സ്വയിപ്പ് രണ്ട് പുതിയ പവര്‍ ബാങ്കുകള്‍ അവതരിപ്പിച്ചു!


മികച്ച ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളും ടാബ്‌ലെറ്റ് പിസികളും അവതരിപ്പിക്കുന്നതില്‍ പ്രശസ്തരായ സൈ്വപ്പ് ടെക്‌നോളജി പവര്‍ ബാങ്ക് വിഭാഗത്തിലും ചുവടുറപ്പിച്ചു. ആയിരം രൂപയില്‍ താഴെ വില വരുന്ന രണ്ട് പുതിയ എലൈറ്റ് പവര്‍ ബാങ്കുകള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു .

Advertisement

13000എംഎഎച്ച്, 11000 എംഎഎച്ച് വിഭാഗത്തിലുള്ള പവര്‍ ബാങ്കുകളാണ് സൈ്വപ്പിന്റെ എലൈറ്റ് സീരീസില്‍ ഉള്‍പ്പെടുന്നത്. പ്രത്യേക ഓഫറോട് കൂടി ഒക്ടോബര്‍ 13 മുതല്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമായി സൈ്വപ്പ് എലൈറ്റ് പവര്‍ ബാങ്കുകള്‍ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.

Advertisement

ബിസിനസ് വാട്ട്‌സാപ്പും സാധാരണ വാട്ട്‌സാപ്പും തമ്മില്‍ എന്താണ് വ്യത്യസം!

' ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ പുതിയ ടെക്‌നോളജി ലഭ്യമാക്കി കൊണ്ട് ഇന്ത്യയിലെ മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡുകള്‍ക്കിടയിലാണ് എപ്പോഴും സൈ്വപ്പിന്റെ സ്ഥാനം. അടുത്ത തലമുറ സാങ്കേതികവിദ്യക്ക് ഇണങ്ങുന്ന തരത്തിലുള്ള മികച്ച ഗുണ നിലവാരം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. പവര്‍ബാങ്ക് വിഭാഗത്തില്‍ സാന്നിദ്ധ്യം അറിയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.പ്രാപ്യമായ വിലയില്‍ മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. വരും ദിവസങ്ങളില്‍ കൂടുതല്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കും' സൈ്വപ്പിന്റെ സ്ഥാപകനും സിഇഒയുമായ ശ്രീപാല്‍ ഗാന്ധി പറഞ്ഞു.

സൈ്വപ്പിന്റെ പവര്‍ബാങ്ക് ഉത്പന്ന നിര അവതരിപ്പിക്കുന്നതിന്റെ പങ്കാളിയാകാന്‍ കഴിഞ്ഞതല്‍ സന്തോഷമുണ്ടെന്നും പവര്‍ ബാങ്ക് വിഭാഗത്തില്‍ ഫ്‌ളിപ്കാര്‍ട്ടിന്റെ സാന്നിദ്ധ്യം ശക്തമാക്കാന്‍ ഇത് സാഹിയിക്കുമെന്നാണ് കരുതുന്നതെന്നും ഫ്‌ളിപ്കാര്‍ട്ടിന്റെ ഇലക്ട്രോണിക്‌സ് വിഭാഗം വൈസ് പ്രസിഡന്റ് ആദര്‍ശ് മേനോന്‍ പറഞ്ഞു.

പുതിയ പവര്‍ ബാങ്കിന്റെ സവിശേഷതകള്‍

എലൈറ്റ് പവര്‍ ബാങ്ക് - 13000എംഎഎച്ച് ശേഷി

മിനുസമുള്ളതും വളരെ ഭാരം കുറഞ്ഞതും അതേസമയം സ്റ്റൈലിഷുമായ ഈ എലൈറ്റ് പവര്‍ബാങ്കിന്റെ ശേഷി 13000 എംഎഎച്ച് ആണ്. റബര്‍ ഫിനിഷോട് കൂടിയ നിര്‍മാണ മികവാണ് കമ്പനി ഇതിന് വാഗ്ദാനം ചെയ്യുന്നത്.

മൂന്ന് ചാര്‍ജിങ് പോര്‍ട്ടുകളോട് കൂടിയാണ് ഈ പവര്‍ ബാങ്ക് എത്തുന്നത്. 5 വോള്‍ട്ടില്‍ 5.2എ ആണ് മൂന്നിന്റെയും കൂടി സംയുക്ത ഔട്ട്പുട്ട് . ഹൈ-ഡെന്‍സിറ്റി ലി-അയണ്‍ ബാറ്ററികളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

എല്‍ഇഡി ലൈറ്റ് ഇന്‍ഡിക്കേറ്റര്‍, ലോകോത്തര ചിപ് സെറ്റ് സുരക്ഷ, ഓവര്‍ ചാര്‍ജിങ്, ഓവര്‍ ഹീറ്റിങ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയെ പ്രതിരോധിക്കുന്ന ബാറ്ററി പ്രൊട്ടക്ഷന്‍ സര്‍ക്യൂട്ട് എന്നിവയോട് കൂടിയാണ് പവര്‍ ബാങ്ക് എത്തുന്നത്. പവര്‍ ബാങ്ക് ഇന്‍സ്റ്റന്റ് ചാര്‍ജിങിനുള്ള സൗകര്യം ലഭ്യമാക്കും.

എലൈറ്റ് പവര്‍ബാങ്ക് - 11000എംഎഎച്ച് ശേഷി

മെറ്റല്‍ ഫിനിഷോട് കൂടി എത്തുന്ന രണ്ടാമത്തെ മോഡല്‍ ഗ്രെ, റോസ് ഗോള്‍ഡ് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാകും. 11000 എംഎഎച്ച് ബാറ്ററിയോട് കൂടി എത്തുന്ന ഈ മോഡലില്‍ ഒരേ സമയം ചാര്‍ജ് ചെയ്യാവുന്ന രണ്ട് ചാര്‍ജിങ് പോര്‍ട്ടുകളുണ്ട്. 5 വോള്‍ട്ടില്‍ 3.1എ ആണ് രണ്ടിന്റെയും കൂടി ഔട്ട്പുട്ട്.

ഓവര്‍ ചാര്‍ജിങ്, ഓവര്‍ ഹീറ്റിങ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയെ പ്രതിരോധിക്കുന്ന ബാറ്ററി പ്രൊട്ടക്ഷന്‍ സര്‍ക്യൂട്ട് ഇതിലും ഉണ്ട്.

ഹൈഡെന്‍സിറ്റി ലി-അയണ്‍ ബാറ്ററി , മികച്ച പ്രവര്‍ത്തന ക്ഷമതയോട് കൂടിയ റെക്ടിഫൈയര്‍ ഐസി എന്നിവയോട് കൂടി എത്തുന്ന പവര്‍ ബാങ്ക് ഇന്‍സ്റ്റന്റ് ചാര്‍ജിങിനുള്ള അവസരം നല്‍കും. വളരെ പെട്ടെന്ന് 10 ശതമാനം ചാര്‍ജിങ് സാധ്യമാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നു.

എല്‍ഇഡി ലൈറ്റ് ഇന്‍ഡികേറ്റര്‍, മികച്ച നിര്‍മാണം, മിനുസമുള്ള വശങ്ങള്‍ എന്നിവയാല്‍ ആകര്‍ഷകമായ എലൈറ്റ് പവര്‍ ബാങ്ക് ഉപയോഗിച്ച് മൊബൈല്‍ ഫോണുകള്‍ മാത്രമല്ല , ടാബ് ലെറ്റ്, ഡിജിറ്റല്‍ ക്യാമറ പോലുള്ള മറ്റ് ഡിവൈസുകളും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു.

ജിയോ ഫോണ്‍ രണ്ടാം ഘട്ട ബുക്കിംഗ് ദീപാവലിക്കു ശേഷം!

മറ്റ് സവിശേഷതകള്‍

ഇരു പവര്‍ ബാങ്കുകളിലും ഉള്ള 2.1എ ഔട്ട്പുട്ട് യുഎസ് ബി പോര്‍ട്ട് വളരെ വേഗത്തില്‍ സുരക്ഷിതമായി ചാര്‍ജ് ചെയ്യാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് നല്‍കും. പ്രാപ്യമായ വിലയില്‍ വളരെ മികച്ച ചാര്‍ജിങ് ശേഷിയാണ് എലൈറ്റ് പവര്‍ബാങ്ക് സീരീസ് ഉറപ്പ് നല്‍കുന്നത്.

പ്രത്യേക ഓഫറോട് കൂടി സൈ്വപ്പ് എലൈറ്റ് 13000 എംഎഎച്ച് , 11000 എംഎഎച്ച് പവര്‍ ബാങ്കുകള്‍ യഥാക്രമം 999 രൂപ, 899 രൂപ നിരക്കിലാണ് നിലവില്‍ ലഭ്യമാകുന്നത്. ഒക്ടോബര്‍ 13 മുതല്‍ 17 വരെയാണ് ഓഫര്‍ കാലാവധി. ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമാണ് ഇരു മോഡലുകളും ലഭ്യമാവുക.

Best Mobiles in India

English Summary

Swipe Technologies better known for introducing innovative Android-based mobile phones has launched two new affordable Elite Power Banks in India.