സ്റ്റൈലിഷ്, സ്മാര്‍ട്ട്, ട്രൂലി വയര്‍ലെസ് ഇയര്‍ബഡുമായി സ്‌കള്‍ക്യാന്റി പുഷ്; റിവ്യൂ


ഹൈ ക്വാളിറ്റി ഹെഡ്‌സെറ്റ് നിര്‍മാണത്തില്‍ പ്രസിദ്ധിയാര്‍ജിച്ച ഇലക്ട്രോണിക് കമ്പനിയാണ് സ്‌കള്‍ക്യാന്റി. വയേര്‍ഡ് ഹെഡ്‌സെറ്റിലും വയര്‍ലെസ് ഹെഡ്‌സെറ്റിലും സ്‌കള്‍ക്യാന്റിക്ക് ആഗോളതലത്തില്‍ ആരാധകരേറെയാണ്. ഇപ്പോഴിതാ പുത്തന്‍ മോഡലിനെ വിപണിയിലെത്തിച്ചിരിക്കുകയാണ് കമ്പനി. സ്‌കള്‍ക്യാന്റി 'പുഷ്' എന്നതാണ് മോഡലിന്റെ പേര്. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ആദ്യ ജെന്യുവിന്‍ വയര്‍ലെസ് ഹെഡ്‌സെറ്റാണിത്.

Advertisement

മികവുകള്‍

ബാറ്ററി ലൈഫ്

യു.എസ്.ബി ടൈപ്പ്-സി പോര്‍ട്ട്

കുറവുകള്‍

ലേറ്റസ്റ്റ് ബ്ലൂടൂത്ത് സ്റ്റാന്റേര്‍ഡ് ലഭ്യമല്ല

9,999 രൂപയാണ് സ്‌കള്‍ക്യാന്റ് പുഷ് മോഡലിന്റെ വിപണി വില. ആപ്പിള്‍ എയര്‍പോഡ്, സാംസംഗ് ഗ്യാലക്‌സി ബഡ്‌സ്, എന്നിവയ്ക്ക് പകരക്കാരനെന്നോണം സ്‌കള്‍ക്യാന്റി പുറത്തിറക്കിയ മോഡലാണ് പുഷ്. ട്രൂലി വയര്‍ലെസ് മോഡലാണ് പുഷ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുതെയാണ് പ്രധാന ആകര്‍ഷണവും. സ്‌കള്‍ക്യാന്റി പുഷിനെപ്പറ്റി വിവരിക്കുകയാണ് ഈ എഴുത്തിലൂടെ. കൂടുതലറിയാന്‍ തുടര്‍ന്നു വായിക്കൂ...

Advertisement
സവിശേഷതകള്‍

ഭാരം - 54.2 ഗ്രാം

കണക്ഷന്‍ ടൈപ്പ് - ബ്ലൂടൂത്ത് 4.2

ഇംപഡന്‍സ് - 16 ഓംസ്

ഡ്രൈവര്‍ ഡയമീറ്റര്‍ - 9.2 എം.എം

ടി.എച്ച്.ഡി - <3% 1 KHz

ഫ്രീക്വന്‍സി റെസ്‌പോസ് - 20Hz þ 20 KHz

ഹെഡ്‌ഫോണ്‍ ടൈപ്പ് - ട്രൂലി വയര്‍ലെസ് ഇന്‍-ഇയര്‍

ഡിസൈന്‍

മറ്റെല്ലാ ട്രൂലി വയര്‍ലെസ് ഹെഡ്‌ഫോണുകളെപ്പോലെ സ്‌കള്‍ക്യാന്റി പുഷും പ്രീമിയം ശ്രേണിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ചെറിയ പോളികാര്‍ബണേറ്റ് കെയിസിലാണ് മോഡലിന്റെ വരവ്. ചാര്‍ജിംഗ് ക്രാഡിലും ഒപ്പമുണ്ട്. ക്രാഡിലിന്റെ മുകള്‍ഭാഗം ഇയര്‍ബഡിനു സമാനമായ നിറത്തിലാണുള്ളത്. ഇത് ഇയര്‍ബഡിന് പ്രത്യേക രൂപഭംഗി നല്‍കുന്നു.

ഗ്രേഡേ, സൈക്കോട്രോപിക്കല്‍ ടീല്‍ നിറങ്ങളില്‍ ഇയര്‍ബഡ് ലഭിക്കും. വളരെ ഭംഗിയേറിയ നിറങ്ങളാണിത്. സ്‌കള്‍ക്യാന്റിയുടെ പ്രീമിയം ബിള്‍ഡ് ക്വാളിറ്റി പുത്തന്‍ മോഡലിലും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആപ്പിള്‍ എയര്‍പോഡിനെ അപേക്ഷിച്ച് സ്‌കള്‍ക്യാന്റി പുഷിന് വലിയ ഫൂട്ട്പ്രിന്റുമുണ്ട്. കരുത്തന്‍ ബാറ്ററിയും മോഡലിന്റെ പ്രത്യേകതയാണ്.

പെയറിംഗ്

വളരെ ലളിതമായി ഫോണുമായി പെയര്‍ ചെയ്യാവു തരത്തിലാണ് ഇയര്‍ബഡിന്റെ നിര്‍മാണം. ഇടതുവശത്തെ ഇയര്‍ബഡ് പ്രൈമറിയും വലതുവശത്തേത് സെക്കന്ററിയുമാണ്. ഇടതുവശത്തേതാണ് ആദ്യം പെയറാവുക. ഇനീഷ്യല്‍ പെയറിംഗ് പ്രോസസ്സ് കഴിഞ്ഞാല്‍ സ്മാര്‍ട്ട്‌ഫോണുമായി ഇയര്‍ബഡ് താനെ ബന്ധിപ്പിക്കപ്പെടും.

കെയിസില്‍ ബന്ധിപ്പിക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി ചാര്‍ജാവുകയും കെയിസില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ ഓട്ടോമാറ്റിക്കായി ചാര്‍ജ് കട്ടാവുകയും ചെയ്യും. പെയറിംഗ് മോഡാക്കാന്‍ ബട്ടണില്‍ ഏഴു സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ മതിയാകും. മൊബൈല്‍ ഫോണിലെ ബ്ലൂടൂത്ത് ഓണാക്കിയശേഷം ഇയര്‍ബഡുമായി ബന്ധിപ്പിക്കാം.

ശബ്ദം

മികച്ച ശബ്ദമാണ് സ്‌കള്‍ക്യാന്റി പുഷിലുള്ളത്. ശ്രേണിയിലെ മികച്ചതെുത െപറയാം. തികച്ചും ബാലന്‍സ്ഡ് സൗണ്ട് ഔട്ട്പുട്ടാണുള്ളത്. ഹെവി ബാസും മിഡും ട്രെബിളും ഇയര്‍ബഡിനെ വ്യത്യസ്തനാക്കുന്നു. എല്ലാതരത്തിലുള്ള സംഗതവും അതിന്റെ തനിമയോടെ ആസ്വദിക്കാന്‍ ഇയര്‍ബഡ് സഹായിക്കും.

ബാറ്ററി, കണക്ടീവിറ്റി

ടൈപ്പ് സി യു.എസ്.ബി പോര്‍ട്ടാണ് ചാര്‍ജിംഗിനായി ഇയര്‍ബഡിലുള്ളത്. ബ്ലൂടൂത്ത് 4.2 അധിഷ്ഠിതമായാണ് കണക്ടീവിറ്റി. എന്നാല്‍ നിലവില്‍ പല മോഡലുകളിലും ബ്ലൂടൂത്ത് വേര്‍ഷന്‍ 5 ഉപയോഗിക്കുതു കൊണ്ടുതന്നെ 4.2 പഴഞ്ചനായി തോന്നാം. എന്നാല്‍ കണക്ടീവിറ്റിയില്‍ യാതൊരു പോരായ്മയുമില്ല.

0 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് കയറാന്‍ വെറും 4 മണിക്കൂര്‍ മതി. 100 ശതമാനം ചാര്‍ജില്‍ 12 മണിക്കൂറിന്റെ ബാറ്ററി ബാക്കപ്പ് ലഭിക്കും. എാല്‍ മള്‍ട്ടിടാസ്‌കിംഗ് ഉള്‍പ്പടെയുള്ളവ നടത്തിയാല്‍ ബാക്കപ്പ് 10 മണിക്കൂറായി കുറയും. നിരന്തര ഉപയോഗത്തില്‍ 5 മണിക്കൂറിന്റെ മ്യൂസിക്ക് പ്ലേബാക്കും കമ്പനി വാഗ്ദാനം നല്‍കുന്നു.

ജെസ്റ്റര്‍ കണ്ട്രോള്‍

സിംഗിള്‍ ബട്ടണാണ് രണ്ട് ഇയര്‍ബഡിലുമുള്ളത്. സ്മാര്‍ട്ട്‌ഫോണിലെ വിവിധ ഓപ്ഷനുകള്‍ ഇതുപയോഗിച്ചു നിയന്ത്രിക്കാനാകും. പട്ടിക താഴെ.

പൗസ്/പ്ലേ - ഇയര്‍ബഡില്‍ സിംഗിള്‍ ക്ലിക്ക്

വോളിയം കൂട്ടാന്‍ - വലത്തേ ഇയര്‍ബഡില്‍ ഡബിള്‍ക്ലിക്ക്

വോളിയം കുറയ്ക്കാന്‍ - ഇടത് ഇയര്‍ബഡില്‍ ഡബിള്‍ ക്ലിക്ക്

പാട്ട് മുന്നോട്ടു മാറ്റാന്‍ - വലത് ഇയര്‍ബഡില്‍ മൂന്നു സെക്കന്റ് ഹോള്‍ഡ് ചെയ്യുക

പാട്ട് പിന്നോട്ടു മാറ്റാന്‍ - ഇടത് ഇയര്‍ബഡില്‍ മൂന്നു സെക്കന്റ് ഹോള്‍ഡ് ചെയ്യുക

കോളെടുക്കാനും റിജക്ട് ചെയ്യാനും - ഏതു ബട്ടണിലും അമര്‍ത്തിയാല്‍ മതിയാകും

മറ്റു സവിശേഷതകള്‍

ഫിറ്റ് ഇന്‍ ടെക്ക്‌നോളജിയിലൂടെ സ്‌നഗ് ഫിറ്റ് സംവിധാനം, ലളിതമായി മാറ്റാവുന്ന ഇയര്‍ പ്ലഗുകള്‍ എന്നിവ മറ്റു സവിശേഷതകളാണ്. നോയിസ് ക്യാന്‍സലേഷന്‍ ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലെങ്കിലും ഒരുപരിധിവരെ അനാവശ്യ ശബ്ദങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ് ഇയര്‍ബഡിനുണ്ട്. കൂടാതെ ഐപിX4 റേറ്റിംഗും മോഡലിനുണ്ട്.

ചുരുക്കം

മികച്ച ബിള്‍ഡ് ക്വാളിറ്റിയും ട്രൂ വയര്‍ലെസ് അനുഭവവും ഉള്‍ക്കാള്ളിച്ച ഇയര്‍ബഡാണ് നിങ്ങള്‍ക്കാവശ്യമെങ്കില്‍ തീര്‍ച്ചയായും ഈ മോഡല്‍ തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ മികച്ച ബാറ്ററി ലൈഫും ലഭിക്കും. സ്‌കള്‍ ക്യാന്റി എന്ന ബ്രാന്റിനെ അടുത്തറിയാവുന്നവര്‍ക്ക് ബില്‍ഡ് ക്വാളിറ്റിയുടെ കാര്യത്തില്‍ സംശയമുണ്ടാകാനിടയില്ല.

Best Mobiles in India

English Summary

Skullcandy Push review: Smart, Stylish Truly wireless earbuds