പെൻസിലിനേക്കാൾ മെലിഞ്ഞ ലോകത്തിലെ ഏറ്റവും കുഞ്ഞൻ ചാർജറിനെ പരിചയപ്പെടാം


സ്മാർട്ഫോണുകളും ലാപ്ടോപ്പുകളുമെല്ലാം കനം കുറഞ്ഞ് കുറഞ്ഞ് കുഞ്ഞന്മാരും സുന്ദരന്മാരും ആയിക്കൊണ്ടിരിക്കുകയാണല്ലോ. ഓരോ കമ്പനികളും തങ്ങളുടെ പുതിയ ഉപകരണങ്ങൾ ഇറക്കുമ്പോൾ എത്രത്തോളം മെലിഞ്ഞതാക്കാൻ പറ്റുമോ അത്രത്തോളം ആക്കുന്നുണ്ട്. ഇനിയും ചെറുതാക്കാനുള്ള പല പരീക്ഷണങ്ങളും പല കമ്പനികളുടെയും പരീക്ഷണശാലകളിൽ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ പിന്നെ ചാർജ്ജറുകളും ഒന്ന് മെലിഞ്ഞതാക്കിയാലോ എന്നെ ആശയത്തിൽ നിന്നും രൂപം കൊണ്ട സൃഷ്ടിയെയാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്.

KADO എന്നാണ് ഈ ചാർജറിന്റെ പേര്. ഈ ചാർജർ നിങ്ങൾക്ക് പേഴ്‌സിലിട്ട് കൊണ്ടുനടക്കാം. അതിശയോക്തിയിൽ പറയുന്നതല്ല. ചിത്രം കാണുമ്പോൾ നിങ്ങൾക്ക് തന്നെ അത് മനസ്സിലാകും. ഒപ്പം നിങ്ങളുടെ ഫോണിനേക്കാൾ കാണാം കുറഞ്ഞതാണ് ഈ ചാർജർ എന്നതും അതിശയിപ്പിക്കുന്ന കാര്യമാണ്. ചിത്രങ്ങൾ കണ്ടുനോക്കൂ.

68 മെഗാപിക്സൽ ക്യാമറ; വമ്പന്മാരെയെല്ലാം ഞെട്ടിച്ച് ഈ വർഷത്തെ ഏറ്റവും മികച്ച ഫോൺ എത്തി

ചാർജറിന്റെ വയർ വലുതാണെന്ന് ഓർത്തുള്ള പേടിയും ഇവിടെ വേണ്ടതില്ല. പരമാവധി കനം കുറിച്ചുള്ളതാണ് ഇതിന്റെ വയറുകൾ. ചാർജറിൽ മൈക്രോ യുഎസ്ബി, സി ടൈപ്പ് യുഎസ്ബി എന്നീ രണ്ടു മൊബൈൽ ചാർജിങ് ക്ലിപ്പുകളും എടുക്കും.

പെട്ടെന്നുതന്നെ ചാർജിങ് നടക്കുന്നതിനാവശ്യമായ ക്വിക്ക് ചാർജിങ് സൗകര്യവും ഇതിലുണ്ട്. 2.1 A ആണ് ശേഷി. കനം ആണെങ്കിൽ വെറും 0.2" മാത്രം. അതായത് 5mm മാത്രം. ആൻഡ്രോയിഡ്, ആപ്പിൾ സ്മാർട്ഫോണുകളും മറ്റു ഗാഡ്‌ജെറ്റുകളും എല്ലാം തന്നെ സുഗമമായി ഈ ചാർജർ ഉപയോഗിച്ച് ചെയ്യാനാവും.

ഫോണിന്റെ പിറകിൽ ഫിറ്റ് ചെയ്തുകൊണ്ട് വെക്കാനുള്ള സൗകര്യവും ഈ ചാർജറിനുണ്ട്. മൊബൈൽ ചാർജർ കൂടാതെ ലാപ്ടോപ്പ് ചാർജറും ഈ കമ്പനിയുടേതായി ലഭ്യമാണ്. അതാണെങ്കിൽ കഷ്ടിച്ച് ഒരു പെൻസിലിന്റെ അത്രയേ വലിപ്പവുമുള്ളൂ.

ഇവയുടെ വിലയിലേക്ക് കടക്കുമ്പോഴാണ് അല്പം നിരാശ വരുക. പക്ഷെ ഇത്തരം ഒരു കണ്ടുപിടിത്തത്തിനും ഈ സൗകര്യങ്ങൾക്കുമുള്ള വില നമ്മൾ കൊടുത്തല്ലേ പറ്റൂ. 2540 രൂപ മുതൽ മുകളിലോട്ടാണ് ഇതിന് കമ്പനിയുടെ വെബ്സൈറ്റിൽ വിലയിട്ടിരിക്കുന്നത്. കൂടുതൽ ഫോണുകളും മറ്റും കണക്റ്റ് ചെയ്യാവുന്ന സൗകര്യമുള്ളവയ്ക്ക് വില പിന്നെയും കൂടും.

ആപ്പിളിന് വെല്ലുവിളിയായി ഷവോമിയുടെ ഈ ഡിവൈസുകള്‍

Most Read Articles
Best Mobiles in India
Read More About: gadgets charger news mobiles

Have a great day!
Read more...

English Summary

World's thinnest charger KADO specifications.