ഷവോമി 70mai സ്മാര്‍ട്ട് ഡാഷ് ക്യാം പ്രോ: എല്ലാ കാറുടമകളും ഉറപ്പായും സ്വന്തമാക്കുക


ലോകവ്യാപകമായി ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന കാര്‍ ആക്‌സസറിയാണ് ഡാഷ് ക്യാമുകള്‍. റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട തെളിവുകളുടെ ശേഖരണം, പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളുടെ നിരീക്ഷണം, കാറുകളില്‍ നടക്കുന്ന മോഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മനസ്സിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് പ്രധാനമായും ഡാഷ് ക്യാമുകള്‍ ഉപയോഗിക്കുന്നത്. ഉന്നത നിലവാരമുള്ള ചില ഡാഷ് ക്യാമുകള്‍ സുരക്ഷിതമായ ഡ്രൈവിംഗും ഉറപ്പുനല്‍കുന്നു.

ഗുണങ്ങള്‍

കാറുകള്‍ക്ക് 24 മണിക്കൂര്‍ സംരക്ഷണം

എല്ലാ കാലാവസ്ഥയിലും വ്യക്തമായ ചിത്രങ്ങള്‍ നല്‍കുന്നു

സുരക്ഷിതമായ ഡ്രൈവിംഗിന് വോയ്‌സ് അസിസ്റ്റന്‍സ്

ദോഷങ്ങള്‍

ADAS-ന് പ്രത്യേകം ജിപിഎസ് മോഡ്യൂള്‍ വേണം

വില: 12890 രൂപ

അപകടക്കെണികളായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ റോഡുകളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ഡാഷ് ക്യാം വലിയൊരു അനുഗ്രഹമായിരിക്കും. ഡാഷ് ക്യാം ഉപയോഗിക്കുന്നവര്‍ ഇക്കാര്യം സമ്മിതിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഷവോമിയുടെ 70mai സ്മാര്‍ട്ട് ഡാഷ് ക്യാം പ്രോ കാറിനകത്ത് വയ്ക്കാവുന്ന ഡിവിആര്‍ സ്മാര്‍ട്ട് ക്യാം ആണ്. നിരവധി ഉപയോഗപ്രദമായ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആമസോണില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന ഷവോമി 70mai സ്മാര്‍ട്ട് ഡാഷ് ക്യാമിന്റെ വില 12890 രൂപയാണ്. റിയര്‍വ്യൂ മിററിന് പിന്നില്‍ അനായാസം ഇത് സ്ഥാപിക്കാം.

70mai സ്മാര്‍ട്ട് ഡാഷ് ക്യാമിന്റെ പ്രധാന സവിശേഷതകള്‍

1944p സൂപ്പര്‍ ഹൈ ഡെഫനിഷന്‍ റിക്കോഡിംഗോഡ് (സോണി IMX33 സെന്‍സര്‍) കൂടിയ 5MP F/1.8 ക്യാമറ

140 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ

തത്സമയ മുന്നറിയിപ്പുകളോട് കൂടിയ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം

വാഹനത്തിന് 24 മണിക്കൂര്‍ സംരക്ഷണം

ടൈം ലാപ്‌സ്, മോഷന്‍ ഡിറ്റക്ഷന്‍, പാര്‍ക്കിംഗ് മോഡ്

മഞ്ഞ്, പുക എന്നിവയുള്ള അന്തരീക്ഷത്തില്‍ വ്യക്തമായ കാഴ്ചയ്ക്ക് ഡിഫോഗ് അല്‍ഗോരിതം

മൈക്രോ എസ്ഡി കാര്‍ഡ്- 16-64GB ക്ലാസ് 10

ആന്‍ഡ്രോയ്ഡ് 4.1/iOS 8.0-യും അതിനുശേഷമുള്ളതും

പവര്‍ സോഴ്‌സ്- കാര്‍ സിഗരറ്റ് ലൈറ്റര്‍ (ഇന്‍പുട്ട്- 5V 2A)

500 mAh ബാറ്ററി

-10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 60 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലകളില്‍ പ്രവര്‍ത്തിക്കുന്നു

അനായാസം സ്ഥാപിച്ച് പ്രവര്‍ത്തനക്ഷമമാക്കാം

വിപണിയില്‍ ലഭ്യമായ ഏറ്റവുമധികം ഫീച്ചറുകളോട് കൂടിയ ഡാഷ് ക്യാം ആണ് 70mai സ്മാര്‍ട്ട് ഡാഷ് ക്യാം. അഞ്ച് മിനിറ്റ് കൊണ്ട് ഇത് കാറില്‍ സ്ഥാപിച്ച് പ്രവര്‍ത്തന സജ്ജമാക്കാനാകും. റിയര്‍വ്യൂ മിററിന് പിന്നില്‍ വയ്ക്കുക. കാറിലെ സിഗററ്റ് ലൈറ്ററില്‍ നിന്ന് പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി എടുത്തുകൊള്ളും. കാര്‍ സ്റ്റാര്‍ട്ടാക്കുമ്പോള്‍ ക്യാമറ സ്വയം പ്രവര്‍ത്തിക്കും. മെമ്മറി തീര്‍ന്നാല്‍, പഴയ വീഡിയോകളും ചിത്രങ്ങളും മായ്ച്ച് പുതിയ റീറൈറ്റ് ചെയ്യും.

ഡിസ്‌പ്ലേ, ബട്ടണുകള്‍, കണ്‍ട്രോളുകള്‍, യൂസര്‍ ഇന്റര്‍ഫേസ്

ക്യാമറയ്ക്ക് മുന്നില്‍ 140 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂവില്‍ വരുന്ന എല്ലാ പ്രദര്‍ശിപ്പിക്കുന്നതിന് ഇതില്‍ രണ്ടിഞ്ച് എല്‍സിഡി സ്‌ക്രീനുണ്ട്. വീക്ഷണകോണുകളും കോണ്‍ട്രാസ്റ്റും മികച്ചതായതിനാല്‍ ദൃശ്യങ്ങള്‍ വ്യക്തമായി കാണാനാകുന്നു. പ്രധാന മെനു, സെറ്റിംഗ്‌സ്, ഗാലറി, യൂസര്‍ ഇന്റര്‍ഫേസ് എന്നിവ എടുക്കുന്നതിന് സ്‌ക്രീനിന് താഴെ നാല് ബട്ടണുകളുണ്ട്. വളരെ അനായാസം മനസ്സിലാക്കി ഉപയോഗിക്കാന്‍ കഴിയുന്നതാണ് യൂസര്‍ ഇന്റര്‍ഫേസ്.

ക്യാമറയും വീഡിയോയുടെ ഗുണമേന്മയും

70mai ഡാഷ് ക്യാം പ്രോയില്‍ 5MP ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 2592x1944 പിക്‌സല്‍ റെസല്യൂഷനില്‍ വീഡിയോകള്‍ റെക്കോഡ് ചെയ്യാന്‍ സാധിക്കുന്നു. സോണി IMX335 സെന്‍സര്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ വീഡിയോകള്‍ക്ക് വ്യക്തതയുണ്ട്. മാത്രമല്ല വിശദാംശയങ്ങള്‍ നഷ്ടമാകുന്നുമില്ല. ഡിഫോഗ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ മഞ്ഞുള്ള സാചര്യത്തില്‍ എടുത്ത വീഡിയോകള്‍ക്ക് വ്യക്തതയ്ക്ക് ഒരു കുറവുമില്ല. ഇത് ഈ ഡാഷ് ക്യാമിന്റെ ഒരു പ്ലസ് പോയിന്റാണ്. റെസല്യൂഷന്‍ അല്‍പ്പം കുറച്ചാല്‍ പോലും മുന്നില്‍ പോകുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ്, ക്യാമറയുടെ ഫീല്‍ഡ് ഓഫ് വ്യൂവില്‍ വരുന്ന ആളുകള്‍ തുടങ്ങിയവ വീഡിയോയില്‍ വ്യക്തമായി കാണാനാകുന്നുണ്ട്.

140 ഡിഗ്രി വൈഡ് ആംഗിള്‍ വ്യൂ

മഞ്ഞുള്ള സാഹചര്യത്തില്‍ മികച്ച വീഡിയോകള്‍ റെക്കോഡ് ചെയ്യാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ് വൈഡ് 140 ഡിഗ്രി വ്യൂ. WDR സാങ്കേതികവിദ്യയുള്ളതിനാല്‍ വെളിച്ചം കുറഞ്ഞ സാഹചര്യത്തിലും വ്യക്തതയുള്ള വീഡിയോകള്‍ എടുക്കാനാകുന്നുണ്ട്. വോയ്‌സ് കമാന്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ നിര്‍ദ്ദേശം നല്‍കിയും വീഡിയോ റിക്കോഡിംഗ് ആരംഭിക്കാം.

കാര്‍ പാര്‍ക്ക് മോണിറ്ററിംഗ് സിസ്റ്റം, ADAS സംവിധാനം എന്നിവയുള്ളതിനാല്‍ ലൈന്‍ മാറുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇത് മുന്നറിയിപ്പ് നല്‍കുന്നു. വാഹനങ്ങള്‍ കൂട്ടിയിടിക്കാനുള്ള സാഹചര്യം ഉണ്ടായാലും മുന്നറിയിപ്പ് വരും. പക്ഷെ ഇതിന് വാഹനത്തില്‍ ജിപിഎസ് ഇന്‍സ്റ്റോള്‍ ചെയ്തിരിക്കണം.

70mai മൊബൈല്‍ ആപ്പ്

70mai ഡാഷ് ക്യാമിന് വേണ്ടിയുള്ള ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുന്നത് പ്രയോജനപ്രദമായിരിക്കും. ഇത് ചെയ്തുകഴിഞ്ഞാല്‍ സ്മാര്‍ട്ട്‌ഫോണില്‍ ചിത്രങ്ങളും വീഡിയോകളും പരിശോധിക്കാം. സെറ്റിംഗ്‌സില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി എവിടെയിരുന്നും കാറിന്റെ സുരക്ഷിതത്വം അറിയാനും സാധിക്കുന്നു. സ്മാര്‍ട്ട്‌ഫോണിന്റെ സഹായത്തോടെയുള്ള തത്സമയ നിരീക്ഷണവും മൊബൈല്‍ ആപ്പ് ഉറപ്പുനല്‍കുന്നുണ്ട്.

ഷവോമി 70mai ഡാഷ് ക്യാം പ്രോ നിരവധി സവിശേഷതകളുള്ള ഡാഷ് ക്യാമാണ്. ഉപയോഗപ്രദമായ ഫീച്ചറുകളുടെ കലവറയായ ഈ ക്യാം ഡ്രൈവിംഗ് അനായാസവും സുരക്ഷിതവുമാക്കുന്നു. ഇതിനായി ജിപിഎസ് മൊഡ്യൂള്‍ കാറില്‍ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കണമെന്ന് മാത്രം. മോശമായ കാലാവസ്ഥയില്‍ പോയില്‍ മികച്ച വീഡിയോകള്‍ റെക്കോഡ് ചെയ്യാന്‍ ക്യാമിന് കഴിയുന്നുണ്ട്. വോയ്‌സ് കമാന്‍ഡുകളിലൂടെ പ്രവര്‍ത്തിപ്പിക്കാമെന്നതും എടുത്തുപറയേണ്ടതാണ്. എല്ലാ കാറുകളിലും ഉറപ്പായും ഉണ്ടായിരിക്കേണ്ട ഡാഷ് ക്യാമാണ് ഷവോമി 70mai സ്മാര്‍ട്ട് ഡാഷ് ക്യാം പ്രോ.

രണ്ടുമാസം 'വീട്ടിലിരുന്ന് ജോലി' ചെയ്ത് ഇരുപത്തിയാറുകാരൻ നേടിയത് 36 ലക്ഷം

Most Read Articles
Best Mobiles in India
Read More About: news xiaomi review

Have a great day!
Read more...

English Summary

Xiaomi 70mai Smart Dash Cam Pro Review: Must have product for every car owner