400ജിബിയുടെ മെമ്മറി കാർഡുമായി സാന്‍ഡിസ്‌ക്


ഫോട്ടോഗ്രാഫിയില്‍ മെമ്മറി കാര്‍ഡുകള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. വിപണിയിലെ മിക്ക ക്യാമറകളിലും ചിത്രങ്ങള്‍ സംഭരിക്കുന്നതിനായി സെക്യൂര്‍ ഡിജിറ്റല്‍ കാര്‍ഡ് എന്ന എസ്ഡി കാര്‍ഡുകള്‍ ആണ് ഉപയോഗിച്ചു വരുന്നത്.

വിവിധ ബ്രാന്‍ഡുകളിലായി നിരവധി എസ്ഡി കാര്‍ഡുകള്‍ വിപണിയിലുണ്ടെങ്കിലും ഏതു കാര്‍ഡുകള്‍ തിരഞ്ഞെടുക്കണമെന്നത് മിക്കപ്പോഴും ആശക്കുഴപ്പം സൃഷ്ടിക്കും.

എന്നാല്‍ ഏവര്‍ക്കും അറിയാം, ഫ്‌ളാഷ് സ്‌റ്റോറേജ് സൊല്യൂഷന്‍സ് രംഗത്തെ ആഗോള പ്രമുഖരാണ് സാന്‍ഡിസ്‌ക് എന്ന്. ജനുവരിയില്‍ നടന്ന CES 2018ല്‍ ലോകത്തിലെ ഏറ്റവും ചെറിയ യുഎസ്ബി ടൈപ്പ് സി ഫ്‌ളാഷ് ഡ്രൈവ് ഡിസ്‌പ്ലേ അവതരിപ്പിച്ചു. 1TB ഡാറ്റ വരെ അതില്‍ സ്റ്റോര്‍ ചെയ്യാം. ഇതു കൂടാതെ ഏറ്റവും ചെറിയ അള്‍ട്രാ ഫിറ്റ് 256ജിബി ഫ്‌ളാഷ് ഡ്രൈവും അവതരിപ്പിച്ചു.

ഇതൊന്നും കൂടാതെ ഏറ്റവും അവസാനമായി അവതരിപ്പിച്ച ഒന്നാണ്, 400ജിബി കപ്പാസിറ്റിയുളള SanDisk Ultra microSDXC UHS-I card. നിലവില്‍ ഇന്ത്യയില്‍ സാന്‍ഡിസ്‌കില്‍ നിന്നുളള ഏറ്റവും വലിയ ശേഷിയുളള മൊബൈല്‍ സ്‌റ്റോറേജ് കാര്‍ഡാണ് ഇത്. ഫ്‌ളിപ്കാര്‍ട്ടിലൂടേയും ആമസോണിലൂടേയും മാത്രമേ നിങ്ങള്‍ക്കിതു വാങ്ങാന്‍ സാധിക്കൂ. 19,999 രൂപയാണ് ഇതിന്റെ വില.

How to Send a WhatsApp Chat Without Saving the Contact - MALAYALAM GIZBOT

100MB/s വരെ ഡാറ്റ ട്രാന്‍സ്ഫര്‍ വേഗതയുണ്ട്. കൂടാതെ ഒരു മിനിറ്റില്‍ 1200 സ്റ്റില്‍ ഫോട്ടോകളും എടുക്കാം. 40 മണിക്കൂര്‍ വരെ ഫുള്‍ എച്ച്ഡി വീഡിയോകള്‍ സ്‌റ്റോര്‍ ചെയ്യാനും സാധിക്കും. ആപ്ലിക്കേഷന്‍ ക്ലാസ് A1 സര്‍ട്ടിഫിക്കേഷനോടു കൂടിയാണ് ഈ കാര്‍ഡ് എത്തുന്നത്, അതായത് കാര്‍ഡില്‍ സംഭരിക്കുന്ന ആപ്‌സുകള്‍ താരതമ്യേന വേഗത്തില്‍ ലോഡ് ചെയ്യുമെന്നാണ്.

ഇന്റര്‍നെറ്റ് ഇല്ലാതെ കളിക്കാം ഈ മികച്ച ആന്‍ഡ്രോയിഡ് ഗെയിമുകള്‍

ഈ കാര്‍ഡില്‍ 10 വര്‍ഷത്തെ വാറന്റിയും ഉള്‍പ്പെടുന്നു. ഇതിനോടൊപ്പം സാന്‍ഡിസ്‌ക് മെമ്മറി സോണ്‍ ആപ്പും ലഭിക്കും. ഈ ആപ്പ് ഗൂഗിള്‍ പ്ലേ സ്്‌റ്റോറില്‍ നിന്നും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

Most Read Articles
Best Mobiles in India
Read More About: sandisk news gadgets

Have a great day!
Read more...

English Summary

SanDisk Ultra 400GB microSDXC Card Launched In India