ഒരു പവർബാങ്ക് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


ഇന്ന് പവർബാങ്ക് വാങ്ങുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം വർധിച്ചുവരികയാണല്ലോ. പല കമ്പനികളും ഇപ്പോള്‍ പവര്‍ ബാങ്ക് നിര്‍മ്മിക്കുന്നുണ്ട്. എന്നാള്‍ എത്രയൊക്കെ നല്ല കമ്പനികള്‍ ആയാലും പവര്‍ പാങ്ക് വാങ്ങുമ്പോള്‍ ഈ പറയുന്ന കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക.

Advertisement

പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ വളരെ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് അതിന്റെ ശേഷി. മില്ലിആംപ് (എംഎഎച്ച്) എന്ന അളവാണ് ഇതിന്റെ ശേഷി അളക്കാനായി ഉപയോഗിക്കുന്നത്. കൂടുതല്‍ എംഎഎച്ച് ഉളള പവര്‍ ബാങ്ക് വാങ്ങുന്നതാണ് വളരെ നല്ലത്. 250എംഎഎച്ച് മുതല്‍ തുടങ്ങുന്ന പവര്‍ ബാങ്കുകള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. നിങ്ങളുടെ ഫോണ്‍ ബാറ്ററിയുടെ കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ എംഎഎച്ചുളള പവര്‍ ബാങ്ക് വേണം തിരഞ്ഞെടുക്കാന്‍.

Advertisement

ഏറ്റവും നല്ല പവര്‍ ബാങ്കുകള്‍ക്കു പോലും 75% മുതല്‍ 90% വരെ മാത്രമേ കാര്യക്ഷമത ലഭിക്കുകയുളളൂ. പവര്‍ ബാങ്ക് വാങ്ങുമ്പോള്‍ ഇതും ശ്രദ്ധിക്കുക. ഇതു കൂടാതെ പവര്‍ ബാങ്കിന്റെ ഔട്ട്പുട്ട് വോള്‍ട്ടേജും ഫോണിന്റെ ഇന്‍പുട്ട് വോള്‍ട്ടേജും തമ്മില്‍ താരതമ്യം ചെയ്യുക. ഫോണിന്റെ ചാര്‍ജ്ജിങ്ങ് സ്പീഡും നോക്കുക.

ഒരു മികച്ച പവര്‍ ബാങ്കില്‍ ഒരേ സമയം വിവിധ ഉപകണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാം. പല പവര്‍ ബാങ്കുകളും ഇപ്പോള്‍ യുഎസ്ബി കേബിളിലൂടെയാണ് വരുന്നത്. കേബിള്‍ പവര്‍ ബാങ്കില്‍ തന്നെ മടക്കി സൂക്ഷിക്കാവുന്ന തരം പവര്‍ ബാങ്കുകളും ലഭ്യമാണ്. ഇത്തരം പവര്‍ ബാങ്കുകളാണ് വാങ്ങുന്നതെങ്കില്‍ കേബിള്‍ നഷ്ടപ്പെടാനുളള സാധ്യത ഏറെയാണ്.

Advertisement

ഒരേ സമയം ഒന്നിലധികം ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്യാവുന്ന പവര്‍ ബാങ്കുകള്‍ വിപണിയില്‍ ലഭ്യമാണ്. എപ്പോഴും നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന പവര്‍ ബാങ്കുകള്‍ വേണം തിരഞ്ഞെടുക്കാന്‍. ചില പവര്‍ ബാങ്കില്‍ നാല് പോര്‍ട്ട് ഉണ്ടെങ്കില്‍ അതില്‍ രണ്ടെണ്ണം ഫാസ്റ്റ് ചാര്‍ജ്ജ് പിന്തുണയ്ക്കുന്നതായിരിക്കും.

പവര്‍ ബാങ്കിന്റെ സുരക്ഷ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. രാത്രി മുഴുവനായി പവര്‍ ബാങ്ക് ചാര്‍ജ്ജ് ചെയ്യാന്‍ വയ്ക്കരുത്. സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിക്കുന്നതു പോലെ പവര്‍ ബാങ്ക് ബാറ്ററിയും പൊട്ടിത്തെറിക്കാന്‍ ഇടവരുന്നു. അതിനാല്‍ ഒരു പവര്‍ ബാങ്ക് തിരഞ്ഞെടു്കകുമ്പോള്‍ ലിഥിയം-പോളിമര്‍ ബാറ്ററി തന്നെ തിരഞ്ഞെടുക്കണം.

നിങ്ങളുടെ പഴയ ഫോൺ കൊണ്ട് ചെയ്യാൻ കഴിയുന്ന 10 കാര്യങ്ങൾ

Best Mobiles in India

Advertisement

English Summary

Things to Check While Buying a Power Bank.