കണ്ണാടിയിൽ ഒരു ഡിസ്പ്ളേ; ഇത് അതിശയിപ്പിക്കുന്ന സ്മാർട്ട് മിറർ!


സ്മാർട്ട് മിറർ എന്ന രസകരമായ ഒരു സാങ്കേതിക വിദ്യയെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഒരു സ്മാര്‍ട്ട് മിറര്‍ സ്ഥാപിക്കുന്നതിനു മുന്‍പ് ഇത് എന്താണെന്നും ഇതിന്റെ സവിശേഷത പ്രവര്‍ത്തനം എന്നിവയെ കുറിച്ചും ആദ്യം മനസ്സിലാക്കണം. ഒരു ഇലക്‌ട്രോണിക് ഡിസ്‌പ്ലേ കണ്ണാടിയുടെ പുറകില്‍ സെറ്റ് ചെയ്തു വച്ചിരിക്കുന്നതു വഴി കണ്ണാടി നോക്കുന്ന ഒരാള്‍ക്ക് പല തരത്തിലുളള വിവരങ്ങള്‍ കണ്ണാടിയിലൂടെ കാണാന്‍ കഴിയുന്നു. തേർഡ് പാർട്ടി സോഫ്റ്റ്വയര്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ ഇത് നന്നായി പ്രവര്‍ത്തിക്കും.

Advertisement

എങ്ങനെ ഇത് പ്രവർത്തിക്കുന്നു?

ഈ വിവരങ്ങളില്‍ നിന്നും ആവശ്യമുളളവ തിരഞ്ഞെടുക്കാന്‍ നമ്മുടെ മൊബൈലിലുളളവ പോലെ പല തരത്തിലുളള വിഡ്ജറ്റുകളും കണ്ണാടി വഴി കാണാം. ടൂ വേ ഗ്ലാസ് ഉപയോഗിച്ചാണ് ഇതിന്റെ നിര്‍മ്മാണം. ഇ ഗ്ലാസ് സുതാര്യമായ ഒന്നാണ്. ഇതിന്റെ കുറച്ചു ഭാഗം പ്രതിബിംബിക്കുന്നതും ബാക്കി ഭാഗം സുതാര്യവുമായ രീതിയിലാണുള്ളത്. ഈ സുതാര്യമായ ഭാഗമാണ് ഡിസ്‌പ്ലേയായി ഉപയോഗിക്കുന്നത്. ഈയിടെ ഓഫീസിൽ ഒരു എംപ്രേസ് സ്മാര്‍ട്ട് മിറര്‍ എത്തുകയുണ്ടായി. ഇത് ഏതാണ്ട് 24 ഇഞ്ച് ആന്‍ഡ്രോയിഡ് ടാബ്ലറ്റാണ്, ഇതിന്റെ പിന്നിലായി 40 ഇഞ്ച് മിറര്‍ മൗണ്ട് ചെയ്തിട്ടുമുണ്ട്. ഈ സ്മാര്‍ട്ട് മിററിനെ കുറിച്ച് ഞാന്‍ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങള്‍ നിങ്ങളുടെ അറിവിലേക്കായി പങ്കുവയ്ക്കുന്നു.

Advertisement
സ്മാര്‍ട്ട് മിററിലൂടെ ഒരു നല്ല ഫോട്ടോ കിട്ടുന്നത് എങ്ങനെ?

സ്മാര്‍ട്ട്മിററിലൂടെ ഒരു നല്ല ഫോട്ടോ കിട്ടാനായി ഒരു ട്രൈപോഡ്, ഒരു സെല്‍ഫി സ്റ്റിക് എന്നിവ സാധ്യമായ എല്ലാ കോണുകളിലും ഉപയോഗിച്ചു നോക്കി. എന്നാല്‍ മികച്ച ഫോട്ടോ എടുക്കാന്‍ എനിക്കു സാധിച്ചില്ല. എന്നാല്‍ ബാത്ത്‌റൂമില്‍ വെളിച്ചം ഓണായിരിക്കുമ്പോള്‍ കണ്ണാടിയിലെ ടെക്‌സ്റ്റ് ഉപരിതലത്തില്‍ ഫ്‌ളോട്ടായിരിക്കുന്നതു പോലെ തോന്നി. നല്ല ഫോട്ടോ കിട്ടാന്‍ ഇതാണ് മികച്ച സമയം എന്ന് എനിക്ക് തോന്നുന്നു.

സ്മാര്‍ട്ട്മിറര്‍ ആപ്ലിക്കേഷനുകള്‍

ഈ സ്മാര്‍ട്ട്മിറര്‍ ആന്‍ഡ്രോയിഡിനു പുറത്തുളള മറ്റൊരു സോഫ്റ്റ്വയറുകളുമായും കൈമാറിയിട്ടില്ല എന്നതിനാൽ തന്നെ ഇപ്പോള്‍ നിരവധി സ്മാര്‍ട്ട് മിറര്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉണ്ട്. അതില്‍ എനിക്ക് ഇഷ്ടമുളള ആപ്‌സ് 'Mirror Mirror' ആയിരുന്നു. ഈ ആപ്പ് അവസാനമായി അപ്‌ഡേറ്റ് ചെയ്തത് ജൂലൈ 2017-ലാണ്. അതിനാല്‍ നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തത്തിൽ ഇത് ഉപയോഗിക്കണം.

കുട്ടികള്‍ ഇഷ്ടപ്പെടുമെന്ന് തീർച്ച

കുട്ടികള്‍ ഇപ്പോള്‍ വളര്‍ന്നു വരുന്നത് ടെക്‌നോളജി ലോകത്തേക്കാണ്. അതിനാല്‍ കുട്ടികള്‍ക്ക് ഈ സ്മാര്‍ട്ട് മിറര്‍ ഏറെ ഇഷ്ടമാകും, കാരണം ഇതില്‍ ഒരു കൂട്ടം ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ അവര്‍ക്ക് ഇഷ്ടമുളളത് യൂട്യൂബില്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം.

മറ്റു സവിശേഷതകൾ

ഈ സ്മാര്‍ട്ട് മിറര്‍ ഒരു പാവം ഗാഡ്ജറ്റ് ആണ്. എന്നിരുന്നാലും ഇതിന്റെ ഹാര്‍ഡ്‌വയര്‍ വളരെ ദൃഢമാണ്. എന്നിരുന്നാലും ഇതില്‍ സ്മാര്‍ട്ട് മിറര്‍ സോഫ്റ്റ്‌വയര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുപോലെ ചുവരില്‍ വളരെ എളുപ്പത്തില്‍ തന്നെ ഇത് തൂക്കിയിടാം. ഒപ്പം ഇതിന്റെ താഴെയായി ഫിസിക്കല്‍ കണ്ട്രോളുകള്‍ മറഞ്ഞിരിപ്പുണ്ട്. അതില്‍ ക്യാമറ സ്വമേധയ ഓഫ് ചെയ്യുന്ന സംവിധാനവും ഉണ്ട്. IP65 സര്‍ട്ടിഫൈ ചെയ്തതായതിനാല്‍ വെളളം നനഞ്ഞാലും പേടിക്കേണ്ട ആവശ്യവുമില്ല.

50,000 രൂപയോളം കുറവ്!! ഗാലക്സി എസ് 9 വാങ്ങാൻ ഇതിലും നല്ല അവസരം വേറെയില്ല!

Best Mobiles in India

English Summary

Smart Mirror Display Explained.