇന്ത്യയിലെ യുവാക്കളും മധ്യവയസ്‌കരുമിന്ന്. ഹെല്‍ത്ത് ട്രാക്കിംഗ് മുതല്‍ മെസ്സേജ് നോട്ടിഫിക്കേഷനും കോള്‍ നോട്ടിഫിക്കേഷനും വരെ നല്‍കുന്ന സ്മാര്‍ട്ട് ബാന്‍ഡിന് ആരാധകരേറെയാണ്. ഒരേസമയം ഫിറ്റ്‌നസും സ്റ്റൈലും ഒത്തിണങ്ങിയ സ്മാര്‍ട്ട് ബാന്‍ഡിന് ആവശ്യക്കാരും ഏറെ. ഇതുതന്നെയാണ് താങ്ങാവുന്ന വിലയില്‍ മികച്ച ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ച സ്മാര്‍ട്ട് ബാന്‍ഡ് പുറത്തിറക്കാന്‍ ഒറിയാമോ തീരുമാനിച്ചതും.

Advertisement

ട്രാന്‍സിഷന്‍ ഹോള്‍ഡിംഗ്‌സിന്റെ കീഴിലുള്ള കമ്പനിയായ ഒറിയാമോ പുറത്തിറക്കിയ പുത്തന്‍ സ്മാര്‍ട്ട്ബാന്‍ഡ് മോഡലാണ് ടെംപോ 2. വലിപ്പമേറിയ കളര്‍ സ്‌ക്രീനാണ് ബാന്‍ഡിന്റെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല വിലയും കുറവാണ്. ശ്രേണിയിലെ മറ്റുള്ള മോഡലുകളെ അപേക്ഷിച്ച് സവിശേഷതകള്‍ ഏറെയുള്ള ഈ മോഡലിന്റെ വില 2,999 രൂപയാണ്.

Advertisement

ജിസ്‌ബോട്ടിനു ലഭിച്ചൊരു മോഡല്‍ ഇവിടെ വായനക്കാര്‍ക്കായി റിവ്യൂ ചെയ്യുകയാണ്. മികവുകളും കുറവുകളും ഈ എഴുത്തിലൂടെ നിങ്ങള്‍ക്കായി ഉള്‍ക്കൊള്ളിക്കുന്നുണ്ട്. തുടര്‍ന്നു വായിക്കൂ...

ഡിസൈന്‍

ഡിസൈന്‍ മികവുറ്റതാക്കാന്‍ ഏറെ കടമ്പകള്‍ കമ്പനിക്കു കടക്കേണ്ടതായിട്ടുണ്ട്. കാരണം അത്രയ്ക്ക് മികവുറ്റ രീതിയിലാണ് ബാന്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. റബ്ബറി ഫിന്‍സും സ്ട്രാപ്പും വലിപ്പമേറിയ ഡിസ്‌പ്ലേയും ബാന്‍ഡിന് രൂപഭംഗി വര്‍ദ്ധിപ്പിക്കുന്നു. ഡീചെയിഞ്ചബിള്‍ സ്ട്രാപ്പായതു കൊണ്ടുതന്നെ ആവശ്യമെങ്കില്‍ മാറ്റി മാറ്റി ഉപയോഗിക്കാന്‍ കഴിയും.

നാലു സെന്‍സറുകളാണ് ബാന്‍ഡിനുള്ളത്. ദൈനം- ദിന പ്രവര്‍ത്തികള്‍ വിലയിരുത്തുന്നതിനായാണ് സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് നിറത്തില്‍ മാത്രാണ് ഒറിയാമോ സ്മാര്‍ട്ട് ബാന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

50 മീറ്റര്‍ വരെ വാട്ടര്‍ റെസിസ്റ്റന്റ്

വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റസിസ്റ്റന്‍സോടു കൂടിയ സ്മാര്‍ട്ട് ബാന്‍ഡാണ് ഒറിയാമോ ടെംപോ 2. 50 മീറ്റര്‍ വരെ വെള്ളത്തില്‍ ബാന്‍ഡ് സുരക്ഷിതമാണ്. ഷവറിനു കീഴിലുള്ള ഉപയോഗത്തില്‍ ബാന്‍ഡ് മികവു പുലര്‍ത്തിയതായി റിവ്യൂവില്‍ കണ്ടെത്തി. ഫിറ്റ്‌നസ് ട്രാക്കറിനും യാതൊരു പ്രശ്‌നവും സംഭവിച്ചില്ല. ഐ.പി 67 സ്പ്ലാഷ് റെസിസ്റ്റീവിറ്റിയും ഈ മോഡലിനുണ്ട്.

ഡിസ്‌പ്ലേ

0.96 ഇഞ്ച് ഐ.പി.എസ് മള്‍ട്ടി കളര്‍ ഡിസ്‌പ്ലേ എച്ച്.ഡി റെസലൂഷനോടു കൂടിയതാണ്. സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിച്ചുള്ള ഉപയോഗത്തിന് ഏറെ സഹായകമായ മോഡലാണിത്. കാരണം കോള്‍/ മെസ്സേജ് നോട്ടിഫിക്കേഷന്‍ വലിയ സ്‌ക്രീനില്‍ വളരെ വലുതായി തെളിഞ്ഞു കാണാം. യാത്ര ചെയ്യുന്ന വേളയില്‍ ഇത് ഏറെ ഉപയോഗപ്രദമാണ്. മാത്രമല്ല ഫിറ്റ്‌നസ് ട്രാക്കിംഗ് സമയത്തും ഇത് സഹായകമാണ്.

സവിശേഷതകള്‍

സമയം, തീയതി, ബ്ലൂടൂത്ത് നോട്ടിഫിക്കേഷന്‍, ബാറ്ററി സ്റ്റാറ്റസ് ഉള്‍പ്പടെയുള്ളവ തെളിഞ്ഞു കാണുന്ന സ്‌ക്രീനാണ് ടെംപോ 2വിലുള്ളത്. എത്രത്തോളം സ്റ്റെപ്പ് നടന്നുവെന്നും എത്ര കലോറി ചെലവഴിച്ചുവെന്നും ട്രാക്കര്‍ നിങ്ങള്‍ക്കായി പറഞ്ഞു നല്‍കും. അതും വളരെ കൃത്യമായിത്തന്നെ.


റോപ്പ് സ്‌കീപ്പിംഗ്, റണ്ണിംഗ്, സൈക്ലിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തികളും ഈ ബാന്‍ഡ് കൃത്യമായി നിരീക്ഷിക്കുമെന്നത് വലിയ പ്രത്യേകതയാണ്. ഇതിനെല്ലാമുപരിയായി സ്ലീപ്പ് മോണിറ്ററിംഗും ഒറാമിയോ ടെംപോ 2 നടത്തും. കൃത്യമായ നോട്ടിഫിക്കേഷന്‍ നല്‍കാനും ബാന്‍ഡ് മറക്കില്ല.


ബിള്‍ട്ട് ഇന്‍ വൈബ്രേറ്ററാണ് ബാന്‍ഡിന്റെ മറ്റൊരു പ്രത്യേകത. ഫോണ്‍ കോള്‍ വരുന്ന സമയത്തും മെസ്സേജ് വരുന്ന സമയത്തും വൈബ്രേഷനോടു കൂടിയ അലേര്‍ട്ട് നല്‍കും. എന്നാല്‍ ഒരു കാര്യം ശ്രദ്ധിക്കുക. വിളിക്കുന്ന ആളുടെ പേരോ ഫോണ്‍ നമ്പരോ ഡിസ്‌പ്ലേയില്‍ തെളിയില്ല. ഇതൊരു പോരായ്മയാണ്.

ബാറ്ററി കരുത്ത്

20 ദിവസത്തെ ബാറ്ററി ബാക്കപ്പാണ് കമ്പനി അവകാശപ്പെടുന്നത്. എം.ഐ ബാന്‍ഡ് എച്ച്.ആര്‍.എക്‌സ് എഡിഷനു സമാനമാണിത്. റിവ്യൂ സമയത്ത് രണ്ടാഴ്ചത്തെ ബാക്കപ്പാണ് ലഭിച്ചത്. ചാര്‍ജ് ചെയ്യാനായി ബിള്‍ട്ട് ഇന്‍ യു.എസ്.ബി ബാന്‍ഡിലുണ്ട്.

ചുരുക്കം

2,999 രൂപയ്ക്ക് മികച്ച ഫീച്ചറുകളാണ് സ്മാര്‍ട്ട് ബാന്‍ഡില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതില്‍ ബാറ്ററി ബാക്കപ്പും കരുത്തന്‍ ഡിസ്‌പ്ലേയുമാണ് എടുത്തുപറയാവുന്ന സവിശേഷത. ഫോണ്‍ കോള്‍ നോട്ടിഫിക്കേഷന്‍ സമയത്ത് നമ്പരോ പേരോ തെളിയില്ലെന്നതു മാത്രമാണ് പോരായ്മ. ഇതൊഴിച്ചാല്‍ തികച്ചും പ്രീമിയം സ്മാര്‍ട്ട് ബാന്‍ഡാണ് ഒറിയാമോ ടെംപോ 2.

Best Mobiles in India

English Summary

Health is becoming the first priority for the young and the old in India nowadays. Starting from health tracking to receiving messages or social media notifications, smart fit bands serve multiple needs of today's consumer, and people are also looking for some best fitness trackers in a budget range which delivers all the health tracking features.