ജീവിതം ഈസിയാക്കും ഈ റോബോട്ടുകള്‍


സാങ്കേതികരംഗം ഇന്ന് വളര്‍ച്ചയുടെ പാതയിലാണ്. ഓരോ ദിവസവും ഓരോ കണ്ടുപിടിത്തങ്ങള്‍ ഉണ്ടാകുന്നു. ഇതില്‍ മനുഷ്യരുടെ ജീവിതസാഹചര്യം ലഘൂകരിക്കുന്നതിനും അടിയന്തരഘട്ടങ്ങളില്‍ സേവനം ലഭ്യമാക്കുന്നതിനും വേണ്ടി കണ്ടുപിടിക്കപ്പെട്ട റോബോട്ടുകള്‍ തന്നെയാണ് ഈ നൂറ്റാണ്ടിലെ ഏറ്റവുംവലിയ സാങ്കേതിക വളര്‍ച്ചയുടെ തെളിവ്. ആഗോളതലത്തില്‍ പല കമ്പനികളും റോബോട്ടുകളുടെ സേവനം ഇതിനോടകം ഉപയോഗപ്പെടുത്തി വരികയാണ്.

Advertisement

രണ്ടുദിവസം മുന്‍പാണ് നമ്മുടെ കൊച്ചുകേരളത്തിലും കെ പി ബോട്ട് എന്ന കൃത്രിമബുദ്ധി യോട് കൂടിയ റോബോട്ടിനെ കേരള പോലീസും അവതരിപ്പിച്ചത്. അതായത് സാങ്കേതിക രംഗത്തെ വളര്‍ച്ച റോബോട്ടിന് രൂപത്തില്‍ ഈ നൂറ്റാണ്ടില്‍ തന്നെ എല്ലായിടത്തും എത്തും. നിലവില്‍ ലോകമെമ്പാടും ഉപയോഗിച്ചുവരുന്ന റോബോട്ടുകളെ കുറിച്ച് പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ. അവയെ അടുത്തറിയാന്‍ തുടര്‍ന്നു വായിക്കുക.

Advertisement

പെപ്പര്‍

ഒരു ജാപ്പനീസ് ഹ്യൂമ നോയിഡ് റോബോട്ടാണ് പെപ്പര്‍. മനുഷ്യന്റെ ഇമോഷന്‍ കൃത്യമായി രേഖപ്പെടുത്താന്‍ ഇവന് കഴിയും. അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യും. മാസ് വാടകയ്ക്കും ജപ്പാന്‍ ഇവനെ നല്‍കുന്നുണ്ട്.

എല്‍ എസ് ത്രീ ബിഗ് ഡോഗ്

പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ ബോസ്റ്റണ്‍ ഡൈനാമിക്‌സ് നിര്‍മ്മിച്ച റോബോട്ടാണ് ബിഗ് ഡോഗ് സൈന്യത്തിന് ഇവന്റെ സേവനം ഉപയോഗപ്പെടുത്താം. 180 കിലോഗ്രാം ഭാരമുള്ള വസ്തുവിനെ 200 മൈല്‍ വരെ ഇവന്‍ ചുമക്കും .

സ്‌പോട്ട്

ബോ ബോസ്റ്റണ്‍ ഡൈനാമിക്‌സ് ഇന്ത്യ തന്നെ്‌നെ മറ്റൊരു റോബോട്ടിക് മോഡലാണ് സ്‌പോട്ട്. ബിഗ് ഡോഗിനെ അപേക്ഷിച്ച് ചെറിയ റോബോട്ടാണ് ഇവന്‍. ചാടാനും ഓടാനും ഉയരം കീഴടക്കാനും എല്ലാം ഇവന് കഴിവുണ്ട്. 73 കിലോഗ്രാമാണ് ഭാരം.

റോബെയര്‍

ടെഡ്ഡി ബെയര്‍ മാതൃകയിലുള്ള ഹൈടെക്ക് റോബോട്ടാണ് റോബെയര്‍. അവശയതയുള്ളവരെ കിടക്കയില്‍ നിന്നും എടുത്തയുയര്‍ത്തി വീര്‍ചെയറില്‍ ഇരുത്താനും ഇവന്‍ സഹായിക്കും. ഹ്യൂമന്‍ ഇന്ററാക്ടീവ് റോബോട്ട് റിസര്‍ച്ച് ടീമിന്റെ മൂന്നാമത്തെ റോബോട്ടാണ് റോബെയര്‍.

നാവോ

ജപ്പാനിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ ടോകിയോ-മിറ്റ്‌സുബിഷി യു.എഫ്.ജെയില്‍ റോബോട്ടുകള്‍ക്കും തൊഴില്‍ നല്‍കുന്നുണ്ട്. ബാങ്കിലെത്തുന്നവര്‍ക്ക് അക്കൗണ്ട് തുടങ്ങാന്‍ സഹായിക്കുക, കസ്റ്റമര്‍ സപ്പോര്‍ട്ട് നല്‍കുക എന്നിവയിലടക്കം നാവോ റോബോട്ടുകള്‍ സഹായിക്കും.

ഹിച്ച്‌ബോട്ട്

റയേഴ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിര്‍മിച്ച റോബോട്ടാണ് ഹിച്ച്‌ബോട്ട്. ക്യാമറ, ബാറ്ററി, മതര്‍ബോഡ്, ടാബ്ലെറ്റ്, ജി.പി.എസ് എന്നിവ ഉള്‍ക്കൊള്ളിച്ചതാണ് ഹിച്ച് ബോട്ടെന്ന റോബോട്ട്.

മുറാറ്റ

ലോകത്തിലെ ആദ്യ റോബോട്ട് ചിയര്‍ ലീഡറാണ് മുറാറ്റ. പാര്‍ട്ടി സമയത്ത് നൃത്തം ചെയ്യാനും വിവിധ നിറത്തിലുള്ള ലൈറ്റകുള്‍ നല്‍കി പാര്‍ട്ടി കൊഴുപ്പിക്കാനും ഇവന്‍ സഹായിക്കും. മൈക്രോഫോണും ഇന്‍ഫ്രാറെഡ് സെന്‍സറും ഇതിനായുണ്ട്.

അതീന

മനുഷ്യ രൂപമുള്ള ആദ്യ റോബോട്ടായ അതീനയാണ് പണം നല്‍കി ആദ്യ വിമാന യാത്ര നടത്തിയത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലായിരുന്നു കന്നിയാത്ര. ജര്‍മന്‍ വിമാനക്കമ്പനിയായ ലുഫ്താന്‍സയിലാണ് അതീന യാത്ര നടത്തിയത്.

ഹെന്ന ഹോട്ടല്‍

വിയേഡ് ഹോട്ടല്‍ അഥവാ വൃത്തിഹീനമായ ഹോട്ടല്‍ എന്ന ജപ്പാനിലെ ഹോട്ടലില്‍ മിക്കവാറും എല്ലാ തൊഴിലാളികളും റോബോട്ടുകളാണ്. ജപ്പാനിലെ ഹെന്ന ഹോട്ടലില്‍ മുഴുവനും റോബോട്ടുകളാണ് ജോലിനോക്കുന്നത്. ചെക്കിന്‍ ചെയ്യുന്ന സമയത്ത് ഫേഷ്യല്‍ റെക്കഗ്നിഷന്‍ നടത്തുന്നതു പോലും റോബോട്ടുകളാണ്.

സ്ട്രിപ്പര്‍ ബോട്ട്

നൃത്തം ചെയ്യുന്ന റോബോട്ടാണ് സ്ട്രിപ്പര്‍ ബോട്ടുകള്‍. ജര്‍മന്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്പറായ തോബിറ്റ് ആണ് ഇവനെ അവതരിപ്പിച്ചത്. പാട്ടിട്ടു നല്‍കിയാല്‍ അതിനൊത്ത് ഇവന്‍ നൃത്തം ചെയ്യും. ബി.ബൂി.സി റിപ്പോര്‍ട്ടു പ്രകാരം 39,500 ഡോളറിന് ഇവനെ വാങ്ങാനാകും.

കുറാറ്റാസ്

120,000,000 ചൈനീസ് യെന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്കീ റോബോട്ടിനെ വാങ്ങാനാകും. ഹോളിവുഡ് പടങ്ങളെ വെല്ലുന്ന രീതിയിലാണ് കുറാറ്റ്‌സിന്റെ നിര്‍മാണം. 3.8 മീറ്റര്‍ ഉയരവും അഞ്ച് ടണ്‍ ഭാരവുമുണ്ട്. മിനിറ്റില്‍ 6,000 റൗണ്ട് വെടിവെയ്ക്കാനും ഇവനു കഴിയും. ആമസോണിലൂടെയാണ് വില്‍പ്പന.

സെഡ്-മെഷീന്‍സ്

മ്യൂസിക്ക് പെര്‍ഫോമിംഗ് റോബോട്ടുകളെയാണ് സെഡ്-മെഷീന്‍സ് എന്നു പറയുന്നത്. ജപ്പാനിലെ ഒരുകൂട്ടം റോബോട്ടിക്റ്റ്‌സാണ് നിര്‍മാണത്തിനു പിന്നില്‍. 78 വിരലുകളുള്ള ട്വിറ്റാറിസ്റ്റും 22 കൈകളുള്ള ഡ്രമ്മറും റോബോട്ടുകളിലുണ്ട്. ഇയിടെ റോബോട്ടുകളെവെച്ച് ഒരു ആല്‍ബം പോലും ഇവര്‍ പുറത്തിറക്കുകുണ്ടായി.

ഇന്‍സെക്ട് റോബോട്ട്‌സ്

പ്രാണികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് ഹാര്‍വാഡിലെ വൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച റോബോട്ടാണ് ഇന്‍സെക്ട് റോബോട്ടുകള്‍. നിരീക്ഷണ ദൗത്യങ്ങളുടെ ഭാഗമായി വെള്ളത്തിന്റെ പ്രതലത്തില്‍ നില്‍ക്കാനും ചാടിനടക്കാനും ഈ റോബേട്ടുകള്‍ക്കാവും.

ക്രോക്‌റോച്ച് റോബോട്ട്

പാറ്റയുടെ രൂപത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് നിര്‍മിച്ച റോബോട്ടുകളാണ് ക്രോക്‌റോച്ച് റോബോട്ട്. ചെറിയ സുഷിരങ്ങളിലേക്കു കടന്നുചെന്ന് നിരീക്ഷണം നടത്താനും ഇവയ്ക്കാകും. സെന്‍സറുകളില്ലെന്നതാണ് പ്രത്യേകത.

ബയോണിക് കംഗാരൂ

ജര്‍മന്‍ കമ്പനിയായ ഫെസ്റ്റോ നിര്‍മിച്ച റോബോട്ട് മോഡലാണ് ബയോണിക് കംഗാരു. കംഗാരുവിന്റെ രൂപസാദൃശ്യമാണ് ഈ റോബോട്ടുകള്‍ക്കുള്ളത്. കംഗാരുവിനെപ്പോലെത്തന്നെ ചാടിനടക്കാനും ഇവയ്ക്കു കഴിവുണ്ട്.

അറ്റ്‌ലസ്

പ്രമുഖ ഇലക്ടോണിക് നിര്‍മാതാക്കളായ ബോസ്റ്റേണ്‍ ഡൈനാമിക്‌സ് നിര്‍മിച്ച റോബോട്ട് മോഡലാണ് അറ്റ്‌ലസ്. ആറടി ഉയരമാണ് അറ്റ്‌ലസിനുള്ളത്. നിഞ്ചയടെ രൂപസാദൃശ്യമാണ് അറ്റ്‌ലസിനുള്ളത്.

ലേക്കാ

കുട്ടികള്‍ക്കായി നിര്‍മിച്ച റോബോട്ടാണ് ലേക്കാ. 390 ഡോളര്‍ മാത്രമാണ് വില. ഒരു ബോളുപോലെയാണ് രൂപം. കുട്ടുകളോടൊപ്പം നടന്ന് അവരെ കളിപ്പിക്കുകയാണ് ലക്ഷ്യം.

എല്‍.ജി ഹബ് റോബോട്ട്

പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ എല്‍.ജി നിര്‍മിച്ച റോബോട്ടാണ് ഹബ് റോബോട്ട്. ഗൂഗിളിന്റെ വോയിസ് അസിസ്റ്റന്‍സ് ഉപയോഗിച്ചാണ് പ്രവര്‍ത്തനം. നിലവില്‍ എല്‍.ജിയുടെ സ്മാര്‍ട്ട് ഉപകരണങ്ങളില്‍ ഘടിപ്പിച്ചു മാത്രമേ ഇവനെ ഉപയോഗിക്കാനാകൂ. ഉരുണ്ട മുഖമുള്ള ഹബ് റോബോട്ടിനെ കാണാനും സുന്ദരനാണ്.

ലിന്‍ക്‌സ് റോബോട്ട്

ഉബ്‌ടെക്ക് നിര്‍മിച്ച റഏാബോട്ടാമ് ലിന്‍ക്‌സ്. നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഗൂഗിള്‍ വോയിസ് അസിസ്റ്റന്‍സ് ഉപയോഗിച്ച് ഇവന്‍ മറുപടി നല്‍കും. ഫേസ് റെക്കഗ്നിഷനും ഇവന്‍ നടത്തും.

മോറോ

ഇവാബോട്ടാണ് മോറോയുടെ നിര്‍മാതാക്കള്‍. 30,000 ഡോളറാണ് വില. നല്‍കുന്ന വോയിസ് കമാന്റിനൊത്ത് പ്രവര്‍ത്തിക്കും. 4അടി ഉയരവും ഇവനുണ്ട്. 77 പൗണ്ടാണ് ഭാരം.

മൈകി

ഇലക്ട്രോണിക് നിര്‍മാതാക്കളായ ബോഷിന്റെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ റോബോട്ടാണ് മൈകി. ബേഷിന്റെ ഗ്രഹോപകരണങ്ങള്‍ അടക്കമുള്ളവയില്‍ ഇവനെ ഘടിപ്പിക്കാനാകും. വോയിസ് കമാന്റ് അനുസരിച്ച് ഇവന്‍ പ്രവര്‍ത്തിക്കും. അടുക്കളയില്‍ നല്ല സുഹൃത്താണിവന്‍.

എല്ലിക്

ആക്ടീവ് ഏജിംഗ് കംപാനിയനാണ് എല്ലിക്. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിരന്തരം ബന്ധം സ്ഥാപിക്കാന്‍ ഇവനിലൂടെ കഴിയും. ഇതിനായി അലക്‌സയ്ക്കു സമാനമായ ഡിജിറ്റല്‍ അസിസ്റ്റന്‍സ് ഉപയോഗിച്ചിരിക്കുന്നു.

നിസാന്‍

ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസാനും റോബോട്ട് നിര്‍മാണത്തില്‍ ഒട്ടും പിന്നിലല്ല. ആദ്യ പ്രോ പൈലറ്റ് റോബോട്ടിനെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സെല്‍ഫ് ഡ്രൈവിംഗ് സംവിധാനം ഉള്‍പ്പടെയുള്ളവ നിസാന്റെ റോബോട്ടിലുണ്ട്.

Best Mobiles in India

English Summary

Real-life robots that will make you think the future is now