ഷവോമി യീലൈറ്റ്‌ വോയ്‌സ്‌ അസിസ്‌റ്റന്റ്‌ സ്‌മാര്‍ട്‌ സ്‌പീക്കര്‍ പുറത്തിറക്കി


ഷവോമിയുടെ ഉപകമ്പനിയായ യീലൈറ്റ്‌ വോയ്‌സ്‌ അസിസ്‌റ്റന്റ്‌ അധിഷ്‌ഠിത സ്‌മാര്‍ട്‌ സ്‌പീക്കര്‍ പുറത്തറക്കി. കമ്പനി ഇത്തരത്തില്‍ പുറത്തിറക്കുന്ന ആദ്യ സ്‌പീക്കര്‍ ആണ്‌ യീലൈറ്റ്‌ വോയ്‌സ്‌ അസിസ്‌റ്റന്റ്‌.

Advertisement

ഡിസൈനില്‍ ആമസോണിന്റെ എക്കോ ഡോട്ടുമായി സാദൃശ്യമുണ്ട്‌ യീലൈറ്റ്‌ വോയ്‌സ്‌ അസിസ്‌റ്റന്റിന്‌. എക്കോ ഡോട്ടിലേത്‌ പോലെ യീലൈറ്റ്‌ സ്‌മാര്‍ട്ട്‌ സ്‌പീക്കറിലും മുകള്‍ ഭാഗത്തായി ആക്ഷന്‍ ബട്ടണ്‍, മൈക്രോഫോണ്‍ ഓണ്‍/ഓഫ്‌ ബട്ടണ്‍ , വോളിയം അപ്‌ ബട്ടണ്‍, വോളിയം ഡൗണ്‍ ബട്ടണ്‍ എന്നിങ്ങനെ നാല്‌ ബട്ടണുകള്‍ കാണാം. യീലൈറ്റ്‌ സ്‌പീക്കറില്‍ മധ്യത്തിലായി മറ്റൊരു ബട്ടണ്‍ കൂടി ഉണ്ട്‌, സ്‌പീക്കര്‍ മ്യൂട്ട്‌ ചെയ്യുന്നതിന്‌ വേണ്ടിയാണിത്‌.

Advertisement

എക്കോ ഡോട്ടില്‍ ഈ ഫീച്ചര്‍ കാണാന്‍ കഴിയില്ല,അതേസമയം ആമസോണ്‍ എക്കോയുടെ വലിയ പതിപ്പില്‍ ലഭ്യമാകും. മൈക്രോസോഫ്‌റ്റിന്റെ കോര്‍ട്ടാന വോയ്‌സ്‌ അസിസ്‌റ്റന്റ്‌ ആണ്‌ യീലൈറ്റ്‌ സ്‌മാര്‍ട്‌ സ്‌പീക്കറിനെ പ്രവര്‍ത്തിപ്പിക്കുന്നത്‌. ഇതില്‍ 6 മൈക്രോ ഫോണുകളും ഒരു സിംഗിള്‍ 2-വാട്ട്‌ സ്‌പീക്കറും ഉണ്ട്‌.

5 മീറ്റര്‍ പരിധിയില്‍ ഡിവൈസ്‌ ഓണ്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള അഡ്വാന്‍സ്‌ഡ്‌ വോയ്‌സ്‌ വേക്‌-അപ്‌ അല്‍ഗോരിതം ആണ്‌ ഡിവൈസില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന്‌ കമ്പനി അവകാശപ്പെടുന്നു. എക്കോ കുറയ്‌ക്കുന്നതിന്‌ വേണ്ടി ബീംഫോമിങ്‌ ടെക്‌നോളജി , അഡ്വാന്‍സ്‌ഡ്‌ അകൗസ്റ്റിക്‌ എക്കോ കന്‍സലേഷന്‍ (എഇസി) എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ഐഫോണ്‍ X ഉപഭോക്താക്കളുടെ മുഖങ്ങള്‍ അദൃശ്യമാക്കുന്ന ആപ്പ്

256 എംബി റാം, 256 എംബി ഫ്‌ളാഷ്‌ സ്റ്റോറേജ്‌ എന്നിവയോട്‌ കൂടിയ 1.2 ജിഗഹെട്‌സ്‌ 64-ബിറ്റ്‌ കോര്‍ട്ടെക്‌സ്‌ ക്വാഡ്‌-കോര്‍ പ്രോസസര്‍ ആണ്‌ സ്‌മാര്‍ട്‌ സ്‌പീക്കറില്‍ ഉള്ളത്‌. 2.4 ജിഗഹെട്‌സ്‌ , 5ജിഗഹെട്‌സ്‌ ഡ്യുവല്‍ ബാന്‍ഡ്‌ വൈ-ഫൈ , ബ്ലൂടൂത്ത്‌ ലോ എനര്‍ജി ( എല്‍ഇ) എന്നിവയാണ്‌ ഡിവൈസ്‌ ലഭ്യമാക്കുന്ന കണക്ടിവിറ്റികള്‍.

ഇരട്ട എഐ സംവിധാനവുമായി എത്തുന്ന യീലൈറ്റ്‌ വോയ്‌സ്‌ അസിസ്‌റ്റന്റിന്‌ ഷവോമിയില്‍ നിന്നുള്ള മറ്റ്‌ സ്‌മാര്‍ട്‌ ഹോം ഉത്‌പന്നങ്ങളായ സ്‌മാര്‍ട്‌ എല്‍ഇഡി ബള്‍ബ്‌, ടേബിള്‍ ലാംമ്പ്‌, സീലിങ്‌ ലൈറ്റ്‌ എന്നിവ നിയന്ത്രിക്കാനും കഴിയും.

കമ്പനിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നല്‍കിയിരിക്കുന്ന സ്‌പീക്കറിന്റെ വില 199 യുവാന്‍( ഏകദേശം 1,950 രൂപ ) ആണ്‌ . അന്താരാഷ്ട്ര വിപണിയില്‍ ഉത്‌പന്നം എപ്പോള്‍ ലഭ്യമാകും , വില എന്തായിരിക്കും എന്നത്‌ സംബന്ധിച്ച്‌ ഇപ്പോള്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Best Mobiles in India

Advertisement

English Summary

In terms of design, Yeelight Voice Assistant looks pretty similar to Amazon's Echo Dot speaker.