ഇതിനും ഇനി റോബോട്ട്: ടെക്‌നോളജിയുടെ വികസനം അത്രത്തോളം മുന്നില്‍


യന്ത്രമനുഷ്യന്‍ അഥവാ റോബോട്ട്, സ്വന്തമായോ അല്ലെങ്കില്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചോ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിവുളള ഒരു ഇലക്ട്രോ-മെക്കാനിക്കല്‍ ഉപകരണമാണ്. കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് പ്രോഗ്രാമിംഗ് ആണ് റോബോട്ടുകളെ നിയന്ത്രിക്കുന്നത്.

പൂര്‍ണ്ണമായോ ഭാഗികമായോ ബാഹ്യ നിയന്ത്രണമില്ലാതെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ റോബോട്ടുകള്‍ക്ക് സാധിക്കും.

ടെക്‌നോളജിയുടെ ഈ വികസനത്തില്‍ ഇപ്പോള്‍ റോബോട്ടുകളെ പല രീതിയില്‍ ഉപയോഗിക്കാറുണ്ട്. ജപ്പാനിലെ ഒരു ഒറ്റക്കയ്യന്‍ റോബോട്ടിനെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാന്‍ പോകുന്നത്.

'സോയര്‍' റോബോട്ട്

'സോയര്‍' റോബോട്ട് എന്ന ഒറ്റക്കയ്യര്‍ റോബോട്ട് ജപ്പാനിലെ ഏവരുടേയും മനസ്സ് കീഴടക്കിക്കഴിഞ്ഞു. ടോക്കിയോയിലെ ഒരു കഫേയിലാണ് ഈ റോബോട്ട്. കഫേയില്‍ എത്തുന്ന ആളുകള്‍ക്ക് കോഫി വിതരണം ചെയ്യുന്നതാണ് സോയര്‍ റോബോട്ടിന്റെ പണി. ജാപ്പനീസില്‍ ഈ കഫേയുടെ പേര് 'Strange Cafe' എന്നാണ്. 'മനുഷ്യനുണ്ടാക്കുന്നതിനേക്കാള്‍ മികച്ച കോഫി തരാം എന്നാണ്' ഈ റോബോട്ട് അവിടെ വരുന്നവരോട് പറയുന്നത്.

ടിക്കറ്റ് നല്‍കണം

വെന്‍ഡിംഗ് മെഷീനില്‍ നിന്ന് ലഭിക്കുന്ന ടികറ്റ് സ്‌കാന്‍ ചെയ്തതിനു ശേഷമാണ് ഈ റോബോട്ട് കോഫി നല്‍കുന്നത്. മറ്റുളളവരോട് ഇടപഴകാനും ഈ റോബോട്ട് മിടുക്കനാണ്. മനുഷ്യന്‍ ചെയ്യുന്നതിലും വേഗത്തിലാണ് ഇവന്‍ ചെയ്യുന്നത്. അതായത് അഞ്ച് പേര്‍ക്ക് ഒരേ സമയം കോഫി വിതരണം ചെയ്യുന്നു. കോഫിക്കു പുറമേ ആറ് ഡ്രിങ്കുകള്‍ കൂടി സോയര്‍ റോബോട്ട് വിതരണം ചെയ്യും. ഒരു കപ്പ് കോഫിക്ക് 320 yen (USD 3) ആണ്.

ബ്ലൂട്ടൂത്തും മറ്റു കിടിലന്‍ സവിശേഷതയുമായി ടിവിഎസ് സ്മാര്‍ട്ട്‌സ്‌കൂട്ടര്‍ ഇന്ത്യയിലെത്തി

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ഇനി റോബോട്ട് ഉണ്ടാക്കാന്‍ പഠിക്കാം

മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറാന്‍ കഴിയുന്ന രീതിയില്‍ സാങ്കേതികവിദ്യ പ്രയോഗിക്കാന്‍ കഴിവുളളവര്‍ക്കാണ് റോബോട്ടിക്‌സ് എന്‍ജിനീയര്‍ എന്ന മേഖല. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടൂ വിജയിച്ചവര്‍ക്ക് ഡിഗ്രിയായി റോബോട്ടിക്‌സ് പഠിക്കാം. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് പഠിച്ചവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടാം. ഈ വിഷയങ്ങള്‍ എല്ലാം കൂടിച്ചേരുമ്പോഴാണ് ഒരു റോബോട്ടിനെ നിര്‍മ്മിക്കാന്‍ കഴിയുന്നത്.

Most Read Articles
Best Mobiles in India
Read More About: robot news gadgets

Have a great day!
Read more...

English Summary

Japan has a new robot cafe where customers can enjoy coffee brewed and served by a robot barista. The single-armed robot scans a ticket purchased from a vending machine and greets the customer.