വായുവിലൂടെ വൈദ്യുതി


വൈഫൈയിലൂടെ ഇന്റര്‍നെറ്റ്‌ ആസ്വദിക്കാനാവുമെന്നറിയാല്ലോ. വയര്‍ലെസായി ഇന്റര്‍നെറ്റിനൊപ്പം കുറച്ച് ചാര്‍ജ് കൂടി കിട്ടിയാലോ? ഒരേസമയം ഇന്റര്‍നെറ്റും വൈദ്യുതിയും വയര്‍ലെസ്സായി എത്തിക്കാന്‍ സഹായിക്കുന്നൊരു സംവിധാനമാണ് ഒരുകൂട്ടം എഞ്ചിനിയര്‍മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Advertisement

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

Advertisement

വായുവിലൂടെ വൈദ്യുതി

വാംസി തല്ലയുടെ നേതൃത്വത്തില്‍ വാഷിംഗ്‌ടണ്‍ സര്‍വകലാശാലയിലെ എഞ്ചിനിയര്‍മാരാണ് ഈ പുതിയ സംവിധാനം വികസിപ്പിച്ചെടുത്തത്.

വായുവിലൂടെ വൈദ്യുതി

'പവര്‍ ഓവര്‍ വൈഫൈ' (Power Over WiFi - PoWiFi) എന്നാണീ സംവിധാനത്തിന്‍റെ പേര്.

വായുവിലൂടെ വൈദ്യുതി

ചെറിയ അളവില്‍ വൈദ്യുതി ആവശ്യമായ ക്യാമറ സെന്‍സറുകള്‍ ഫിറ്റ്‌നസ് ട്രാക്കറുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ വയര്‍ലെസ്സായി ചാര്‍ജുചെയ്യാന്‍ ഇതിലൂടെ സാധിക്കും.

വായുവിലൂടെ വൈദ്യുതി

അതേസമയം മൊബൈല്‍ ഫോണുകള്‍, ടാബുകള്‍ മുതലായ ഉപകരണങ്ങള്‍ ചാര്‍ജുചെയ്യാന്‍ കഴിയില്ല.

വായുവിലൂടെ വൈദ്യുതി

ഒരേസമയം വൈഫൈ റൂട്ടറും വയര്‍ലെസ് ചാര്‍ജറുമായി പ്രവര്‍ത്തിക്കുന്ന രീതിയിലാണിതിന്‍റെ രൂപകല്പന.

വായുവിലൂടെ വൈദ്യുതി

ഇത് ഉപയോഗിച്ച് 5 മീറ്റര്‍ ദൂരെയുള്ള വിജിഎ ക്യാമറ ചാര്‍ജ് ചെയ്യാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. കൂടാതെ രണ്ടര മണിക്കൂര്‍കൊണ്ട് ഒരു വിയറബിള്‍ ഫിറ്റ്‌നസ് ട്രാക്കറില്‍ 40 ശതമാനം ചാര്‍ജ് നിറയ്ക്കാനും സാധിച്ചു.

വായുവിലൂടെ വൈദ്യുതി

നേരിയ തോതില്‍ മാത്രമേ വായുവിലൂടെ വൈദ്യുതി പ്രവഹിക്കുന്നുള്ളൂ, അതിനാല്‍ ഭയപ്പെടാനൊന്നുമില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

വായുവിലൂടെ വൈദ്യുതി

പരീക്ഷണാത്ഥര്‍ത്തില്‍ 6 വീടുകളില്‍ PoWiFi സ്ഥാപിച്ച് നടത്തിയ ടെസ്റ്റിങ്ങില്‍, ചാര്‍ജുചെയ്യുന്നത് ഇന്റര്‍നെറ്റ് സിഗ്നലിനെ ബാധിക്കുന്നില്ലെന്ന്‍ തെളിയിച്ചതായാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

വായുവിലൂടെ വൈദ്യുതി

വരുംനാളുകളില്‍ PoWiFi കൂടുതല്‍ ക്ഷമതയുള്ളതാക്കാനും അതിലൂടെ കൂടുതല്‍ ദൂരത്തേക്ക് വൈദ്യുതി ട്രാന്‍സ്മിറ്റ് ചെയ്യാനും കഴിയുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

Best Mobiles in India

English Summary

Powifi - Power & Internet over wifi.