മൊബൈല്‍ കീബോര്‍ഡ് ABCD ക്രമത്തില്‍ ഒരുങ്ങാത്തതിന് കാരണം


എന്തുകൊണ്ടാണ് കീബോർഡുകൾ abcd ഓർഡറിൽ ആവാതിരുന്നത് എന്നത് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.. നമ്മൾ ചെറുപ്പം മുതലേ എഴുതി പഠിച്ചു വന്ന അക്ഷരമാല ക്രമത്തിന് പകരമായി കമ്പ്യൂട്ടറിലോ ഫോണിലോ നമ്മൾ ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോൾ അപ്പോൾ കാണാം QWERTY കീബോർഡ്.

Advertisement

എന്തൊരു കഷ്ടമാണ് തുടക്കക്കാർക്കും എന്തിന് ഒരുവിധം ആളുകൾക്കെല്ലാം തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഇങ്ങനെ അവിടെയും ഇവിടെയും കിടക്കുന്ന അക്ഷരങ്ങൾ നുള്ളിപ്പെറുക്കി എഴുതാൻ. ശരിക്കും പറഞ്ഞാൽ പ്രയാസം തന്നെയാണ്. എന്തായാലും എന്തുകൊണ്ട് ഈ രീതിയിൽ ഒരു കീബോർഡ് ശൈലി ആഗോളതലത്തിൽ എത്തി എന്നതിനെ കുറിച്ച് നോക്കാം.

Advertisement

കൃത്യമായ ഒരു അഭിപ്രായമോ വാദമോ ഇതിനെ കുറിച്ച് ആർക്കും പറയാനില്ല. എന്നിരുന്നാലും പല തരത്തിലുള്ള വാദങ്ങളും QWERTY കീബോർഡിനെ ന്യായീകരിക്കുന്നവ തന്നെയാണ്.

ഡൗൺലോഡ് ചെയ്യാൻ പോകുന്ന ഒരു ഫയൽ സേഫ് ആണെന്ന് എങ്ങനെ എളുപ്പം കണ്ടെത്താം

ഒരു വാദം എന്തെന്ന് വെച്ചാൽ ആളുകൾ പഠിച്ച ആക്ഷരമാലാ ക്രമത്തിൽ കീബോർഡിൽ കൊടുത്തിരുന്നെങ്കിൽ അതിവേഗത്തിൽ തന്നെ ആളുകൾ ടൈപ്പ് ചെയ്യുകയും അത് കീബോർഡ് പെട്ടെന്ന് തന്നെ നശിക്കാൻ കാരണമാകുകയും ചെയ്യും എന്നതാണ്. കീബോർഡും അതിനും മുമ്പുണ്ടായിരുന്ന ടൈപ്പ് റൈറ്ററും എല്ലാം ഈ ശൈലി പിൻപറ്റാൻ ഇതാണ് കാരണമെന്ന് ഒരുകൂട്ടർ പറയുന്നു.

Advertisement

മറ്റൊരു വാദം ടെലഗ്രാഫ് ഓപറേറ്റർമാരായിരുന്നു കീബോർഡ് രൂപകൽപ്പന ചെയ്തത്, അതിനാൽ അവർ ഡിസൈൻ ചെയ്തപ്പോൾ അവരുടെ ഉപയോഗത്തിന് എളുപ്പം വരുന്ന രീതിയിൽ കീബോർഡ് ആക്കി എന്നും പറയുന്നു. ഇതെല്ലാം തന്നെ പൊതുവെ പറയപ്പെടുന്ന അഭിപ്രായങ്ങൾ ആണ്. ഒരുപക്ഷെ ഇതിലേതെങ്കിലും ആവാം എന്നേയുള്ളൂ.

നെറ്റ് ഓഫ് ചെയ്യാതെ വാട്സാപ്പ് മാത്രം ഓഫ് ചെയ്യാനിതാ ഒരു ആപ്പ്

Best Mobiles in India

Advertisement

English Summary

Here are some reasons why the keyboard not arranged in alphabetical order. These are some myths only.