എങ്ങനെ ഒരു നല്ല ഫിറ്റ്നസ് ബാൻഡ് വാങ്ങാം?


ഇന്നത്തെ കാലത്ത് സ്മാർട്ഫോണുകളോടൊപ്പം ഏറെ വളർന്നുകൊണ്ടിരിക്കുന്ന മറ്റൊരു ഉപകരണമാണ് സ്മാർട്ട് ഫിറ്റ്നസ് ബാൻഡുകൾ. ആദ്യം വെറും ആഡംബരത്തിന്റെ ചിഹ്നം മാത്രമായിരുന്നെങ്കിൽ പിന്നീട് കഥയൊക്കെ മാറുകയായിരുന്നു. ഇന്ന് പല ആളുകളും തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും മറ്റു ആവശ്യങ്ങൾക്കുമെല്ലാം തന്നെ ഇത്തരം ഫിറ്റ്നസ്സ് ബാൻഡുകൾ ഉപയോഗിക്കുന്നുണ്ട്. ഒരു നല്ല ഫിറ്റ്നസ് ബാൻഡ് വാങ്ങുമ്പോൾ നിങ്ങൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് പറയുകയാണ് ഇന്നിവിടെ.

Advertisement

ഫിറ്റ്‌നസ് ബാന്‍ഡുകള്‍

വാച്ചുകൾ പോലെ ഫിറ്റ്‌നസ് ബാന്‍ഡുകള്‍ എളുപ്പം ഊരിപ്പോകില്ല. എന്നാല്‍ ക്ലിപ്പ് ചെയ്യുന്നവ ഊരിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ബ്രെയ്‌സ്ലെറ്റിന് കനവും ഭാരവും കുറവായിരിക്കും. ചെറിയ ഡിസ്‌പ്ലേ, അറിയിപ്പുകള്‍ നല്‍കുന്നതിനുള്ള എല്‍ഇഡി എന്നിവയും ഉണ്ടാകും. വാച്ചുപോലുള്ള ഫിറ്റ്‌നസ് ബാന്‍ഡുകള്‍ക്ക് വലുപ്പവും സ്റ്റൈലും ഉണ്ടാകും. ഡിസ്‌പ്ലേയ്ക്ക് വലുപ്പമുള്ളതിനാല്‍ ആക്ടിവിറ്റി റിപ്പോര്‍ട്ടുകള്‍ കാണാന്‍ കഴിയും. ക്ലിപ്പ് ചെയ്യുന്ന തരത്തിലുള്ള ബാന്‍ഡുകള്‍ ഷൂവിലോ വസ്ത്രത്തിലോ വയ്ക്കാം. ചെറുതായതിനാല്‍ ഇവ നഷ്ടപ്പെടാനുള്ള സാധ്യത ഏറെയാണ്.

Advertisement
ഡിസ്‌പ്ലേ ശ്രദ്ധിക്കുക

ക്ലിപ് ചെയ്ത് വയ്ക്കുന്ന ഫിറ്റ്‌നസ് ട്രാക്കറുകളില്‍ ഡിസ്‌പ്ലേ ഉണ്ടാകില്ല. അതുകൊണ്ട് ഇതില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ കാണുന്നതിന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കേണ്ടി വരും. ഇത് പലപ്പോഴും അസൗകര്യങ്ങള്‍ക്ക് ഇടയാക്കും.

വാട്ടര്‍പ്രൂഫ് ആണോ നോക്കുക

മിക്ക ഫിറ്റ്‌നസ് ട്രാക്കറുകളും വെള്ളം കയറാത്തവയായിരിക്കും. വെള്ളത്തെ പ്രതിരോധിക്കുന്ന കോട്ടിംഗ് ഉള്ളതിനാല്‍ നീന്തുമ്പോഴും ഇവ ധരിക്കാന്‍ കഴിയും.

ബാറ്ററിയുടെ കരുത്ത്

നല്ല ബാറ്ററിയോട് കൂടിയ ഫിറ്റ്‌നസ് ട്രാക്കര്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. വ്യായാമം ചെയ്യുന്നതിനിടെ ചാര്‍ജ് ചെയ്യാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. അതിനാൽ തന്നെ ബാറ്ററിക്കും പരിഗണന നൽകുക.

മോണിറ്ററിംഗ്

ഫിറ്റിനസ് ബാന്‍ഡുകള്‍ വാങ്ങുമ്പോള്‍ ഹേര്‍ട്ട് റേറ്റ് മോണിറ്ററിംഗ്, ആക്ടിവിറ്റി ഡിറ്റക്ഷന്‍, ആക്ടിവിറ്റി റിപ്പോര്‍ട്ടുകള്‍, കലോറീസ് ബേണ്‍ഡ്, സ്ലീപ് മോണിറ്ററിംഗ്, സ്മാര്‍ട്ട് അലാം, ഇനാക്ടിവിറ്റി അലെര്‍ട്ട്, അറിയിപ്പുകള്‍, കണക്ടിവിറ്റി തുടങ്ങിയ കാര്യങ്ങളും പരിഗണിക്കുക.

ഏത് ഫോൺ വാങ്ങണം എന്ന സംശയത്തിലാണോ? ഈ 8 ഫോണുകൾ നിങ്ങൾക്ക് ധൈര്യമായി വാങ്ങാം!

Best Mobiles in India

English Summary

Things to Check When Buying A Fitness Band.