ഉബോണ്‍ BT-B750 വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍: താങ്ങാവുന്ന വില, മികച്ച പ്രകടനം


ഇന്ത്യന്‍ കമ്പനിയായ ഉബോണ്‍ വലിയൊരു നിര ബ്ലൂടൂത്ത് സ്പീക്കറുകളും ഇയര്‍ഫോണുകളും വിപണിയിലെത്തിച്ചിരിക്കുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ഉബോണ്‍ BT-B750 ഓവര്‍ ദി ഇയര്‍ ലൈറ്റ് അപ് വയര്‍ലെസ്സ് ഹെഡ്‌ഫോണ്‍. ഇക്കഴിഞ്ഞ ജനുവരിയില്‍ വില്‍പ്പനയ്‌ക്കെത്തിയ ഹെഡ്‌ഫോണിന്റെ വില 2149 രൂപയാണ്.

Advertisement

റേറ്റിംഗ്: 3.5/5

ഗുണങ്ങള്‍

ആകര്‍ഷകമായ രൂപകല്‍പ്പനയും ലൈറ്റിംഗും

സൗകര്യപ്രദമായി ധരിക്കാന്‍ കഴിയുന്നു

മികച്ച ബാസ്സ്

ദോഷങ്ങള്‍

ബാറ്ററിയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ല

ഈ ഹെഡ്‌ഫോണിന് കമ്പനി ഒരു വര്‍ഷം വാറന്റി നല്‍കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എഴുന്നൂറിലധികം സര്‍വ്വീസ് സെന്ററുകളില്‍ നിന്ന് വില്‍പ്പനാനന്തര സേവനം ലഭിക്കും.

Advertisement
രൂപകല്‍പ്പന

ആകര്‍ഷകമായ രൂപകല്‍പ്പനയോട് കൂടിയതാണ് ഉബോണ്‍ BT-B750 ഹെഡ്‌ഫോണ്‍. മാന്വല്‍, ചാര്‍ജിംഗ് കേബിള്‍, AUX കേബിള്‍ എന്നിവ ഹെഡ്‌ഫോണിനൊപ്പം ലഭിക്കുന്നു. പാട്ട് കേള്‍ക്കുമ്പോള്‍ ഹെഡ്‌ഫോണില്‍ വിവിധ നിറങ്ങളിലുള്ള ലൈറ്റ് തെളിയുന്നത് മനോഹരമായ കാഴ്ചയാണ്. ഇയര്‍കപ്പുകളും ഹെഡ് ബാന്‍ഡും റബ്ബറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ദീര്‍ഘനേരം ഉപയോഗിച്ചാലും ഒരുവിധ ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല.

ഈ വയര്‍ലെസ്സ് ഹെഡ്‌ഫോണിന്റെ ഇയര്‍കപ്പുകളിലാണ് സ്വിച്ചുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പവര്‍, ലൈറ്റ് സ്വിച്ച്, വോള്യം കണ്‍ട്രോളുകള്‍ എന്നിവ ഇവിടെ കാണാം. ശബ്ദം കൂട്ടുന്നതിനുള്ള സ്വിച്ച് ഉപയോഗിച്ച് അടുത്ത പാട്ട് എടുക്കാനാകും. ഇതിനായി ഈ സ്വിച്ചില്‍ അമര്‍ത്തിപ്പിടിക്കണം. പാട്ട് നിര്‍ത്തിവച്ച് കോളുകള്‍ക്ക് മറുപടി പറയുകയോ കോള്‍ നിരസിക്കുകയോ ചെയ്യാം. ലൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നതിനും ഓഫ് ആക്കുന്നതിനും പ്രത്യേക സ്വിച്ചുണ്ട്.

ഇയര്‍കപ്പിന് താഴെയായി USB ചാര്‍ജിംഗ് പോര്‍ട്ടും AUX ഇന്‍പുട്ടും സ്ഥാപിച്ചിരിക്കുന്നു. പോര്‍ട്ടുകള്‍ക്ക് സമീപത്തായി മൈക്രോഫോണും ഉണ്ട്.

പെയറിംഗ്

അനായാസം പെയറിംഗ് ചെയ്യാനാകും. ബ്ലൂടൂത്ത് ഓണ്‍ ചെയ്തതിന് ശേഷം പവര്‍ ബട്ടണില്‍ അമര്‍ത്തിപ്പിടിക്കുക. ബ്ലൂടൂത്ത് ഡിവൈസുകളുടെ കൂട്ടത്തില്‍ ഉബോണ്‍ BT-B750 പ്രത്യക്ഷപ്പെടും. ഇതില്‍ അമര്‍ത്തി ഹെഡ്‌ഫോണ്‍ സ്മാര്‍ട്ട്‌ഫോണുമായി പെയര്‍ ചെയ്യുക.

പ്രകടനം

ഗുണമേന്മയുള്ള ശബ്ദമാണ് ഹെഡ്‌ഫോണിന്റെ പ്രധാന ആകര്‍ഷണം. പാട്ടുകള്‍, സംഭാഷണങ്ങള്‍, കോള്‍ എന്നിവയിലെല്ലാം ഇത് അനുഭവിച്ചറിയാന്‍ കഴിയും. മികച്ച ബാസ്സും ഹെഡ്‌ഫോണ്‍ ഉറപ്പുനല്‍കുന്നു. താങ്ങാവുന്ന വിലയ്ക്ക് മികച്ച ബാസ്സോട് കൂടിയ ബ്ലൂടൂത്ത് ഹെഡ്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് തിരഞ്ഞെടുക്കുക.

360 mAh ബാറ്ററിയാണ് ഹെഡ്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. 12 മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ് നില്‍ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഞങ്ങളുടെ ഉപയോഗത്തില്‍ ബാറ്ററിയുടെ ആയുസ്സ് ഏകദേശം 9 മണിക്കൂറായിരുന്നു. LED ലൈറ്റുകള്‍ ഓണാക്കുമ്പോള്‍ ഇത് 6 മണിക്കൂറായി കുറയും. ഇത് കുറച്ച് നിരാശപ്പെടുത്തുന്നു.

ബാറ്ററി ചാര്‍ജാകാനും സമയമെടുക്കും. പൂര്‍ണ്ണമായും ചാര്‍ജാകാന്‍ ഏകദേശം രണ്ടരമണിക്കൂര്‍ വേണം.

വിലയുടെ അടിസ്ഥാനത്തില്‍

വിലയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മികച്ച ഹെഡ്‌ഫോണ്‍ തന്നെയാണ് ഉബോണ്‍ BT-B750. മികച്ച രൂപകല്‍പ്പന, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ ഇതിന് പ്രീമിയം ലുക്ക് പ്രദാനം ചെയ്യുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് പെട്രോളും ഡീസലും വികസിപ്പിച്ച് ഫ്രഞ്ച് ഗവേഷകൻ

Best Mobiles in India

English Summary

Ubon BT-B750 Light Up wireless headphones review: Affordable yet good in performance