ഷവോമി മീ ടിവി 4, ആകര്‍ഷിക്കുന്ന ലോഞ്ച് ഓഫറുകളില്‍ ഇന്ത്യയില്‍ എത്തി!!


ഷവോമി, പ്രണയദിനത്തില്‍ സ്മാര്‍ട്ട്‌ഫോണുകളും മീ ടിവിയും പ്രഖ്യാപിച്ചു. റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ എന്നീ ഫോണുകള്‍ക്കൊപ്പമാണ് മീ ടിവി 4ഉും ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 4.9 മില്ലീമീറ്റര്‍ കട്ടിയുളള ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ എല്‍ഇഡി ടിവിയാണ് ഇത്.

55 ഇഞ്ചുളള ഒരേ ഒരു വേരിയന്റിലാണ് മീ എല്‍ഇഡി ടിവി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടു വഴിയാണ് ഈ ടിവിയുടെ വില്‍പനയും.

ഷവോമി മീ ടിവിയുടെ വിലയും ലോഞ്ച് ഓഫറുകളും

39,999 രൂപയ്ക്കാണ് ഷവോമി മീ ടിവി 4 എത്തിയിരിക്കുന്നത്. ലോഞ്ച് ഓഫറില്‍ ആദ്യത്തെ മൂന്നു മാസം ഫ്രീ സബ്‌സ്‌ക്രിപ്ഷന്‍ (619 രൂപ വിലുളള) സോണി ലൈവ് & ഹങ്കാമ പ്ലേ, മീ IR കേബിള്‍ (299 രൂപ വിലയുളള), പിന്നെ 1,099 വിലയുളള ഓണ്‍-സൈറ്റ് ഇന്‍സ്റ്റലേഷന്‍ എന്നിവയും ലഭിക്കുന്നു.

ഫെബ്രുവരി 22 മുതല്‍ മീ.കോം, ഫ്‌ളിപ്കാര്‍ട്ട്, മീ ഹോം സ്‌റ്റോര്‍സ് എന്നിവയിലൂടെ ലഭ്യമായി തുടങ്ങും.

ഷവോമി മീ ടിവി 4: ഡിസ്‌പ്ലേ, സ്‌റ്റോറേജ്

4 ഇഞ്ച് (3840X2160 പിക്‌സല്‍) റസൊല്യൂഷനുളള എച്ച്ഡിആര്‍ പിന്തുണയുളള 55 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേ പാനലോടു കൂടിയ ടിവിയാണ് ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 60Hz പാനലില്‍ 178 ഡിഗ്രീ വീക്ഷണ കോണുകളാണ് ഉളളത്. 64 ബിറ്റ് ക്വാഡ്‌കോര്‍ അംലോജിക് കോര്‍ടെക്‌സ് A53 SoC 1.8Ghz ഒപ്പം മാലി-T830 ഗ്രാഫിക്‌സും ഉണ്ട്. 2ജിബി റാമും 8ജിബി സ്റ്റോറേജും ഇതിലുണ്ട്.

റിലയൻസ് ജിയോ ഫീച്ചർ ഫോണുകൾ ഇപ്പോൾ മോബിക്ക്വിക്കിൽ നിന്നും വാങ്ങിക്കാം ,എങ്ങനെ ?

Aadhaar എൻറോൾമെന്റ് സെന്റർ എങ്ങനെ കണ്ടെത്താം ?
ഷവോമി മീ ടിവി 4:കണക്ടിവിറ്റിയും മറ്റു സവിശേഷതകളും

ഷവോമി മീ ടിവി 4ന്റെ കണക്ടിവിറ്റികളില്‍ മൂന്ന് HDMI 2.0 പോര്‍ട്ടുകള്‍, രണ്ട് യുഎസ്ബി (ഒന്ന് 3.0 മറ്റൊന്ന് 2.0) പോര്‍ട്ടുകള്‍, ഒരു ഇതര്‍നെറ്റ് പോര്‍ട്ട്, S/PDIF പോര്‍ട്ട്, ഡ്യുവല്‍ ബാന്‍ഡ് (2.4GHz & 5GHz) വൈഫൈ 802.11ac, ബ്ലൂട്ടൂത്ത് 4.0 എന്നിവയുമുണ്ട്.

ഡോള്‍ബി+DTS സിനിമ ഓഡിയോ ക്വാളിറ്റി മീ ടിവി 4യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 11-ബട്ടണ്‍ മീ റിമോട്ട് ടെലിവിഷനുമായി കൂട്ടിച്ചേര്‍ത്തതാണ്. ഇത് ഒരു സെറ്റ്-ടോപ്പ് ബോക്‌സ് ടെലിവിഷനില്‍ നിന്നും വ്യത്യസ്ഥമായി ഉപയോഗിക്കാന്‍ കഴിയും മീ IR കേബിള്‍ ഉപയോഗിച്ച് (കേബിള്‍ വില 299 രൂപ). വോയിസ് കണ്ട്രോള്‍ സവിശേഷതയും ഇതിലുണ്ട്.

5000 മണിക്കൂറിലധികം ദൈര്‍ഘ്യമുളള ഉളളടക്കവും ലഭ്യമാകും. ഇതില്‍ 80 ശതമാനവും സൗജന്യമാണ്. കൂടാതെ 15 ഇന്ത്യന്‍ ഭാഷകളും ലഭ്യമാകും. ഹോട്ട്‌സ്റ്റാര്‍, വൂട്ട്, വൂട്ട് കിഡ്‌സ്, സോണി Liv, ഹങ്കാമ പ്ലേ, സീ5, സണ്‍ NXT, ALT ബാലാജി, Viu, TVF, ഫ്‌ളിക്‌സ്ട്രീ എന്നിവ ലഭിക്കുന്നു.

Most Read Articles
Best Mobiles in India
Read More About: xiaomi gadgets news tv

Have a great day!
Read more...

English Summary

The Mi LED TV 4 55-inch model is touted as the 'world's thinnest LED TV' and comes at Rs. 39,999. The Mi TV 4 comes with a limited period offers